മുംബൈ: വിമാനാപകടത്തിൽ മരിച്ചുവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് ടാറ്റ. ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ ആണ് ഇക്കാര്യം അറിയിച്ചത്.
പരിക്കേറ്റ മെഡിക്കൽ വിദ്യാർഥികളുടെ വിദ്യാഭ്യാസ ചിലവും ടാറ്റ ഏറ്റെടുക്കും. ദുരന്തത്തിൽ തകർന്ന ഹോസ്റ്റൽ കെട്ടിടം പുതുക്കി പണിയുമെന്നും ടാറ്റാ ഗ്രൂപ്പ് അറിയിച്ചു.
“എയർ ഇന്ത്യ ഫ്ലൈറ്റ് 787 ഉൾപ്പെട്ട ദാരുണമായ സംഭവത്തിൽ ഞങ്ങൾ വളരെയധികം ദുഃഖിതരാണ്. ഈ നിമിഷം ഞങ്ങൾ അനുഭവിക്കുന്ന ദുഃഖം വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാൻ കഴിയില്ല. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും ഒപ്പമാണ് ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും’. എക്സിൽ പങ്കുവച്ച കുറിപ്പിൽ ടാറ്റ ഗ്രൂപ്പ് കുറിച്ചു.