ഇറാനെ ആക്രമിക്കാൻ അമേരിക്ക മുതിർന്നതോടെ ഹോർമുസ് കടലിടുക്കിൽ ആശങ്കയുടെ തിരയിളക്കം. വൻശക്തികളായ ഇസ്രയേലിനെയും അമേരിക്കയെയും പ്രതിരോധിക്കാൻ ദുർബലരായ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ച് അറ്റകൈ പ്രയോഗിക്കുമോയെന്നാണ് ലോകം ആശങ്കയോടെ ഉറ്റുനോക്കുന്നത്. പേർഷ്യൻ ഗൾഫിനെ ഗൾഫ് […]
Category: അന്തർദേശീയം
ആക്രമണം ഇറാന്റെ ആണവപദ്ധതി അന്തിമഘട്ടത്തിൽ എത്തിനിൽക്കെ
അണുബോംബ് വികസിപ്പിച്ചെടുക്കാനുള്ള പദ്ധതി അന്തിമഘട്ടത്തിൽ എത്തിനിൽക്കെയാണ് ഇറാന്റെ ആണവകേന്ദ്രങ്ങൾക്കുമേൽ ഇസ്രയേലിനു പിന്നാലെ അമേരിക്കയും പ്രഹരമേൽപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇറാൻ ആണവ സമ്പുഷ്ടീകരണം വേഗത്തിലാക്കിയതായി അന്താരാഷ്ട്ര പരിശോധകർ കണ്ടെത്തിയിരുന്നു. ഇറാന് ആണവായുധം നിര്‍മിക്കുന്നതിന് തൊട്ടടുത്തെത്തിയെന്ന് […]
അമേരിക്ക വഞ്ചിച്ചുവെന്ന് ഇറാൻ
ടെഹ്റാൻ: നയതന്ത്രത്തിലൂടെ ഇറാന്റെ ആണവപദ്ധതികൾക്കു പരിഹാരം കാണാൻ ശ്രമിക്കുന്നതിനിടെ യുഎസ് പ്രസിഡന്റ് ട്രംപ് നടത്തിയ ആക്രമണം ഇറാനോടുള്ള വഞ്ചനയാണെന്ന് ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. നീണ്ടുനിൽക്കുന്ന പ്രത്യാഘാതങ്ങളാണ് അമേരിക്ക നേരിടേണ്ടിവരുകയെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി. […]
ചാരവൃത്തി ആരോപിച്ച് യുവാവിനെ ഇറാൻ തൂക്കിലേറ്റി
ടെഹ്റാൻ: ഇസ്രയേലിനുവേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് ഇറേനിയന്‍ പൗരനെ തൂക്കിക്കൊന്നു. മജീദ് മുസയ്യിബി എന്ന യുവാവിനെയാണു ഇന്നലെ ഇസ്ഫഹാൻ നഗരത്തിൽ തൂക്കിലേറ്റിയതെന്ന് ഇറേനിയന്‍ വാർത്താ ഏജൻസിയായ തസ്നീം ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇറാനിലെ ആണവനിലയങ്ങൾക്കു നേരേ […]
ഇറാനിലേക്ക് അമേരിക്കന്‍ ബോംബർ വിമാനം
വാഷിംഗ്ടൺ: ആണവകരാർ സംബന്ധിച്ച് ഇറാൻ ചർച്ചയ്ക്കു വിമുഖത പ്രകടിപ്പിക്കുകയും സംഘർഷം തുടരുകയും ചെയ്യുന്നതിനിടെ അമേരിക്കയുടെ ബി-ടു സ്റ്റെൽത്ത് ബോംബർ വിമാനങ്ങൾ എത്തുന്നു. അണ്വായുധം വഹിക്കാൻ ശേഷിയുള്ള രണ്ടു ബി-2 ബോംബർ വിമാനങ്ങളാണ് ആകാശത്തുവച്ച് ഇന്ധനം […]
