ശ്രീനഗർ: ഓപ്പറേഷൻ സിന്ദൂരിൽ പാക്കിസ്ഥാന്റെ 118 സൈനിക പോസ്റ്റുകളും അവയുടെ നിരീക്ഷണ സംവിധാനവും ബിഎസ്എഫ് പൂർണമായും നശിപ്പിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഈ സംവിധാനം പുനർനിർമിക്കാൻ വർഷങ്ങളെടുക്കും.
അയൽരാജ്യത്തിന് കനത്ത പ്രഹരമാണ് ഏൽപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ സാഹചര്യവും അമർനാഥ് യാത്ര തയാറെടുപ്പുകളും അവലോകനം ചെയ്യാൻ ജമ്മുവിൽ രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയതായിരുന്നു അമിത് ഷാ. ബിഎസ്എഫ് നടത്തിയ പോരാട്ടത്തെ അദ്ദേഹം പ്രശംസിച്ചു.