വഖഫ് ഭേദഗതി ബില്ലിൽ പൊതുജന നിർദേശം ക്ഷണിച്ച് ജെപിസി

ന്യൂ​ഡ​ൽ​ഹി: വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ല്ലി​നെ​ക്കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്നും വി​ദ​ഗ്ധ​രി​ൽ​നി​ന്നും നി​ർ​ദേ​ശ​ങ്ങ​ൾ ക്ഷ​ണി​ച്ച് സം​യു​ക്ത പാ​ർ​ല​മെ​ന്‍റ​റി സ​മി​തി (ജെ​പി​സി). വ​ഖ​ഫ് (ഭേ​ദ​ഗ​തി) ബി​ൽ 2024 ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം തീ​രു​മാ​നി​ച്ച​ത്.

ബി​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യ​ക്തി​ക​ൾ​ക്കോ സ്ഥാ​പ​ന​ങ്ങ​ൾ​ക്കോ ത​ങ്ങ​ളു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ത​പാ​ൽ, ഫാ​ക്സ്, ഇ-​മെ​യി​ൽ എ​ന്നി​വ മു​ഖേ​ന ലോ​ക്സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​ക്കോ ലോ​ക്സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റ് ഓ​ഫീ​സി​ൽ നേ​രി​ട്ടോ ന​ൽ​കാം. പ​ര​സ്യം പ്ര​സി​ദ്ധീ​ക​രി​ച്ച് 15 ദി​വ​സ​ത്തി​നു​ള്ളി​ൽ അ​ഭി​പ്രാ​യം കൈ​മാ​റ​ണം.

ര​ഹ​സ്യ​ സ്വ​ഭാ​വ​മ​നു​സ​രി​ച്ച് ജെ​പി​സി ഇ​തു സൂ​ക്ഷി​ക്കു​മെ​ന്നും ലോ​ക്സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റ് അ​റി​യി​ച്ചു.