ബ്രസൽസ്: പശ്ചിമേഷ്യാ സംഘർഷം വർധിക്കുന്നതിൽ അത്യധികം ഉത്കണ്ഠ പ്രകടിപ്പിച്ച ഫ്രാൻസിസ് മാർപാപ്പ ഉടൻ വെടി നിർത്തണമെന്ന് ആവശ്യപ്പെട്ടു. ബെ ൽജിയം സന്ദർശനത്തിന്റെ അവസാന ദിവസമായ ഇന്നലെ ബ്രസൽസിലെ കിംഗ് ബൗദുയിൻ സ്റ്റേഡിയിൽ വിശുദ്ധ കുർബാന […]
Category: വാർത്തകൾ
ഇസ്രയേലിൽ കനത്ത സുരക്ഷ, വിമാനസർവീസുകൾ റദ്ദാക്കി
ടെൽ അവീവ്: ഹിസ്ബുള്ള തലവൻ ഹസൻ നസറുള്ളയെ വധിച്ചതിനു പിന്നാലെ ഇസ്രയേലിലെങ്ങും സുരക്ഷ ശക്തമാക്കി. വടക്കൻ ഇസ്രയേലിൽ തുറന്ന സ്ഥലങ്ങളിൽ പത്തു പേർക്കും അകത്ത് 150 പേർക്കുമായി ഒത്തുചേരലുകൾ പരിമിതപ്പെടുത്തി. തലസ്ഥാനമായ ടെൽ അവീവ് […]
ഹിസ്ബുള്ള തലവനെ ഇസ്രയേൽ വധിച്ചു
ബെയ്റൂട്ട്: ലെബനനിലെ ഹിസ്ബുള്ള ഭീകരസംഘടനയുടെ പരമോന്നത നേതാവിനെ വധിച്ച് ഇസ്രേലി സേന. ഹിസ്ബുള്ള ആസ്ഥാനത്തിനുനേരേ ഇസ്രയേൽ നടത്തിയ കനത്ത ആക്രമണത്തിലാണ് ഹിസ്ബുള്ളയുടെ പരമോന്നത നേതാവ് ഹസൻ നസറുള്ളയും ഇറേനിയൻ വിപ്ലവഗാർഡ് ഡെപ്യൂട്ടി കമാന്ഡര് അബ്ബാസ് […]
പിന്തുണച്ച് അമേരിക്ക, അപലപിച്ച് റഷ്യ
ന്യൂയോർക്ക്: ഹിസ്ബുള്ള മേധാവി ഹസൻ നസറുള്ളയുടെ കൊലപാതകത്തിനു പിന്നാലെ പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇസ്രയേലിനു പിന്തുണയുമായി അമേരിക്ക. സ്വയം പ്രതിരോധിക്കാൻ ഇസ്രയേലിന് അവകാശമുണ്ടെന്നും ഇക്കാര്യത്തിൽ രാജ്യത്തിന് അമേരിക്കയുടെ പൂർണ പിന്തുണയുണ്ടാകുമെന്നും യുഎസ് പ്രതിരോധ സെക്രട്ടറി […]
ഇസ്രയേലിനെ പേടിച്ച് വെളിച്ചത്തുവരാത്ത നേതാവ്
ലബനനിലെ ഹിസ്ബുള്ള ഭീകരസംഘടനയെ വർഷങ്ങൾ നയിച്ച ഷെയ്ഖ് ഹസൻ നസറുള്ള എന്ന ഷിയാ പുരോഹിതൻ പശ്ചിമേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിലൊരാളായിരുന്നു. ഇസ്രയേൽ ജീവനെടുക്കുമെന്ന ഭീതിയിൽ അദ്ദേഹം വർഷങ്ങളായി പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറില്ലായിരുന്നു. ഇസ്രേലി സേന വെള്ളിയാഴ്ച […]
ആക്രമണം വെള്ളിയാഴ്ച രാത്രി; അറിയിപ്പുണ്ടായത് ഇന്നലെ
ടെൽ അവീവ്: ഹിസ്ബുള്ള തലവൻ ഹസൻ നസറുള്ളയെ വ്യോമാക്രമണത്തിൽ വധിച്ച വിവരം ഇസ്രേലി സേന പുറത്തുവിട്ടത് എക്സ് പ്ലാറ്റ്ഫോമിലൂടെയാണ്. വെള്ളിയാഴ്ച രാത്രി ബെയ്റൂട്ടിൽ നടത്തിയ വ്യോമാക്രമണത്തിൽ ലക്ഷ്യമിട്ടത് നസറുള്ളയെ ആണെന്ന് നേരത്തേതന്നെ അറിയിച്ചിരുന്നു. നസറുള്ള […]
“യുദ്ധം ലബനീസ് ജനതയോടല്ല”
ടെൽ അവീവ്: ലബനീസ് ജനതയോടല്ല, ഹിസ്ബുള്ളയോടാണ് യുദ്ധം ചെയ്യുന്നതെന്ന് ഇസ്രേലി സൈനിക വക്താവ് ഡാനിയേൽ ഹാഗാരി. ഇസ്രയേലിന്റെ ഏറ്റവും വലിയ ശത്രുക്കളിലൊരാളായിരുന്നു നസറുള്ള. ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളിൽ ഇസ്രേലി സേന ആക്രമണം തുടരുകയാണ്.
ഖമനയിയെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി
ടെഹ്റാൻ: ഇസ്രേലി ആക്രമണത്തിൽ ഹിസ്ബുള്ള മേധാവി ഹസൻ നസറുള്ള കൊല്ലപ്പെട്ടതിനു പിന്നാലെ ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയിയെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റിയതായി റിപ്പോർട്ട്. ഇസ്രയേലിന്റെ അടുത്ത ലക്ഷ്യം ഖമനയിയായിരിക്കുമെന്ന നിഗമനത്തിലാണ് ഇറാന്റെ […]
ആക്രമണം അവസാനിപ്പിക്കില്ല: ഹിസ്ബുള്ള
ബെയ്റൂട്ട്: ഇസ്രേലി അറിയിപ്പിയുണ്ടായി മണിക്കൂറുകൾ കഴിഞ്ഞാണ് ഹിസ്ബുള്ള നസറുള്ളയുടെ മരണം സ്ഥിരീകരിച്ചത്. പലസ്തീനുള്ള പിന്തുണയും ഇസ്രയേലിനെതിരായ യുദ്ധവും തുടരുമെന്ന് ടെലഗ്രാം ചാനലിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ ഹിസ്ബുള്ള അറിയിച്ചു. നസറുള്ളയുടെ മരണത്തിൽ വിലപിക്കുന്നതായി ഗാസയിലെ […]
ഇറേനിയൻ വിമാനത്തിന് അനുമതി നിഷേധിച്ചു
ബെയ്റൂട്ട്: ലബനനിലേക്കു വന്ന ഇറേനിയൻ വിമാനത്തിന് അനുമതി നിഷേധിച്ചു. ലബനന്റെ ആകാശത്ത് വിമാനം പ്രവേശിക്കരുതെന്ന് ലബനീസ് ഗതാഗത മന്ത്രാലയം നിർദേശിച്ചു. വിമാനം ലബനനിൽ ഇറങ്ങിയാൽ ബലം പ്രയോഗിക്കേണ്ടിവരുമെന്ന് ഇസ്രയേൽ ഭീഷണിപ്പെടുത്തിയിരുന്നു. വിമാനത്തിനുള്ളിൽ എന്തായിരുന്നു എന്നറിയില്ല.