കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചി മലിർ ജയിലിൽനിന്ന് 216 തടവുകാർ രക്ഷപ്പെട്ടു. പ്രദേശത്ത് ഭൂകന്പം ഉണ്ടായതിനെത്തുടർന്ന് സുരക്ഷയുടെ ഭാഗമായി ആളുകളെ ഒഴിപ്പിക്കുന്നതിനിടയിലുണ്ടായ സംഘർഷത്തിനു ശേഷമാണ് ഇവർ രക്ഷപ്പെട്ടത്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്ന് പാരാമിലിറ്ററി ഫ്രോണ്ടിയർ […]
Category: വാർത്തകൾ
സർക്കാരിനെതിരേ വിധിയെഴുതാൻ ജനം കാത്തിരിക്കുന്നു: പി. സി. വിഷ്ണുനാഥ്
നിലന്പൂർ: സർക്കാരിനെതിരേ വിധി എഴുതാൻ കാത്തിരിക്കുകയാണ് ജനങ്ങളെന്നു കെപിസിസി വർക്കിംഗ് പ്രസിഡന്റും എംഎൽഎയുമായ പി.സി. വിഷ്ണുനാഥ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ദീപികയോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കവളപ്പാറ ദുരന്തം കഴിഞ്ഞിട്ട് ആറു വർഷമായിട്ടും പുനരധിവാസം പൂർത്തിയായിട്ടില്ല. ചൂരൽമലയിലെ […]
കൊളറാഡോ പെട്രോൾ ബോംബാക്രമണം: വധശ്രമത്തിനു കേസെടുത്തു
ഡെൻവർ: അമേരിക്കയിലെ കൊളറാഡോയിലെ പെട്രോൾ ബോംബാക്രമണം വധശ്രമമായിരുന്നെന്ന് പോലീസ്. ഇസ്രേലി അനുകൂല പ്രകടനക്കാരെ എല്ലാവരെയും കൊല്ലാനായിരുന്നു അക്രമി പദ്ധതിയിട്ടിരുന്നതെന്നും പോലീസ് പറഞ്ഞു. അക്രമി മുഹമ്മദ് സാബ്രി സോളിമാന്റെ പക്കൽ 18 പെട്രോൾ ബോംബുകളാണുണ്ടായിരുന്നത്. എന്നാൽ […]
ജനവിരുദ്ധ ഭരണകൂടത്തിനെതിരേ വിധിയുണ്ടാകും: ഷാഫി പറന്പിൽ
നിലന്പൂർ: ജനവിരുദ്ധ ഭരണകൂടത്തിന്റെ നയങ്ങളെ വിചാരണ ചെയ്യുന്ന തെരഞ്ഞെടുപ്പായിരിക്കും നിലന്പൂരിലെന്നു കെപിസിസി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറന്പിൽ എംപി. നിലന്പൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദീപികയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആര്യാടൻ ഷൗക്കത്ത് തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് […]
നിലന്പൂരിൽ 18 പത്രികകൾ സ്വീകരിച്ചു
മലപ്പുറം: നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ലഭിച്ച 25 നാമനിർദേശ പത്രികകളുടെയും സൂക്ഷ്മ പരിശോധന പൂർത്തിയായി. സൂക്ഷ്മ പരിശോധനയിൽ ഡമ്മി സ്ഥാനാർഥികളുടേത് ഉൾപ്പെടെ ഏഴു പത്രികകൾ വരണാധികാരിയായ പെരിന്തൽമണ്ണ സബ് കളക്ടർ അപൂർവ ത്രിപാഠി തള്ളി. […]
കോഴിക്കോട്ട് ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ തട്ടിയെടുത്തത് അഞ്ചു കോടി
കോഴിക്കോട്: നഗരത്തില്‍ ഒരുമാസത്തിനിടെ ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ ഏഴുപേരില്‍നിന്നായി തട്ടിയെടുത്തത് അഞ്ചു കോടി 39 ലക്ഷം രൂപ. തട്ടിപ്പിനിരയായവരില്‍ ബാങ്ക് മാനേജരും ഉള്‍പ്പെടുന്നു. സൈബര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമാണെന്നാണു പോലീസ് […]
എന്തെങ്കിലും തീരുമാനമായോ? ഹേമ കമ്മിറ്റിയിൽ എന്താണ് സംഭവിക്കുന്നത്? മുഖ്യമന്ത്രിയോട് ചോദ്യവുമായി പാർവതി
മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കിയതില്‍ വിമര്‍ശനവുമായി നടി പാര്‍വതി തിരുവോത്ത്. കമ്മിറ്റി മുമ്പാകെ മൊഴി നല്‍കിയവര്‍ക്ക് കേസുമായി […]
കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവർ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു. പനി ബാധിച്ച് ആശുപത്രിയിലെത്തുന്നവർ കോവിഡുണ്ടോയെന്ന് പരിശോധിക്കണം. പനി ലക്ഷണങ്ങളുമായി എത്തുന്നവർ ആദ്യം ആന്റിജന്‍ ടെസ്റ്റ് ചെയ്യണം. ഫലം നെഗറ്റീവെങ്കില്‍ ആർടിപിസിആർ പരിശോധന നടത്തണമെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകി. […]
പ്രണയാഭ്യര്‍ഥന നിരസിച്ചതിലെ വൈരാഗ്യം; പൊള്ളാച്ചില്‍ മലയാളി യുവതിയെ കുത്തിക്കൊലപ്പെടുത്തി
ചെന്നൈ: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പൊള്ളാച്ചിയില്‍ മലയാളി യുവതിയെ കുത്തിക്കൊലപ്പെടുത്തി. കോയമ്പത്തൂരില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ അഷ്വിക(19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഉദുമല്‍പേട്ട സ്വദേശി പ്രവീണ്‍കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെയാണ് സംഭവം. […]
മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് മകനെ അച്ഛൻ കൊലപ്പെടുത്തി; പ്രതി പിടിയിൽ
പാലക്കാട്: കൊടുന്തിരപ്പുള്ളിയിൽ മകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ അച്ഛൻ പിടിയിൽ. കൊടുന്തിരപ്പുള്ളി അണ്ടലംക്കാട് സ്വദേശി ശിവൻ ആണ് പിടിയിലായത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഇയാളെ പാലക്കാട് ടൗൺ നോർത്ത് പോലീസ് ആണ് പിടികൂടിയത്. ശിവന്റെ മകൻ […]