ടെഹ്റാൻ: അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായുള്ള സഹകരണം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ഇറാനിൽ ആലോചന. ഇതിനുള്ള ബിൽ പാർലമെന്റിന്റെ പരിഗണനയിലാണെന്നു സ്പീക്കർ മുഹമ്മദ് ബക്കർ ഖലിബാഫ് അറിയിച്ചു. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള അന്താരാഷ്ട്ര ആണവോർജ ഏജൻസിയിൽനിന്നു വ്യക്തമായ ഉറപ്പുകൾ ലഭിക്കുന്നതുവരെ […]
Category: അന്തർദേശീയം
അമേരിക്കയുടെ വിശ്വാസ്യത നഷ്ടപ്പെട്ടു: ചൈന
ന്യൂയോർക്ക്: ഇറേനിയൻ ആണവകേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതിലൂടെ അമേരിക്കയുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് ചൈനയുടെ യുഎൻ അംബാസഡർ ഫു കോംഗ്. അമേരിക്കൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഞായറാഴ്ച അടിയന്തര യുഎൻ രക്ഷാസമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘർഷം പടരാതിരിക്കാൻ […]
യുഎസ്, ഇസ്രേലി ആക്രമണം അന്യായം: പുടിൻ
മോസ്കോ: ഇസ്രയേലും അമേരിക്കയും ഇറാനെതിരേ നടത്തുന്ന ആക്രമണങ്ങൾക്കു ന്യായീകരണമില്ലെന്നു റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. അമേരിക്കൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തരമായി മോസ്കോ സന്ദർശിച്ച ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായുള്ള കൂടിക്കാഴ്ചയിലാണ് പുടിൻ ഇതുപറഞ്ഞത്. ഇസ്രയേലും അമേരിക്കയും […]
റഷ്യൻ ആക്രമണത്തിൽ പത്തു മരണം
കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യൻ സേന നടത്തിയ വ്യോമാക്രമണത്തിൽ ഏഴു പേർ കൊല്ലപ്പെടുകയും നാലു കുട്ടികളടക്കം 25 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച രാത്രി 352 ഡ്രോണുകളും 16 മിസൈലുകളാണു റഷ്യ പ്രയോഗിച്ചതെന്ന് യുക്രെയ്ൻ […]
‘ചൂതാടുന്ന’ ട്രംപിന് ഇറാന്റെ മുന്നറിയിപ്പ്
ടെഹ്റാൻ: ഇസ്രയേലിനൊപ്പം യുദ്ധത്തിൽ പങ്കുചേർന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചൂതാട്ടം നടത്തുകയാണെന്ന് ഇറാൻ. അമേരിക്കൻ നടപടിയുടെ പശ്ചാത്തലത്തിൽ ഇറാന്റെ പ്രത്യാക്രമണ ലക്ഷ്യങ്ങൾ വിപുലമായെന്നും ഇറേനിയൻ സെൻട്രൽ മിലിറ്ററി ഹെഡ്ക്വാട്ടേഴ്സ് വക്താവ് ഇബ്രാഹിം സോൾഫഖാരി […]
ഇസ്രേലി ആക്രമണം: ഇറാനിൽ മരണം 950 കടന്നു
ടെഹ്റാന്: കഴിഞ്ഞ 13 മുതൽ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇറാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 950 ആയി. 3,450 പേര്‍ക്കു പരിക്കേറ്റതായും മനുഷ്യാവകാശ സംഘടന വ്യക്തമാക്കി. ആക്രമണങ്ങളില്‍ മരിച്ചവരില്‍ 380 സാധാരണക്കാരെയും 253 സുരക്ഷാസേനാംഗങ്ങളെയും തിരിച്ചറിഞ്ഞതായി […]
ഫോർഡോയിൽ വൻ നാശം: ആണവോർജ ഏജൻസി
വിയന്ന: അമേരിക്കൻ ആക്രമണത്തിൽ ഇറാനിലെ ഫോർഡോ ആണവപ്ലാന്റിൽ വലിയ തോതിൽ നാശമുണ്ടായിരിക്കാമെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി തലവൻ റാഫേൽ ഗ്രോസി. എന്നാൽ, എന്തുമാത്രം നാശമുണ്ടായി എന്നതിൽ കൃത്യതയില്ലെന്നും ആണവോർജ ഏജൻസിയുടെ 35 രാജ്യങ്ങൾ ഉൾപ്പെടുന്ന ബോർഡ് […]
പരസ്പരം ആക്രമണം തുടർന്ന് ഇറാനും ഇസ്രയേലും
ടെൽ അവീവ്: ഇറാനും ഇസ്രയേലും ഇന്നലെ പരസ്പരം വ്യോമാക്രമണം തുടർന്നു. ഇസ്രയേലിന്റെ വടക്ക്, തെക്ക് മേഖലകളെ ലക്ഷ്യമിട്ട് ഇറാൻ മിസൈലുകൾ തൊടുത്തു. ആഷ്ദോദ്, ജറൂസലെം നഗരങ്ങളിൽ സ്ഫോടനശബ്ദം കേട്ടു. ആഷ്ദോദിൽ സബ് സ്റ്റേഷൻ തകർന്ന് […]
ആക്രമണം കടുപ്പിച്ച് ഇസ്രയേൽ; കുപ്രസിദ്ധമായ എവിൻ ജയിലിനു നേർക്കും ആക്രമണം
ദുബായ്: അമേരിക്കയുടെ ബോംബാക്രമണത്തിനു പിന്നാലെ ഇറാനിലെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളും സർക്കാർ സ്ഥാപനങ്ങളും ആക്രമിച്ച് ഇസ്രേലി സേന. ടെഹ്റാനിലെ കുപ്രസിദ്ധമായ എവിൻ ജയിലിനു നേർക്കും ആക്രമണമുണ്ടായി. ആറ് വ്യോമതാവളങ്ങളും 15 യുദ്ധവിമാനങ്ങളും ആക്രമണത്തിൽ തകർന്നതായി […]
രാജ്യം ഒറ്റക്കെട്ട്, സമാധാനം ഉടൻ സംജാതമാകും
ടെൽ അവീവിൽനിന്ന് അരിയേൽ സീയോൻ ഇറാനെതിരായ പോരാട്ടത്തിൽ ഇസ്രയേൽ ജനത ഒറ്റക്കെട്ടാണ്. സമാധാനജീവിതം ഉറപ്പുവരുത്താൻ സർക്കാർ നടത്തുന്ന ശ്രമങ്ങൾക്ക് ജനം എല്ലാവിധ പിന്തുണയും നൽകുന്നു. ഇറാന്റെ ആണവ പദ്ധതികൾ ഇസ്രയേലിനെ ലക്ഷ്യംവച്ചുള്ളതാണ്. അതിനാൽത്തന്നെ അത് […]