അഹമ്മദാബാദ്: വിമാനാപകടത്തില്‍ 204 മൃതദേഹങ്ങള്‍ കണ്ടെത്തി. മൃതദേഹങ്ങൾ കൈമാറുന്നതിനായി അടുത്ത ബന്ധുക്കളുടെ ഡിഎൻഎ സാമ്പിൾ ശേഖരണം തുടങ്ങി.
ബിജെ മെഡിക്കൽ കോളജിലെ കസോതി ഭവനിലാണ് രക്ത സാമ്പിൾ ശേഖരണ നടപടി തുടങ്ങിയത്. ഗാന്ധിനഗർ ഫോറൻസിക് ലാബിലാണ് ഡിഎൻഎ പരിശോധന നടത്തുക. ഡിഎൻഎ ഫലം ലഭിച്ച ശേഷമായിരിക്കും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറുക.
അതേസമയം, വിമാനാപകടത്തിൽ മരിച്ചുവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ ധനസഹായം ടാറ്റ പ്രഖ്യാപിച്ചു. ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ ആണ് ഇക്കാര്യം അറിയിച്ചത്.
പരിക്കേറ്റ മെഡിക്കൽ വിദ്യാർഥികളുടെ വിദ്യാഭ്യാസ ചിലവും ടാറ്റ ഏറ്റെടുക്കും. ദുരന്തത്തിൽ തകർന്ന ഹോസ്റ്റൽ കെട്ടിടം പുതുക്കി പണിയുമെന്നും ടാറ്റാ ഗ്രൂപ്പ് അറിയിച്ചു.