തിരുവനന്തപുരം: അഹമ്മദാബാദ് വിമാനാപകടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. രാജ്യത്തെ നടുക്കിയ ഏറ്റവും വലിയ ദുരന്തമാണുണ്ടായതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
വിമാനാപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. അപകടത്തിന്റെ കാരണം എത്രയും പെട്ടെന്ന് കണ്ടെത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍നിന്നുള്ള ഒരു സഹോദരിയും അപകടത്തില്‍ മരണപ്പെട്ടു. അതിലും അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.