വൈപ്പിൻ: എളങ്കുന്നപ്പുഴ വളപ്പ് ബീച്ചിൽ കുളിക്കാനിറങ്ങിയ ഏഴംഗ വിദേശ വിദ്യാർഥിസംഘത്തിലെ യെമൻ പൗരന്മാരായ രണ്ടുപേരെ കാണാതായി. ജുബ്രാൻ ഖലീൽ (21), അബ്ദുൾ സലാം അവാദ് (22) എന്നിവരെയാണു കാണാതായത്. ഇന്നലെ ഉച്ചയ്ക്ക് 12.45നായിരുന്നു സംഭവം. […]
Category: ഇന്ത്യ
ഉമ്മൻചാണ്ടി നാഷണൽ സ്റ്റഡി സർക്കിൾ രൂപീകരിച്ചു
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മരണ നിലനിർത്താൻ കക്ഷിരാഷ്ട്രീയത്തിന് അതീതമായി ദേശീയതലത്തിൽ കോട്ടയം കേന്ദ്രമാക്കി ഉമ്മൻചാണ്ടി നാഷണൽ സ്റ്റഡി സർക്കിൾ രൂപീകരിച്ചു. വിവിധ വിഷയങ്ങളെക്കുറിച്ച് സെമിനാറുകൾ സംഘടിപ്പിക്കുക, ദേശീയതലത്തിൽ സ്മാരകം നിർമിക്കുക, നിർധനരെ […]
കുരിശ് പൊളിച്ചുമാറ്റിയ സംഭവം; ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക് സ്ഥലംമാറ്റം
ഇടുക്കി: തൊമ്മൻകുത്ത് നാരങ്ങാനത്ത് വിശ്വാസികൾ സ്ഥാപിച്ച കുരിശ് പൊളിച്ചുമാറ്റിയ സംഭവത്തിൽ നടപടിയുമായി സർക്കാർ. കാളിയാർ ഫോറസ്റ്റ് റേഞ്ച് ഓഫീസർ ടി.കെ.മനോജിനെ പത്തനാപുരത്തേക്ക് സ്ഥലം മാറ്റി. വനഭൂമിയിലാണ് കുരിശ് സ്ഥാപിച്ചതെന്ന് ആരോപിച്ചാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ നടപടിയുമായി […]
വോട്ട് അഭ്യർഥന; വി.വി.പ്രകാശിന്റെ വീട്ടിലെത്തി അൻവർ
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി പി.വി.അൻവർ അന്തരിച്ച കോൺഗ്രസ് നേതാവ് വി.വി.പ്രകാശിന്റെ വീട്ടിലെത്തി. തനിക്ക് വോട്ട് ചെയ്യണമെന്ന് അൻവർ പ്രകാശിന്റെ വീട്ടുകാരോട് ആവശ്യപ്പെട്ടു. പ്രകാശിന്റെ വീട്ടിലെത്തണമെന്ന് നേരത്തെ തീരുമാനിച്ചതാണ്. താനും […]
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് കൺവെൻഷനിൽ നിന്ന് പാണക്കാട് കുടുംബം വിട്ടുനിന്നു
മലപ്പുറം: ആര്യാടൻ ഷൗക്കത്തിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പാണക്കാട് കുടുംബത്തിൽ നിന്ന് ആരും പങ്കെടുത്തില്ല. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളും പാണക്കാട് മുനവറലി ശിഹാബ് തങ്ങളും ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് […]
മഴക്കെടുതി; ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി
കോട്ടയം: മഴക്കെടുതി തുടരുന്നതിനാൽ മൂന്ന് ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കുട്ടനാട് […]
100 സീറ്റോടെ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തും: വി.ഡി.സതീശൻ
മലപ്പുറം: 2026ല്‍ 100 സീറ്റോടെ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. നിലമ്പൂരില്‍ യുഡിഎഫ് കണ്‍വെന്‍ഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അന്തിമ പോരാട്ടത്തിന് മുഴുവന്‍ യുഡിഎഫ് പ്രവർത്തകരും ഒന്നിച്ചു നില്‍ക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. […]
ചതിപ്രയോഗം മറക്കില്ല; മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചു: കെ.സി.വേണുഗോപാൽ
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. മലപ്പുറം ജില്ലക്കെതിരെ വലിയ ചതിപ്രയോഗം നടത്തിയ ആളാണ് മുഖ്യമന്ത്രി. സ്വര്‍ണക്കടത്തിന്റെയും കള്ളപ്പണത്തിന്റെയും നാടെന്ന് പറഞ്ഞ് മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചു. ആ ചതിപ്രയോഗം […]
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക നൽകിയത് 12 പേർ
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി 12 പേർ നാമനിർദേശ പത്രിക നൽകി. ഇടതു സ്ഥാനാർഥി എൻ.സ്വരാജ്, തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി പി.വി.അൻവർ, എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജും തിങ്കളാഴ്ച പത്രിക നൽകി. യുഡിഎഫ് സ്ഥാനാർഥി […]
അരിയിൽ ഷുക്കൂർ വധക്കേസിലെ സാക്ഷികളെ തട്ടിക്കൊണ്ടു പോയ സംഭവം; സിപിഎം നേതാവിനെ വെറുതെവിട്ടു
കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിൽ സാക്ഷികളെ തട്ടിക്കൊണ്ടു പോയി മൊഴിമാറ്റിയെന്ന കേസിൽ സിപിഎം നേതാവിനെ കോടതി വെറുതെ വിട്ടു. സി.പി.സലീമിനെയാണ് തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടത്. തളിപ്പറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എം.വി.അനുരാജാണ് പ്രതിയെ […]