തിരുവനന്തപുരം: എയര്ഇന്ത്യ വിമാനത്തില് ബോംബ് ഭീഷണി. മുംബൈ-തിരുവനന്തപുരം വിമാനത്തിനാണ് ഭീഷണി. തുടര്ന്ന് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില് അടിയന്തര ലാന്ഡിംഗ് നടത്തി. വിമാനത്തില് നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു തുടങ്ങി. യാത്രക്കാരെയും ലഗേജും പരിശോധിക്കും. ഫോണ്വഴിയാണ് ബോംബ് […]
Category: ഇന്ത്യ
അഞ്ചു മന്ത്രി മന്ദിരങ്ങളിൽ അറ്റകുറ്റപ്പണിക്ക് അനുമതി
തിരുവനന്തപുരം: തൈക്കാട്, കവടിയാർ മേഖലയിലെ അഞ്ചു മന്ത്രിമന്ദിരങ്ങളിൽ അറ്റകുറ്റപ്പണിക്ക് അനുമതി നൽകി. ഉന്നത വിദ്യാഭ്യാസ മന്ത്രി താമസിക്കുന്ന സാനഡു, പൊതുവിദ്യാഭ്യാസമന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസ്, ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ തൈക്കാട് ഹൗസ്, […]
പരിപാടിക്ക് എത്താന് വൈകി; എസ്പിയെ പൊതുവേദിയില് അപമാനിച്ച് പി.വി.അന്വര് എംഎല്എ
മലപ്പുറം: മലപ്പുറം ജില്ലാ പോലീസ് മേധാവി ശശിധരനെ പൊതുവേദിയില് അപമാനിച്ച് പി.വി.അന്വര് എംഎല്എ. എസ്പി പരിപാടിക്ക് എത്താന് വൈകിയതുകൊണ്ട് തനിക്ക് കാത്തിരിക്കേണ്ടി വന്നു എന്ന് പറഞ്ഞുകൊണ്ടായിരുന്നു അധിക്ഷേപം. പോലീസ് അസോസിയേഷന്റെ ജില്ലാ സമ്മേളനവേദിയില്വച്ചാണ് സംഭവം. […]
ബാരാമുള്ളയില് ഭൂചലനം; മിനിറ്റുകള്ക്കിടെ രണ്ട് തവണ പ്രകമ്പനമുണ്ടായി
ശ്രീനഗര്: ജമ്മുകാഷ്മീരിലെ ബാരാമുള്ളയില് ഭൂചലനം. ഇന്ന് പുലര്ച്ചെയാണ് മിനിറ്റുകളുടെ ഇടവേളയില് രണ്ട് തവണ പ്രകമ്പനമുണ്ടായത്. റിക്ടര് സ്കെയിലില് 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് പുലര്ച്ചെ 6:45ന് ഉണ്ടായത്. 6:52ന് ഉണ്ടായ ഭൂചലനത്തിന് റിക്ടര് സ്കെയിലില് […]
ഓണത്തിന് തൃശൂരിൽ പുലിയിറങ്ങും; സർക്കാർ അനുമതി നൽകി
തൃശൂർ: ഓണാഘോഷത്തിന്റെ ഭാഗമായുള്ള പുലിക്കളിയ്ക്ക് സർക്കാർ അനുമതി നൽകി. കഴിഞ്ഞവര്ഷം അനുവദിച്ച അതേ തുകയില് പുലിക്കളി നടത്താനാണ് സർക്കാർ അനുമതി നല്കിയിരിക്കുന്നത്. ഇത്തവണ പുലികളി ഒഴിവാക്കാൻ തൃശൂർ കോർപ്പറേഷൻ തീരുമാനിച്ചിരുന്നു. പിന്നാലെ വലിയ പ്രതിഷേധവുമുയർന്നിരുന്നു. […]
എംഡിഎംഎയുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ
ചങ്ങനാശേരി: അന്തർ സംസ്ഥാന ബസിൽ കടത്തിക്കൊണ്ടു വന്ന എംഡിഎംഎയുമായി രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശേരി പുഴവാത് കോട്ടച്ചിറ വീട്ടിൽ അമ്പാടി ബിജു (23), ചങ്ങനാശേരി റെയിൽവേ സ്റ്റേഷനു സമീപം തോപ്പിൽ താഴെയിൽ […]
ആരോഗ്യപ്രവർത്തകർ സുരക്ഷിതരല്ലെന്ന് സുപ്രീംകോടതി; പരിശോധിക്കാൻ പത്തംഗ സമിതി
ന്യൂഡൽഹി: ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടികളുമായി സുപ്രീംകോടതി. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ജൂണിയർ-സീനിയർ ഡോക്ടർമാർ, നഴ്സുമാർ തുടങ്ങിയവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നിർദേശങ്ങൾ തയാറാക്കാൻ പത്തംഗ ദേശീയ ദൗത്യസേന (എൻടിഎഫ്) രൂപീകരിച്ചു. കോൽക്കത്ത ആർജി കർ ആശുപത്രിയിൽ […]
വയനാട് ദുരന്തം: തെരച്ചിൽ അവസാനിപ്പിക്കുന്നു
കൽപ്പറ്റ: പാറക്കെട്ടുകൾക്കടിയിലും പതഞ്ഞ ചെളിയിലും പുഴയിലെ ചുഴികളിലും മറഞ്ഞിരിക്കുന്ന 119 പേരെ പാതിയിലിട്ട് സർക്കാർ ദുരന്തഭൂമിയിലെ തെരച്ചിൽ അവസാനിപ്പിക്കുന്നു. തെരച്ചിൽ നിർത്തുന്നതിന്റെ ഭാഗമായി സന്നദ്ധപ്രവർത്തകർക്കടക്കം ഭക്ഷണം വിളന്പിയിരുന്ന കമ്യൂണിറ്റി കിച്ചണ് അടച്ചു. കേന്ദ്ര-സംസ്ഥാന സേനകളിലെ […]
ജോർജ് കുര്യൻ മധ്യപ്രദേശിൽനിന്നു രാജ്യസഭയിലേക്ക്
ന്യൂഡൽഹി: കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ മധ്യപ്രദേശിൽനിന്നു രാജ്യസഭയിലേക്കു മത്സരിക്കും. ലോക്സഭാംഗമായതിനെത്തുടർന്ന് ജ്യോതിരാദിത്യ സിന്ധ്യ ഒഴിഞ്ഞ സീറ്റിലാണു ജോർജ് കുര്യൻ മത്സരിക്കുക. ഇതടക്കം 12 രാജ്യസഭാ സീറ്റുകളിലേക്ക് സെപ്റ്റംബർ മൂന്നിനു തെരഞ്ഞെടുപ്പ് നടക്കും. മധ്യപ്രദേശ് […]
ദുരിതാശ്വാസ നിധി: സാന്റിയാഗോ മാർട്ടിന്റെ കമ്പനി ഒരു കോടി നൽകിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്കിയവരുടെ കൂട്ടത്തിൽ ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിനുമുണ്ടെന്ന് വെളിപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ റോട്ടറി ക്ലബ്ബ് ഭാരവാഹികളിൽ ചിലർ ഓഫീസിൽ എത്തി കണ്ടിരുന്നു. […]