കെ.എസ്.ആർ.ടി.സിക്ക് വീണ്ടും സർക്കാർ സഹായം. 91.53 കോ​ടി കൂ​ടി അ​നു​വ​ദി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പെ​​​ൻ​​​ഷ​​​ൻ വി​​​ത​​​ര​​​ണ തി​​​രി​​​ച്ച​​​ട​​​വ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​യ്ക്കാ​​​യി കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​ക്ക് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ 91.53 കോ​​​ടി രൂ​​​പ​​​കൂ​​​ടി അ​​​നു​​​വ​​​ദി​​​ച്ച​​​താ​​​യി ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ അ​​​റി​​​യി​​​ച്ചു.

ഇ​​​തി​​​ൽ 71.53 കോ​​​ടി രൂ​​​പ പെ​​​ൻ​​​ഷ​​​ൻ വി​​​ത​​​ര​​​ണ​​​ത്തി​​​ന് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ എ​​​ടു​​​ത്ത വാ​​​യ്പ​​​യു​​​ടെ തി​​​രി​​​ച്ച​​​ട​​​വി​​​നാ​​​യാ​​​ണ് ന​​​ൽ​​​കു​​​ന്ന​​​ത്. 20 കോ​​​ടി രൂ​​​പ സ​​​ഹാ​​​യ​​​മാ​​​യും ന​​​ൽ​​​കി.

പ്രാ​​​ഥ​​​മി​​​ക കാ​​​ർ​​​ഷി​​​ക വാ​​​യ്പ സം​​​ഘ​​​ങ്ങ​​​ളു​​​ടെ ക​​​ണ്‍​സോ​​​ർ​​​ഷ്യ​​​ത്തി​​​ൽ​​​നി​​​ന്ന് പെ​​​ൻ​​​ഷ​​​ൻ വി​​​ത​​​ര​​​ണ​​​ത്തി​​​നാ​​​യി കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി എ​​​ടു​​​ത്ത വാ​​​യ്പ​​​യു​​​ടെ തി​​​രി​​​ച്ച​​​ട​​​വാ​​​ണ് സ​​​ർ​​​ക്കാ​​​ർ ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​ത്.

ഈ മാസം രണ്ടാം തവണയാണ് പണം അനുവദിക്കുന്നത്. നേരത്തെ 30 കോടി അനുവദിച്ചിരുന്നു. ഇതോടെ സഹായം 121.53 കോടിയും രണ്ടാം പിണറായി സർക്കാർ വന്നതിനു ശേഷം 5868.53 കോടിയുമായി. ഈ മാസം നൽകിയ തുകയിൽ 50 കോടി ശമ്പളം,പെൻഷൻ എന്നിവയ്ക്കും ബാക്കി 71.53 കോടി വായ്പാ തിരിച്ചടവിനുമാണ്. പെൻഷൻ വിതരണത്തിനായി പ്രാഥമിക കാർഷിക ക്രെഡിറ്റ് സംഘങ്ങളിൽ നിന്നും എടുത്ത വായ്പയാണ് തിരിച്ചടക്കുക.

ശ​​​ന്പ​​​ള​​​വും പെ​​​ൻ​​​ഷ​​​നു​​​മ​​​ട​​​ക്കം മു​​​ട​​​ക്കം കൂ​​​ടാ​​​തെ വി​​​ത​​​ര​​​ണം ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ മാ​​​സ​​​ത്തി​​​ന്‍റെ ആ​​​ദ്യം 30 കോ​​​ടി രൂ​​​പ കൂ​​​ടി അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നു പു​​​റ​​​മേ​​​യാ​​​ണ് ഇ​​​പ്പോ​​​ൾ 20 കോ​​​ടി കൂ​​​ടി ന​​​ൽ​​​കി​​​യ​​​ത്. ഇ​​​തി​​​നു വേ​​​ണ്ടി മാ​​​ത്രം പ്ര​​​തി​​​മാ​​​സം 50 കോ​​​ടി രൂ​​​പ​​​യെ​​​ങ്കി​​​ലും കോ​​​ർ​​​പ​​​റേ​​​ഷ​​​ന് സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കു​​​ന്നു​​​ണ്ട്.