ന്യൂഡൽഹി: മോദിസർക്കാർ അധികാരമേറ്റെടുത്ത് 11 വർഷം പൂർത്തിയായ ദിനത്തിൽ നേട്ടങ്ങളുടെ പട്ടികയുമായി ബിജെപിയും കള്ളങ്ങളുടെ കണക്കുമായി കോണ്‍ഗ്രസും. 140 കോടി ജനങ്ങളുടെ പങ്കാളിത്തത്തോടെ രാജ്യം വിവിധ മേഖലകളിൽ അതിവേഗ വളർച്ച കൈവരിച്ചുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര […]
Category: ഇന്ത്യ
കേരള തീരത്തിനടുത്ത് വീണ്ടും കപ്പലപകടം
കോഴിക്കോട്: അറബിക്കടലില്‍ കേരള തീരത്തോടു ചേര്‍ന്ന് ചരക്കുകപ്പലിനു തീപിടിച്ചു.കൊളംബോയില്‍നിന്നു മുംബൈയിലേക്കു പോകുകയായിരുന്ന “വാന്‍ഹായ് 503′ എന്ന സിംഗപ്പുര്‍ കപ്പലിനാണ് ഇന്നലെ രാവിലെ 9.30 ഓടെ തീ പിടിച്ചത്. കണ്ടെയ്നറിലുണ്ടായ സ്ഫോടനത്തെത്തുടര്‍ന്ന് കപ്പലിന്റെ മധ്യഭാഗത്താണു തീപിടിത്തമുണ്ടായത്. […]
സ്കൂളുകളിലെ പുതിയ സമയക്രമം അടുത്തയാഴ്ച മുതൽ
തിരുവനന്തപുരം: പുതിയ അക്കാദമിക കലണ്ടർ അനുസരിച്ച് ഹൈസ്കൂൾ ക്ലാസുകളിലെ അധ്യയനസമയം അര മണിക്കൂർ വർധിപ്പിച്ച തീരുമാനം അടുത്തയാഴ്ച മുതൽ. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 15 മിനിറ്റും ഉച്ചയ്ക്കു ശേഷം 15 മിനിറ്റും അധികമായി […]
മണിപ്പുരിൽ അക്രമം തുടരുന്നു
ഇംഫാൽ: മെയ്തെയ് തീവ്രവാദ വിഭാഗമായ ആരംബായ് തെങ്കോൾ (എടി) നേതാവിന്റെ അറസ്റ്റിനെതിരേ തുടർന്നുള്ള പ്രതിഷേധം മണിപ്പുരിൽ അതിശക്തമായി തുടരുന്നു. സബ് കലക്ടറുടെ ഓഫീസിനു തീവച്ചതുൾപ്പെടെയുള്ള അക്രമസംഭവങ്ങളിൽ രണ്ട് മാധ്യമപ്രവർത്തകർ ഉൾപ്പെടെ 11 പേർക്ക് ഇന്നലെ […]
രക്ഷാദൗത്യത്തിൽ അഞ്ചു കപ്പലുകളും മൂന്നു വിമാനങ്ങളും
കോഴിക്കോട്: അറബിക്കടലിൽ ചരക്കുകപ്പലിനു തീപിടിച്ചുണ്ടായ അപകടത്തിൽ രക്ഷാദൗത്യത്തിനു കോസ്റ്റ് ഗാര്‍ഡിന്റെ അഞ്ചു കപ്പലുകളും മൂന്നു വിമാനങ്ങളുമാണ് പങ്കെടുക്കുന്നത്. രക്ഷാദൗത്യത്തിനാണ് പ്രഥമ പരിഗണനയെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. പ്രദേശത്ത് നിലയുറപ്പിച്ചിരുന്ന ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പല്‍ […]
ഹൈക്കോടതി ജഡ്ജിയുടെ വിദ്വേഷപ്രസംഗം; ആഭ്യന്തര അന്വേഷണം ഉപേക്ഷിച്ചു
ന്യൂഡൽഹി: വിശ്വഹിന്ദു പരിഷത്തിന്റെ പരിപാടിയിൽ മുസ്ലിം സമുദായത്തിനെതിരേ വിദ്വേഷപ്രസംഗം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ശേഖർകുമാർ യാദവിനെതിരായ ആഭ്യന്തര അന്വേഷണത്തിനുള്ള നടപടി ഉപേക്ഷിച്ചതായി സുപ്രീംകോടതി വൃത്തങ്ങൾ. രാജ്യസഭാ സെക്രട്ടേറിയറ്റിന് വിഷയത്തിൽ ഇടപെടാൻ പ്രത്യേക […]
ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ വിഴിഞ്ഞത്ത്
തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്സി ഐറിന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നങ്കൂരമിട്ടു. സിംഗപ്പൂരിൽനിന്ന് പുറപ്പെട്ട് കഴിഞ്ഞ മൂന്നിന് തുറമുഖത്തിന്റെ പുറംകടലിലെത്തിയ ഈ കൂറ്റൻ കപ്പൽ ഇന്നലെ രാവിലെയാണ് തുറമുഖത്ത് അടുത്തത്. […]
സോണിയ ഗാന്ധി വൈദ്യപരിശോധനയ്ക്കു വിധേയയായി
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ഇന്നലെ ഡൽഹി ശ്രീ ഗംഗാറാം ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കു വിധേയയായി. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. അമാൻ അറിയിച്ചു. രക്തസമ്മർദത്തെത്തുടർന്ന് മൂന്നുദിവസം മുന്‍പ് സോണിയ […]
എംഎസ്സി എല്‍സ കപ്പല്‍ അപകടം: വെള്ളത്തിനടിയിലെ രക്ഷാപ്രവര്‍ത്തനം തുടങ്ങി
കൊച്ചി: കൊച്ചി തീരത്തു മുങ്ങിയ ലൈബീരിയന്‍ കപ്പലായ എംഎസ്സി എല്‍സ 3യുടെ വെള്ളത്തിനടിയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കോസ്റ്റ് ഗാര്‍ഡിന്റെയും സംസ്ഥാന ഉന്നത ഉദ്യോഗസ്ഥരുടെയും ഏകോപനത്തോടെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. […]
തീവ്രവാദം നിർത്താതെ നദീജല കരാറിൽ ചർച്ചയില്ല: ഇന്ത്യ
ന്യൂഡൽഹി: തീവ്രവാദം അവസാനിപ്പിക്കാതെ സിന്ധുനദീജല കരാറിൽ പാക്കിസ്ഥാനുമായി ചർച്ചയ്ക്കില്ലെന്ന് ഇന്ത്യ. കരാർ പൂർണമായി പൊളിച്ചെഴുതാൻ ഇന്ത്യ നിലപാടെടുത്തുവെന്നും സൂചനയുണ്ട്. നദീജല കരാർ റദ്ദാക്കിയതു പിൻവലിക്കണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാൻ ജലവിഭവ സെക്രട്ടറി സയ്യിദ് അലി മുർതാസ പലതവണ […]