ബെയ്റൂട്ട്: ഇസ്രേലി വ്യോമസേന തെക്കൻ ലബനനിൽ നടത്തിയ ആക്രമണത്തിൽ പത്തു പേർ കൊല്ലപ്പെട്ടു. നബാത്തിയെ ഗ്രാമത്തിലായിരുന്നു ആക്രമണം. മരിച്ചവരിൽ ഒരു സ്ത്രീയും അവരുടെ രണ്ടു മക്കളും ഉൾപ്പെടുന്നതായി ലബനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. അഞ്ചു പേർക്കു […]
Category: അന്തർദേശീയം
റഷ്യയിലെ തന്ത്രപ്രധാന പാലം യുക്രെയ്ൻ സേന തകർത്തു
കീവ്: റഷ്യക്കുള്ളിൽ കടന്നു പോരാട്ടം തുടരുന്ന യുക്രെയ്ൻ സൈനികർ കുർസ്ക് മേഖലയിൽ സെയം നദിക്കു കുറുകേയുള്ള തന്ത്രപ്രധാന പാലം തകർത്തു. കുർസ്കിലെ യുക്രെയ്ൻ സൈനികരെ നേരിടുന്ന റഷ്യൻ സൈനികർക്ക് സാമഗ്രികൾ എത്തിച്ചിരുന്ന പാലമാണിത്. പാലം […]
തഹാവൂർ റാണയെ ഇന്ത്യക്കു കൈമാറാൻ യുഎസ് കോടതി ഉത്തരവ്
വാഷിംഗ്ടൺ: മുംബൈ ഭീകരാക്രമണത്തിന്റെ പിന്നിൽ പ്രവർത്തിച്ച കനേഡിയൻ വ്യവസായിയും പാക് പൗരനുമായ തഹാവൂർ ഹുസൈൻ റാണയെ ഇന്ത്യക്കു കൈമാറാൻ അനുമതി. ഇന്ത്യയും യുഎസും തമ്മിലുള്ള കരാർ വഴി തഹാവൂര് റാണയുടെ നാടുകടത്തൽ നിയമപരമാവുകയാണെന്ന് യുഎസ് […]
നയതന്ത്രം ഊർജിതം; ബ്രിട്ടീഷ് ഫ്രഞ്ച്, മന്ത്രിമാർ പശ്ചിമേഷ്യയിൽ
ദോഹ: പശ്ചിമേഷ്യാ സംഘർഷം വർധിക്കാതിരിക്കാനായി അന്താരാഷ്ട്രതലത്തിൽ നയതന്ത്രനീക്കങ്ങൾ ഊർജിതമായി. ഗാസാ വെടിനിർത്തലിനുള്ള ചർച്ചകൾ ഖത്തറിൽ പുരോഗമിക്കുന്നതിനിടെ ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ഡേവിഡ് ലാമിയും ഫ്രഞ്ച് വിദേശകാര്യമന്ത്രി സ്റ്റെഫാൻ സെഷോർണെയും പശ്ചിമേഷ്യയിലെത്തി. ഗാസയിലെ ഇസ്രേലി പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ട പലസ്തീനികളുടെ […]
എം പോക്സ് പടരുന്നു ; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ജനീവ: ആഫ്രിക്കൻ രാജ്യങ്ങളിൽ, പ്രത്യേകിച്ച് കോംഗോയിൽ എം പോക്സ് (മങ്കി പോക്സ്) അതിതീവ്രമായി പടന്നുപിടിക്കുന്ന സാഹചര്യത്തിൽ ആഗോളതലത്തിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ലോകാരോഗ്യ സംഘടന. ആഫ്രിക്കയിലെ എം പോക്സ് വ്യാപനം വലിയ ഭീഷണിയായതോടെയാണ് ആഗോളതലത്തിൽ […]
ബംഗ്ലാദേശിൽ ഹിന്ദുക്കൾ സുരക്ഷിതരായിരിക്കും; യൂനുസ് ഉറപ്പ് നൽകിയതായി പ്രധാനമന്ത്രി
