വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ട്രംപിന് വിദേശരാജ്യങ്ങൾക്കുമേൽ തീരുവ ചുമത്തുന്നതു തുടരാം. തീരുവ ചുമത്തുന്നതു തടഞ്ഞ് ന്യൂയോർക്കിലെ അന്താരാഷ്ട്ര വാണിജ്യ കാര്യങ്ങൾക്കുള്ള കോടതി ബുധനാഴ്ച പുറപ്പെടുവിച്ച ഉത്തരവ് അപ്പീൽ കോടതി മരവിപ്പിച്ചു. ട്രംപ് ഭരണകൂടം […]
Category: അന്തർദേശീയം
ലൈബീരിയൻ പ്രസിഡന്റിന്റെ വിമാനം ഇടിച്ചിറങ്ങി
മൺറോവിയ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ലൈബീരിയയിൽ പ്രസിഡന്റ് ജോസഫ് ബൊക്കായ് സഞ്ചരിച്ച വിമാനം റൺവേയിൽ ഇടിച്ചിറങ്ങി. നൈജീരിയ സന്ദർശിച്ചു മടങ്ങിയ പ്രസിഡന്റ് സഞ്ചരിച്ച സ്വകാര്യ ജെറ്റ് വിമാനം ലൈബീരിയൻ തലസ്ഥാനമായ മൺറോവിയയിലെ റോബർട്ട്സ് ഇന്റർനാഷണൽവിമാനത്താവളത്തിൽ […]
ഇറാന് സൗദിയുടെ മുന്നറിയിപ്പ്; ആണവകരാർ ഉണ്ടാക്കിയില്ലെങ്കിൽ ഇസ്രേലി ആക്രമണം
റിയാദ്: അമേരിക്കയുമായി ആണവകരാർ ഉണ്ടാക്കിയില്ലെങ്കിൽ ഇസ്രയേലിന്റെ ആക്രമണം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പ് ഇറാന് സൗദി നല്കിയതായി റിപ്പോർട്ട്. സൗദിയിലെ സൽമാൻ രാജാവ് കഴിഞ്ഞമാസം തന്റെ മകൻ ഖാലിദ് ബിൻ സൽമാനെ ഇറേനിയൻ പരമോന്നത നേതാവ് ആയത്തൊള്ള […]
ഫ്രാൻസിൽ കുട്ടികളുടെ സംരക്ഷണത്തിന് പുകവലി നിരോധനം
പാരീസ്: കുട്ടികൾ വരുന്ന പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിക്കാൻ തീരുമാനിച്ച് ഫ്രഞ്ച് സർക്കാർ. കടൽത്തീരങ്ങൾ, പാർക്കുകൾ, സ്കൂൾ പരിസരങ്ങൾ, കായികവേദികൾ എന്നിവ നിരോധനമേഖലകളാകും. ജൂലൈ ഒന്നിനു പ്രാബല്യത്തിൽ വരുന്ന നിരോധനം പാലിക്കപ്പെടുന്നുണ്ടോ എന്ന് പോലീസ് ഉറപ്പാക്കും. ലംഘിക്കുന്നവർ […]
വെടിനിർത്തൽ; യുഎസ് മുന്നോട്ടുവെച്ച നിർദേശം ഇസ്രയേൽ അംഗീകരിച്ചു
വാഷിംഗ്ടൺ: ഗാസയിൽ വെടിനിർത്തൽ നടപ്പാക്കാൻ യുഎസ് മുന്നോട്ടുവെച്ച പുതിയ നിർദേശം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അംഗീകരിച്ചു. 60 ദിവസത്തെ വെടിനിർത്തലിനുള്ള നിർദേശമാണ് യുഎസ് മുന്നോട്ടുവെച്ചത്. ഇക്കാലയളവിൽ ഗാസയിൽ ജീവനോടെയുണ്ടെന്നു കരുതുന്ന 10 ബന്ദികളെ […]
ഡോണൾഡ് ട്രംപിന് ഇരട്ട പ്രഹരം
ന്യൂയോർക്ക്: മറ്റ് രാജ്യങ്ങൾക്കുമേൽ അധിക തീരുവ ചുമത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടികളെ യുഎസ് കോടതി തടഞ്ഞു. പ്രസിഡന്റ് തന്റെ അധികാരപരിധിക്കു പുറത്തുള്ള കാര്യങ്ങളാണു ചെയ്യുന്നതെന്നും കോടതി വ്യക്തമാക്കി. യുഎസ് കോൺഗ്രസിന്റെ അനുമതിയില്ലാതെ […]
വത്തിക്കാനിലെ 5,000 ജീവനക്കാർക്ക് 500 യൂറോയുടെ ‘കോൺക്ലേവ് ബോണസ്’
വത്തിക്കാൻ സിറ്റി: വത്തിക്കാൻ ജീവനക്കാർക്ക് 500 യൂറോയുടെ (ഏകദേശം 48,255 രൂപ) ‘കോൺക്ലേവ് ബോണസ്’ നൽകി ലെയോ പതിനാലാമൻ മാർപാപ്പ. റോമൻ കൂരിയയിലും വത്തിക്കാൻ മ്യൂസിയങ്ങൾ, വത്തിക്കാൻ ഫാർമസി, വത്തിക്കാൻ ലൈബ്രറി, വത്തിക്കാൻ മീഡിയ […]
വെസ്റ്റ് ബാങ്കിൽ 22 പാർപ്പിടകേന്ദ്രങ്ങൾ അനുവദിച്ച് ഇസ്രയേൽ
ടെൽ അവീവ്: അധിനിവേശ വെസ്റ്റ് ബാങ്കിൽ 22 യഹൂദ പാർപ്പിടകേന്ദ്രങ്ങൾ സ്ഥാപിക്കാൻ ഇസ്രേലി സർക്കാർ തീരുമാനിച്ചു. ഗാസാ യുദ്ധത്തിന്റെ പേരിൽ പാശ്ചാത്യമിത്രങ്ങൾ ചെലുത്തുന്ന സമ്മർദം അവഗണിച്ചാണ് ഇസ്രയേലിന്റെ നീക്കം. വെസ്റ്റ് ബാങ്കിന്റെ വടക്കൻ ഭാഗത്തായിരിക്കും […]
മുഹമ്മദ് സിൻവറിനെ വധിച്ചു: നെതന്യാഹു
ടെൽ അവീവ്: ഗാസയിലെ ഹമാസ് ഭീകരരുടെ തലവൻ മുഹമ്മദ് സിൻവറിനെ വധിച്ചതായി ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്ഥിരീകരിച്ചു. യുദ്ധത്തിൽ വധിച്ച ഹമാസ് നേതാക്കളുടെ പട്ടിക പാർലമെന്റിൽ വായിക്കവേയാണ് ഇസ്രേലി സേന മുഹമ്മദ് സിൻവറിനെ […]
കരടികൾ പെരുകി: വെടിവച്ചുകൊന്ന് മാംസം വിൽക്കാൻ സ്ലൊവാക്യ
ബ്രാറ്റിസ്ലാവ: മധ്യ യൂറോപ്യൻ രാജ്യമായ സ്ലൊവാക്യയിൽ ബ്രൗൺ കരടികളുടെ എണ്ണം പെരുകുകയും ഇവ ജനത്തിനു ഭീഷണിയാകുകയും ചെയ്തതോടെ വെടിവച്ചുകൊന്ന് മാംസം പൊതുജനത്തിനു വിൽക്കാൻ സർക്കാർ തീരുമാനം. കരടികളുടെ ആക്രമണം പതിവായ സാഹചര്യത്തിൽ രാജ്യത്തെ 1,300 […]