ഗാസ: പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റ തുൻബർഗിന്റെ നേതൃത്വത്തിൽ ഗാസയിലേക്ക് സഹായങ്ങളുമായി എത്തിയ യാച്ച് പിടിച്ചെടുത്ത് ഇസ്രയേൽ. പുലർച്ചെ രണ്ടോടെയാണ് പലസ്തീൻ അനുകൂല ഫ്രീഡം ഫ്ലോട്ടില കോയിലിഷൻ (എഫ്എഫ്സി) സംഘടിപ്പിച്ച യാത്ര ഗാസ മുനമ്പിനു സമീപം […]
Category: അന്തർദേശീയം
തായ് ബന്ദിയുടെ മൃതദേഹം കണ്ടെത്തി
ടെൽ അവീവ്: ഒക്ടോബർ ഏഴ് ഭീകരാക്രമണത്തിനിടെ തെക്കൻ ഇസ്രയേലിൽനിന്ന് ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയ തായ്ലൻഡ് സ്വദേശി നട്ടപോംഗ് പിന്റയുടെ (35) മൃതദേഹം ഇസ്രേലി സേന കണ്ടെടുത്തു. തെക്കൻ ഗാസയിലെ റാഫയിൽ നടത്തിയ സ്പെഷൽ ഓപറേഷനിലാണ് […]
കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യുന്നതിൽ പ്രതിഷേധം ; ലോസ് ആഞ്ചലസിൽ സേനയെ ഇറക്കി ട്രംപ്
ലോസ് ആഞ്ചലസ്: അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യുന്നതിൽ പ്രതിഷേധിച്ച് ലോസ് ആഞ്ചലസ് നഗരത്തിൽ ആരംഭിച്ച പ്രക്ഷോഭം നേരിടാൻ സൈന്യത്തെ രംഗത്തിറക്കി പ്രസിഡന്റ് ട്രംപ്. നാഷണൽ ഗാർഡ്സ് സേനയിലെ രണ്ടായിരം അംഗങ്ങളെ നഗരത്തിൽ വിന്യസിക്കാൻ ട്രംപ് […]
ഇസ്രയേൽ വ്യോമാക്രമണം: രണ്ട് മുജാഹിദീൻ നേതാക്കളടക്കം കൊല്ലപ്പെട്ടു
ജറുസലം: ഗാസയിൽ ഹമാസുമായി സഹകരിക്കുന്ന ചെറു ഗ്രൂപ്പായ മുജാഹിദീൻ ബ്രിഗേഡിന്റെ തലവൻ അസദ് അബു ശരീഅ ഗാസയിൽ നടന്ന വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ഇസ്രയേൽ സൈന്യമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഗ്രൂപ്പിലെ മുതിർന്ന പ്രവർത്തകനായ മഹ്മൂദ് കഹീലും […]
ട്രംപും മസ്കും അടിച്ചുപിരിഞ്ഞു
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ശതകോടീശ്വരൻ ഇലോൺ മസ്കും തമ്മിലുള്ള വാക്പോര് മൂർച്ഛിച്ചു. മസ്കിന്റെ കന്പനികൾക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്നു ട്രംപ് ഭീഷണി മുഴക്കി. ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന് മസ്ക് തിരിച്ചടിച്ചു. […]
ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ഇസ്രേലി ആക്രമണം
ബെയ്റൂട്ട്: ലബനീസ് തലസ്ഥാനത്തെ ഹിസ്ബുള്ള ഭീകരകേന്ദ്രങ്ങളിൽ ഇസ്രേലി സേന വ്യോമാക്രമണം നടത്തി. വ്യാഴാഴ്ച രാത്രി ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തത്തിൽ ഹിസ്ബുള്ളയുടെ ഡ്രോൺ ഉത്പാദനകേന്ദ്രം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രേലി സേന അറിയിച്ചു. ഇറാന്റെ ധനസഹായത്തോടെയാണ് ഈ […]
ഹമാസ് വിരുദ്ധ ഗ്രൂപ്പിന് ഇസ്രേലി ആയുധം: സ്ഥിരീകരിച്ച് ബെഞ്ചമിൻ നെതന്യാഹു
ടെൽ അവീവ്: ഗാസയിലെ ഹമാസ് ഭീകരരെ എതിർക്കുന്ന ഗോത്രവിഭാഗത്തിന് ഇസ്രയേൽ ആയുധം നല്‍കുന്നതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്ഥിരീകരിച്ചു. ഇസ്രേലി സർക്കാർ ക്രിമിനലുകൾക്ക് ആയുധം നല്‍കുന്നതായി പ്രതിപക്ഷ നേതാവ് അവിഗ്ദോർ ലീബർമാൻ ആരോപിച്ചതിനു പിന്നാലെയാണിത്. […]
ബന്ദി ദന്പതികളുടെ മൃതദേഹങ്ങൾ വീണ്ടെടുത്തു
ടെൽ അവീവ്: ഹമാസ് ഭീകരർ ഗാസയിലേക്കു തട്ടിക്കൊണ്ടുപോയ ഇസ്രേലി-അമേരിക്കൻ ദന്പതികളുടെ മൃതദേഹങ്ങൾ വീണ്ടെടുത്തു. ജൂഡി വെയിൻസ്റ്റെയിൻ ഹഗ്ഗായി (70), ഭർത്താവ് ഗാഡി ഹഗ്ഗായി എന്നിവരുടെ മൃതദേഹങ്ങൾ ഇസ്രേലി സേന കഴിഞ്ഞ ദിവസം രാത്രി തെക്കൻ ഗാസയിലെ […]
ഗാസ വെടിനിർത്തൽ പ്രമേയം അമേരിക്ക വീറ്റോ ചെയ്തു
ന്യൂയോർക്ക്: ഗാസയിൽ സ്ഥിരം വെടിനിർത്തൽ വേണമെന്നാവശ്യപ്പെട്ട് യുഎൻ രക്ഷാസമിതിയിൽ അവതരിപ്പിച്ച പ്രമേയം അമേരിക്ക വീറ്റോ ചെയ്തു. പതിനഞ്ചംഗ രക്ഷാസമിതിയിലെ ബാക്കി 14 പേരും പ്രമേയത്തെ അനുകൂലിച്ചു. ഇസ്രയേലും ഹമാസും ഉപാധികളില്ലാതെ ഉടൻ സ്ഥിരം വെടിനിർത്തലിനു […]
രണ്ടു കുട്ടി നയം തിരുത്തി വിയറ്റ്നാം
ഹാനോയ്: ഒരു കുടുംബത്തില്‍ രണ്ടു കുട്ടികള്‍ എന്ന നയം തിരുത്തി കമ്മ്യൂണിസ്റ്റ് രാജ്യമായ വിയറ്റ്നാം. രാജ്യത്തെ ജനനനിരക്കില്‍ വന്ന വലിയ ഇടിവാണ് പതിറ്റാണ്ടുകളായി നടപ്പാക്കിവന്ന നയം തിരുത്താന്‍ വിയറ്റ്നാമിനെ പ്രേരിപ്പിച്ചത്. എത്ര കുട്ടികള്‍ വേണമെന്നതിലും […]