ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള സംഘർഷത്തെക്കുറിച്ച് വിശദീകരിക്കാൻ മൂന്നു മുൻ വിദേശകാര്യമന്ത്രിമാർ ഉൾപ്പെടുന്ന ഉന്നതസംഘത്തെ വിദേശരാജ്യങ്ങളിലേക്ക് അയച്ച് പാക്കിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായുള്ള ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാൻ ഇന്ത്യ സർവകക്ഷി സംഘത്തെ അയച്ചതോടെയാണ് പാക് നീക്കം. 33 […]
Category: വാർത്തകൾ
മാസങ്ങൾ നീണ്ട ആസൂത്രണം; റഷ്യക്ക് 700 കോടി ഡോളറിന്റെ നഷ്ടമെന്ന് യുക്രെയ്ൻ
കീവ്: ഒളിച്ചുകടത്തിയ ഡ്രോണുകൾ ഉപയോഗിച്ചാണ് ഞായറാഴ്ച റഷ്യൻ വ്യോമതാവളങ്ങളിൽ ആക്രമണം നടത്തിയതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി അറിയിച്ചു. ‘ചിലന്തിവല’ എന്ന ഓപ്പറേഷൻ മാസങ്ങൾനീണ്ട ആസൂത്രണത്തിലൊടുവിലാണ് കൃത്യതയോടെ നടപ്പാക്കിയത്. നാലു റഷ്യൻ വ്യോമതാവളങ്ങളിൽ 117 ഡ്രോണുകൾ […]
പോക്സോ കേസിൽ വീഴ്ച വരുത്തി; കോന്നി ഡിവൈഎസ്പിക്കും എസ്എച്ച്ഒക്കും സസ്പെൻഷൻ
പത്തനംതിട്ട: പോക്സോ കേസിൽ വീഴ്ച വരുത്തിയ കോന്നി ഡിവൈഎസ്പിക്കും എസ്എച്ച് ഒക്കും സസ്പെൻഷൻ. ഡിവൈഎസ്പി ടി. രാജപ്പൻ, എസ്എച്ച്ഒ പി. ശ്രീജിത്ത് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഹൈക്കോടതി അഭിഭാഷകൻ പ്രതിയായ പോക്സോ കേസിലാണ് ഉദ്യോഗസ്ഥർ […]
പി.വി.അൻവറിന് 34 കോടി രൂപയുടെ ആസ്തി; കൈയിലുള്ളത് 25000 രൂപ
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി പി.വി.അൻവറിന്റെ ആസ്തി വിവരങ്ങൾ പുറത്ത്. അന്‍വറിന്റെ സ്ഥാവര ജംഗമ ആസ്തികളുടെ മൊത്തം മൂല്യം 34.07 കോടി രൂപയാണ്. 20.60 കോടി രൂപയുടെ ബാധ്യതയും അന്‍വറിനുണ്ട്. […]
കൈക്കൂലി കേസ്; ഇഡി ഓഫീസിൽ വിജിലൻസ് പരിശോധന
കൊച്ചി: ഇഡി അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാർ പ്രതിയായ അഴിമതിക്കേസിൽ തെളിവുശേഖരിക്കുന്നതിന്റെ ഭാഗമായി കൊച്ചി ഇഡി ഓഫീസിൽ വിജിലൻസ് പരിശോധന. കൊല്ലത്തെ കശുവണ്ടി വ്യവസായിക്കെതിരായ ഇഡി കേസ് ഒതുക്കാമെന്ന് വാഗ്ദാനം നൽകി പണം തട്ടാൻ […]
സിക്കിമിലെ സൈനിക കാമ്പില്‍ മണ്ണിടിച്ചില്‍; മൂന്ന് പേര് മരിച്ചു; ആറ് പേരെ കാണാതായി
ഗാംഗ്ടോക്ക്: കനത്ത മഴയ്ക്ക് പിന്നാലെ സിക്കിമിലെ ഛാത്തനില്‍ സൈനിക കാമ്പില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ മരിച്ചു. ആറ് പേരെ കാണാതായിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരം ഏഴോടെയാണ് അപകടം ഉണ്ടായത്. ഇതുവരെ മൂന്ന് മൃതദേഹങ്ങള്‍ […]
കൈക്കൂലി കേസ്: ഇഡി അസിസ്റ്റന്റ് ഡയറക്ടറുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
കൊച്ചി: കേസ് ഒതുക്കാന്‍ ഇടനിലക്കാരന് മുഖേന രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന് ആരോപിച്ചുള്ള വിജിലന്‍സ് കേസില്‍ പ്രതിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍കുമാറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ശേഖര്‍ കുമാറിന്റെ മുന്‍കൂര്‍ […]
പൊതുവിദ്യാലയങ്ങൾ അടയ്ക്കുന്നതും കുട്ടികൾ കൊഴിഞ്ഞു പോകുന്നതും അവസാനിച്ചു: മുഖ്യമന്ത്രി
ആലപ്പുഴ: സാമൂഹിക മൂല്യങ്ങൾ കുട്ടികൾക്ക് പകർന്നു നൽകുന്ന ഇടങ്ങളാണ് പൊതു വിദ്യാലയങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ തിരിച്ചറിവ് ഇടയ്ക്ക് സമൂഹത്തിനു നഷ്ടമായി. എന്നാൽ ഒമ്പതു വർഷമായി അതിനു മാറ്റമുണ്ടായെന്നും പൊതുവിദ്യാലയങ്ങൾ അടയ്ക്കുന്നതും കുട്ടികൾ […]
അണ്ണാ സര്‍വകലാശാല പീഡനക്കേസ്; പ്രതിക്ക് 30 വർഷത്തിൽ കുറയാത്ത തടവ് ശിക്ഷ
ചെന്നൈ: തമിഴ്നാട് അണ്ണാ സര്‍വകലാശാല കാമ്പസിൽ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി ബലാത്സംഗത്തിനിരയായ സംഭവത്തിൽ പ്രതി ജ്ഞാനശേഖരന് (37) ജീവപര്യന്തം തടവ് ശിക്ഷ. 30 വർഷം കഴിയാതെ പ്രതിയെ പുറത്തുവിടരുതെന്നും കോടതി ഉത്തരവിട്ടു. ചെന്നൈ […]
ക്രൈസ്തവര്‍ക്കെതിരേ രാജ്യവ്യാപകമായി ആക്രമണങ്ങള്‍ പെരുകുന്നു: പ്രതിപക്ഷ നേതാവ്
കൊച്ചി: രാജ്യവ്യാപകമായി ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ പെരുകുന്നുവെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ആര്‍എസ്എസ് ആക്രമണത്തിനിരയായ ഫാ. ലീനസ് പുത്തന്‍വീട്ടില്‍, ഫാ. സില്വിന് കളത്തില്‍ എന്നിവരെ മഞ്ഞുമ്മലിലെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒഡീഷയില്‍ […]