ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ ബാരാമുള്ളയില്‍ ഭൂചലനം. ഇന്ന് പുലര്‍ച്ചെയാണ് മിനിറ്റുകളുടെ ഇടവേളയില്‍ രണ്ട് തവണ പ്രകമ്പനമുണ്ടായത്.
റിക്ടര്‍ സ്കെയിലില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് പുലര്‍ച്ചെ 6:45ന് ഉണ്ടായത്. 6:52ന് ഉണ്ടായ ഭൂചലനത്തിന് റിക്ടര്‍ സ്കെയിലില്‍ 4.8 തീവ്രതയാണ് രേഖപ്പെടുത്തിയത്.
ബാലാമുള്ള ജില്ലാ ആസ്ഥാനമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തിൽ ആർക്കും പരിക്കോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.