ഖമനയ് പിൻഗാമികളെ നിർദേശിച്ചതായി റിപ്പോർട്ട്
ടെഹ്റാന്: ഇസ്രയേലുമായുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ താൻ കൊല്ലപ്പെട്ടാൽ പിൻഗാമികളായി മൂന്നു പ്രമുഖ മതപണ്ഡിതരെ ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് നാമനിർദേശം ചെയ്തതായി റിപ്പോർട്ട്. ഇസ്രയേലോ അമേരിക്കയോ തന്നെ വധിക്കാന്‍ സാധ്യതയുണ്ടെന്നും […]
ദൈവദാസൻ മാനുവൽ ഇസ്കിയേർദൊയുടെയും 58 സുഹൃത്തുക്കളുടെയും രക്തസാക്ഷിത്വം അംഗീകരിച്ചു
വത്തിക്കാൻ സിറ്റി: സ്പെയിനിൽ 1936നും 1938നും ഇടയിൽ വിശ്വാസത്തെ പ്രതി വിവിധ ഇടങ്ങളിൽവച്ചു വധിക്കപ്പെട്ട വൈദികൻ ദൈവദാസൻ മാനുവൽ ഇസ്കിയേർദൊയുടെയും 58 സുഹൃത്തുക്കളുടെയും രക്തസാക്ഷിത്വം വത്തിക്കാൻ അംഗീകരിച്ചു. വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള കാര്യാലയത്തിന്റെ തലവൻ […]
പലസ്തീൻ അനുകൂല വിദ്യാർഥിയെ യുഎസ് കോടതി മോചിപ്പിച്ചു
ന്യൂയോർക്ക്: ട്രംപ് ഭരണകൂടം അറസ്റ്റ് ചെയ്ത പലസ്തീൻ അനുകൂല വിദ്യാർഥി നേതാവ് മഹ്മൂദ് ഖലീലിനെ കോടതി ജയിൽ മോചിതനാക്കി. അനധികൃത കുടിയേറ്റക്കാർക്കുള്ള ലൂയിസിയാനയിലെ ജയിലിൽനിന്ന് ഖലീൽ ഇന്നലെ പുറത്തിറങ്ങി. കൊളംബിയ യൂണിവേഴ്സിറ്റി വിദ്യാർഥിയായിരുന്ന ഖലീലിനെ […]
ഇറാനിൽ ഇസ്രേലി ആക്രമണം തുടരുന്നു ; രണ്ടു കമാൻഡർമാരെ വധിച്ചു
ടെൽ അവീവ്/ടെഹ്റാൻ: ഇറേനിയൻ വിപ്ലവഗാർഡിലെ രണ്ടു മുതിർന്ന കമാൻഡർമാരെ വധിച്ചതായി ഇസ്രയേൽ അറിയിച്ചു. വിപ്ലവഗാർഡിന്റെ വിദേശ ഓപ്പറേഷനുകൾക്കു ചുമതലപ്പെട്ട കുദ്സ് ഫോഴ്സിന്റെ പലസ്തീൻ വിഭാഗം മേധാവി സയീദ് ഇസാദി, കുദ്സ് ഫോഴ്സിലെ യൂണിറ്റ് 190ന്റെ […]
നയതന്ത്രത്തിനു മുന്‍പ് ഇസ്രയേൽ ആക്രമണം നിർത്തണം: ജനീവ ചർച്ചയിൽ ഇറാൻ
ജനീവ: ഇറാനും യൂറോപ്യൻ ശക്തികളും തമ്മിൽ ജനീവയിൽ നടത്തിയ ആണവചർച്ചയിൽ പശ്ചിമേഷ്യാ സംഘർഷം അവസാനിപ്പിക്കുന്നതിലേക്കു നയിക്കുന്ന തിരുമാനങ്ങളുണ്ടായില്ല. ഇസ്രയേൽ ആക്രമണം നിർത്താതെ നയതന്ത്രത്തിനില്ലെന്ന് ഇറാൻ നിലപാടെടുത്തു. ചർച്ച തുടരാൻ ഇറാൻ സന്നദ്ധത അറിയിച്ചതാണ് ഏക […]