ന്യൂഡൽഹി: ബംഗ്ലാദേശിൽ ഹിന്ദുക്കൾ സുരക്ഷിതരായിരിക്കുമെന്നും ഇത് സംബന്ധിച്ച് ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ തലവൻ മുഹമ്മദ് യൂനുസ് ഉറപ്പ് നൽകിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫോണിലൂടെയാണ് യുനൂസ് പ്രധാനമന്ത്രിയുമായി സംസാരിച്ചത്. നിലവിലുള്ള സാഹചര്യത്തെക്കുറിച്ച് ഞങ്ങൾ വീക്ഷണങ്ങൾ […]
അയര്ലണ്ടില് വൈദികന് കുത്തേറ്റു; 17 വയസുകാരന് അറസ്റ്റില്; ഭീകരാക്രമണമെന്ന് സംശയം
ഡബ്ലിൻ: അയര്ലണ്ടിലെ ഗാല്വേയിലുള്ള സൈനിക ക്യാമ്പിന് സമീപത്തുവച്ച് വൈദികന് അക്രമിയുടെ കുത്തേറ്റു. സൈനികരുടെ ആത്മീയ ഉപദേഷ്ടാവ് കൂടിയായ ഫാ. ഫോള് മര്ഫിക്കാണ് നിരവധി തവണ കുത്തേറ്റത്. ഗാല്വേയിലെ ആശുപത്രിയിലെത്തിച്ച ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. […]
ധാരണയിലെത്തും: യുഎസ്, ഈജിപ്ത്, ഖത്തർ
ബന്ദികളെ മോചിപ്പിക്കാനും, കൂടുതൽ ജീവനാശം ഒഴിവാക്കാനും, ഗാസയിലെ ജനങ്ങൾക്ക് ആശ്വാസം പകരാനും പ്രാദേശിക സംഘർഷങ്ങൾ കുറയ്ക്കാനും അടുത്ത ആഴ്ച അവസാനിക്കുന്നതിന് മുമ്പ് ധാരണയിലെത്തുമെന്ന് യുഎസും ഈജിപ്തും ഖത്തറും അറിയിച്ചു. കഴിഞ്ഞ 48 മണിക്കൂറിൽ, ഞങ്ങളുടെ […]
പ്രഫ. യൂനുസ് ക്ഷേത്രം സന്ദർശിച്ചു
ധാക്ക: ബംഗ്ലാദേശിൽ ഹൈന്ദവ ന്യൂനപക്ഷം നേരിട്ട ആക്രമണങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചവർക്കെതിരേ നടപടിയുണ്ടാകുമെന്ന് ഇടക്കാല സർക്കാരിന്റെ മേധാവി പ്രഫ. മുഹമ്മദ് യൂനുസ്. ധാക്കയിലെ പ്രശസ്തമായ ധാകേശ്വരി ക്ഷേത്രം സന്ദർശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടക്കാല സർക്കാരിലെ നിയമവകുപ്പിന്റെ […]
നൈജീരിയയിൽ ഇസ്ലാമിക തീവ്രവാദികൾ 50 ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തു
സൂറിക്ക്: നൈജീരിയയിലെ ബെന്യൂ സംസ്ഥാനത്തെ ആയാറ്റി ഗ്രാമത്തിൽ ഫുലാനി ഇസ്ലാമിക ഭീകരർ 50 ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തതായി സ്വിസ് മാധ്യമമായ ലൈവ്നെറ്റ് റിപ്പോർട്ട് ചെയ്തു. ക്രിമിനൽ സംഘങ്ങളുടെ പിന്തുണയോടെ ഫുലാനി ഗോത്രക്കാരായ തീവ്രവാദികൾ ഗ്രാമവാസികളെ […]