സീനോ സാജു ന്യൂഡൽഹി: അഹമ്മദാബാദ് വിമാനദുരന്തം അന്വേഷിക്കാൻ കേന്ദ്രസർക്കാർ ഉന്നതതല സമിതി രൂപീകരിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതി മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും. ഭാവിയിൽ ഇത്തരം അപകടങ്ങൾ തടയുന്നതിനുള്ള സമഗ്രമായ മാർഗനിർദേശങ്ങളും […]
Category: വാർത്തകൾ
ഇംഫാലിൽ വൻ ആയുധശേഖരം പിടികൂടി
ഇംഫാൽ: മണിപ്പുരിലെ ഇംഫാലിൽ മെഷീൻ ഗൺ ഉൾപ്പെടെ വൻ ആയുധശേഖരം പിടിച്ചെടുത്തു. ഇംഫാൽ താഴ്വരയിലെ അഞ്ച് ജില്ലകളിൽനിന്നായാണ് ആയുധശേഖരം കണ്ടെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മണിപ്പുർ പോലീസ്, സെൻട്രൽ ആംഡ് പോലീസ് ഫോഴ്സ് (സിഎപിഎഫ്), കരസേനാ […]
ഇൻഷ്വറൻസ് തുക 1000 കോടി കടക്കും
എസ്.ആർ. സുധീർ കുമാർ കൊല്ലം: അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ചവർക്ക് നൽകേണ്ട ഇൻഷ്വറൻസ് തുക 1000 കോടിക്കപ്പുറം ആയിരിക്കുമെന്ന് ഈ രംഗത്തെ വിദഗ്ധർ. ദുരന്തത്തിൽ 300 ഓളം പേർ മരിച്ചതായാണ് വിവരം. ഇതിൽ വിമാനയാത്രക്കാരും മെഡിക്കൽ […]
ആക്സിയം 4 വിക്ഷേപണം 19ന്
ന്യൂഡൽഹി: പലകുറി മാറ്റിവച്ച ആക്സിയം 4 ബഹിരാകാശ ദൗത്യ വിക്ഷേപണം ഈമാസം 19ന് നടക്കും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല അടക്കം നാലുപേരെ വഹിച്ചുകൊണ്ടുള്ള ദൗത്യമാണ് ആക്സിയം […]
ഡിഎൻഎ പരിശോധന; രഞ്ജിതയുടെ സഹോദരൻ അഹമ്മദാബാദിലെത്തി
കോഴഞ്ചേരി:അഹമ്മദാബാദിൽ വിമാനാപകടത്തിൽ മരിച്ച രഞ്ജിത ജി. നായരുടെ മൃതദേഹം തിരിച്ചറിയുന്നതിനായി സഹോദരനും ബന്ധു ഉണ്ണികൃഷ്ണനും ഇന്നലെ രാവിലെ അഹമ്മദാബാദിലെത്തി. സഹോദരൻ രതീഷ് ജി. നായരുടെ ഡിഎന്‍എ പരിശോധനയ്ക്കായി രക്ത സാമ്പിള്‍ അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയിലെ […]
നിലന്പൂരിലും പെട്ടി വിവാദം; ഷാഫിയുടെയും രാഹുലിന്റെയും വാഹനം തടഞ്ഞ് പരിശോധന
നിലന്പൂർ: പാലക്കാട് ഉപതെരഞ്ഞെടുപ്പിനു പിന്നാലെ നിലന്പൂരിലും പെട്ടി വിവാദം. കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറന്പിൽ എംപിയും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും മുസ്ലിംലീഗ് നേതാവ് പി.കെ. ഫിറോസും സഞ്ചരിച്ച വാഹനത്തിലെ ട്രോളി ബാഗുകൾ പോലീസ് പരിശോധിച്ചതാണ് […]
മയക്കുമരുന്നു വേട്ട ; അഞ്ചുമാസത്തിനിടെ അറസ്റ്റിലായത് 19,168 പേര്
കോഴിക്കോട്: സംസ്ഥാനത്ത് മയക്കുമരുന്നിനെതിരേ പോലീസും എക്സൈസും നടപടി ശക്തമാക്കിയതോടെ അഞ്ചുമാസത്തിനകം അറസ്റ്റിലായത് 19,168 പേര്. മേയ് അവസാനം വരെ 18,427 കേസുകളാണ് മയക്കുമരുന്നുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്. ഈ കാലയളവില്‍ 8.70 കിലോഗ്രം എംഡിഎംഎയും […]
എം.വി. ഗോവിന്ദന് ജമാ അത്തെ ഇസ്ലാമിയുടെ വക്കീല്‍ നോട്ടീസ്
കോഴിക്കോട്: പഹൽഗാം വിഷയവുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ്ലാമിക്കെതിരേ നടത്തിയ പ്രസ്താവനയ്ക്ക് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് വക്കീൽ നോട്ടീസ്. ജമ്മു കാഷ്മീരിലെ പഹല്‍ഗാം ആക്രമണത്തിനെതിരേ നിലപാട് സ്വീകരിക്കാത്ത പ്രധാനപ്പെട്ട പ്രസ്ഥാനമാണ് ജമാ അത്തെ […]
മുഖ്യമന്ത്രിയാണ് യഥാർഥ വഞ്ചകൻ: പി.വി. അൻവർ
എടക്കര: മുഖ്യമന്ത്രിക്ക് എന്നും ഇഷ്ടം ട്രോളി ബാഗുകളോടാണെന്നും പെട്ടി എന്ന് കേട്ടാൽ മുഖ്യമന്ത്രി ഉറക്കത്തിൽനിന്നുപോലും എഴുന്നേൽക്കുമെന്നും പി.വി. അൻവർ. നിലന്പൂരിൽ കോണ്‍ഗ്രസ് നേതാക്കളുടെ പെട്ടിപരിശോധനയുമായി ബന്ധപ്പെട്ടായിരുന്നു അൻവർ ഇക്കാര്യം പറഞ്ഞത്. പെട്ടി പരിശോധിക്കാൻ പറഞ്ഞത് […]
വിമാനദുരന്തത്തിൽ വ്യോമയാന മന്ത്രാലയം; അപകടം 36-ാം സെക്കന്‍ഡില്‍
ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനം പറന്നുയര്‍ന്ന് 36-ാം സെക്കന്‍ഡില്‍ തകര്‍ന്നുവീഴുകയായിരുന്നുവെന്ന് വ്യോമയാന മന്ത്രാലയം. എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക് അവസാനസന്ദേശം എത്തുന്നത് അപകടം നടന്ന വ്യാഴാഴ്ച ഉച്ചയ്ക്ക് 1.39 നാണെന്നും മന്ത്രാലയം സെക്രട്ടറി […]