മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ വാ​ഹ​ന​മി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ​തി​രേ ന​ര​ഹ​ത്യാ​കു​റ്റം ചു​മ​ത്തി

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ.​എം. ബ​ഷീ​റി​നെ വാ​ഹ​ന​മി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ​തി​രേ ന​ര​ഹ​ത്യാ​കു​റ്റം ചു​മ​ത്തി വി​ചാ​ര​ണ ചെ​യ്യ​ണ​മെ​ന്ന് കോ​ട​തി. തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം ക്ലാ​സ് അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്.

ശ്രീ​റാം​മി​നെ​തി​രാ​യ കു​റ്റ​ങ്ങ​ൾ പ്ര​ഥ​മ​ദൃ​ഷ്ട്യാ നി​ല​നി​ൽ​ക്കു​മെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. കു​റ്റ​പ​ത്രം അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന പ്ര​തി​യു​ടെ വാ​ദ​വും കോ​ട​തി ത​ള​ളി.

കേ​സ് സെ​പ്റ്റം​ബ​ർ ആ​റി​ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നും സു​ഹൃ​ത്തും സ​ഞ്ച​രി​ച്ച കാ​ര്‍ ഇ​ടി​ച്ചാ​ണ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ.​എം. ബ​ഷീ​ര്‍ കൊ​ല്ല​പ്പെ​ട്ട​ത്.