ന്യൂഡൽഹി: ഇറാനിൽ ഇന്ത്യക്കാർക്കു മടങ്ങാൻ വ്യോമപാത നിയന്ത്രണം ഒഴിവാക്കി ഇറാൻ. ഇറേനിയൻ നഗരമായ മഷാദിൽനിന്ന് 1000 ഇന്ത്യക്കാരെ കൊണ്ടുവരുന്നതിനാണ് വ്യോമപാത നിയന്ത്രണം ഒഴിവാക്കിയത്.
മൂന്നു വിമാനങ്ങളിലായി ഇന്ത്യക്കാർ ഡൽഹിയിലെത്തും. ടെഹ്റാനിൽ ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് ഇന്ത്യക്കാർ മഷാദിലെത്തിയത്.
ഇറാനിൽനിന്ന് കരമാർഗം തുർക്കിമേനിസ്ഥാനിലെത്തിയ ഇന്ത്യക്കാരുമായുള്ള വിമാനവും ഇന്നലെ ഡൽഹിയിലെത്തി. ഓപ്പറേഷൻ സിന്ധു എന്ന പേരിലാണ് ഒഴിപ്പിക്കൽ പദ്ധതി നടപ്പാക്കുന്നത്.