നിലമ്പൂർ: ഉപതിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്ന നിലമ്പൂരിൽ കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും സഞ്ചരിച്ച വാഹനം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചതിൽ സിപിഎം ഇടപെടില്ലെന്ന് എംവി ഗോവിന്ദൻ. ജോലി ചെയ്ത ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ ഷാഫിയുടെയും […]
Category: ഇന്ത്യ
ഷീല സണ്ണിയെ ലഹരിക്കേസിൽ കുടുക്കിയ സംഭവം; ബന്ധു ലിവിയ ജോസ് കസ്റ്റഡിയില്‍
തൃശൂർ: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ സംഭവത്തിൽ ഇവരുടെ ബന്ധു ലിവിയ ജോസ് കസ്റ്റഡിയില്‍. ദുബായില്‍ നിന്ന് മുംബൈയില്‍ വന്ന് വിമാനമിറങ്ങിയപ്പോഴാണ് ഇവര്‍ പിടിയിലായത്. ഇവരെ […]
ഇസ്രയേല്‍ തെമ്മാടി രാഷ്ട്രം, ഇറാനെതിരായ ആക്രമണം അംഗീകരിക്കാനാവില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: ഇസ്രയേല്‍ പണ്ട് മുതല്ക്കേ തെമ്മാടി രാഷ്ട്രമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. അമേരിക്കയുടെ പിന്തുണയോടെ ഇസ്രയേല്‍ ധാര്‍ഷ്ട്യം കാണിക്കുകയാണ്. ഇറാന് നേരേ ഇസ്രയേല്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സമാധാനകാംക്ഷികളായ എല്ലാവരും ഇസ്രയേലിന്റെ […]
അഹമ്മദാബാദ് വിമാനാപകടം; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: അഹമ്മദാബാദ് വിമാനാപകടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. രാജ്യത്തെ നടുക്കിയ ഏറ്റവും വലിയ ദുരന്തമാണുണ്ടായതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. വിമാനാപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. അപകടത്തിന്റെ കാരണം എത്രയും പെട്ടെന്ന് കണ്ടെത്തണമെന്നും മുഖ്യമന്ത്രി […]
വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയെ അപമാനിച്ചു; ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് സസ്പെന്ഷന്
കാസര്‍ഗോഡ്: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയെ ജാതീയമായി അപമാനിച്ച സംഭവത്തില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് സസ്പെന്ഷന്. കാസര്‍ഗോഡ് വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ പവിത്രനെതിരെയാണ് നടപടി. ഇയാളെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് കളക്ടര്‍ ഉത്തരവിറക്കി. […]
വിദേശത്തുള്ള സഹോദരൻ എത്തും; ഡിഎൻഎ പരിശോധനയ്ക്ക് ശേഷം രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിക്കും
പത്തനംതിട്ട: അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ് മരിച്ച മലയാളി നഴ്സ് രഞ്ജിത ഗോപകുമാറിന്റെ മൃതദേഹം ഡിഎൻഎ പരിശോധനയ്ക്കു ശേഷം നാട്ടിലെത്തിക്കും. വിദേശത്തുള്ള രഞ്ജിതയുടെ സഹോദരൻ രതീഷ് ഇന്ന് പുല്ലാട്ടെ വീട്ടിലെത്തും. തുടർന്ന് തിരുവല്ല […]
പ്രധാനമന്ത്രി ദുരന്തസ്ഥലത്ത്; പരിക്കേറ്റ് ആശുപത്രിയിലുള്ളവരെ ആശ്വസിപ്പിച്ചു
അഹമ്മദാബാദ്: അഹമ്മദാബാദിൽ വിമാനാപകടം നടന്നസ്ഥലം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ദുരന്തം നേരിട്ട് വിലയിരുത്തി. ഉന്നത ഉദ്യോഗസ്ഥരോട് പ്രധാനമന്ത്രി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. തൊട്ടടുത്ത സിവില്‍ ആശുപത്രിയിലെത്തിയ പ്രധാനമന്ത്രി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ളവരെ ആശ്വസിപ്പിച്ചു. അപകടത്തിൽനിന്ന് അദ്ഭുതകരമായി […]
വിമാനാപകടം; രക്ഷപ്പെട്ട വിശ്വാസിന്റെ ആരോഗ്യനില തൃപ്തികരം
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനദുരന്തത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട വിശ്വാസ് കുമാര്‍ രമേശിന്റെ നില തൃപ്തികരം. വിശ്വാസിന്റെ ആരോഗ്യനിലയിൽ ആശങ്കയില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. വിശ്വാസ് ലണ്ടനിലുള്ള ബന്ധുക്കളുമായി സംസാരിച്ചു. അഹമ്മദാബാദിലെത്തിയ പ്രധാനമന്ത്രി വിശ്വാസിനെ സന്ദർശിക്കുമെന്നാണ് വിവരം. സീറ്റ് […]
അഹമ്മദാബാദ് വിമാനാപകടം; 80 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
അഹമ്മദാബാദ്: എയർഇന്ത്യ എക്സ്പ്രസ് വിമാനം തകർന്ന് 294 പേര് മരിച്ചതായും 80 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതായും അധികൃതർ വ്യക്തമാക്കി. വ്യാഴാഴ്ച അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ ജനവാസ കേന്ദ്രത്തിലാണ് എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത്. […]
വിമാനാപകടം; പ്രധാനമന്ത്രി ഇന്ന് ദുരന്തഭൂമിയിലെത്തും
അഹമ്മദാബാദ്: വിമാനാപകടം നടന്നസ്ഥലം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സന്ദർശിക്കും. രാവിലെ അഹമ്മദാബാദിലെത്തുന്ന പ്രധാനമന്ത്രി അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കും. അപകടത്തില്‍ മരിച്ച മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ വസതിയിലും അദ്ദേഹം എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. […]