ന്യൂഡൽഹി: യുകെയിലെ ബെർമിംഗ്ഹാമിൽനിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം ബോംബ് ഭീഷണിയെത്തുടർന്ന് റിയാദിൽ അടിയന്തരമായി ഇറക്കി. വിമാനം സുരക്ഷിതമായി നിലത്തിറക്കിയെന്നും റിയാദിൽ നിന്ന് യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിന് ബദൽസംവിധാനം ഒരുക്കിയെന്നും എയർ ഇന്ത്യ അറിയിച്ചു.
ശനിയാഴ്ചയാണ് എഐ 114 വിമാനത്തിന് ഭീഷണിലഭിച്ചത്. സുരക്ഷാപരിശോധന നടക്കുന്നതിനാൽ ഏതാനും രാജ്യാന്തര സർവീസുകൾ എയർ ഇന്ത്യ കഴിഞ്ഞയാഴ്ച റദ്ദ്ചെയ്തിരുന്നു.