ഇടുക്കി: മുല്ലപ്പെരിയാർ വിഷയം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഏകദിന ഉപവാസ സമരവുമായി ഡാം സമരസമിതി. ഉപ്പുതറ ചപ്പാത്തിലാണ് കൂട്ട ഉപവാസ സമരവും സര്‍വമത പ്രാര്‍ഥനയും നടക്കുന്നത്.
പുതിയ ഡാം വേണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് സമരം. ചപ്പാത്ത് അടക്കമുള്ള മേഖലകളിലെ നിരവധി ആളുകള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായതിന് പിന്നാലെ മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന ആവശ്യം ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് സമരം സംഘടിപ്പിച്ചത്.