തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയുടെ യുഡിഎഫ് പിന്തുണയിൽ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വർഗീയ ശക്തികളുടെ കൂടാരമായി യുഡിഎഫ് മാറിയെന്നും അതിന് പ്രത്യാഘാതം അനുഭവിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം യുഡിഎഫ് വർഗീയവാദികളുമായി […]
Category: കേരളം
മുങ്ങാതെ കപ്പൽ, രക്ഷാദൗത്യം തുടരുന്നു; സാൽവേജ് ടീം സ്ഥലത്ത്
കോഴിക്കോട്: കേരളതീരത്തിനടുത്ത് തീപിടിച്ച എംവി വാൻഹായ് 503 ചരക്കുകപ്പലിലെ രക്ഷാദൗത്യത്തിന് കപ്പൽ കമ്പനിയുടെ സാൽവേജ് ടീമുകൾ സ്ഥലത്തെത്തി. ഇവര്‍ കോസ്റ്റ് ഗാർഡും നേവിയുമായി ചേർന്ന് ദൗത്യത്തിന്റെ ഭാഗമായി. ടഗുകൾ ഉപയോഗിച്ച് ഉള്‍ക്കടലിലേക്ക് കപ്പല്‍ എത്തിക്കാനാണ് […]
ട്രോളിംഗ് നിരോധനം തുടങ്ങി; യന്ത്രവൽകൃത ബോട്ടുകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിന് സമ്പൂർണ വിലക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ആരംഭിച്ചു. ജൂലൈ 31 വരെ നീളുന്ന 52 ദിവസത്തെ നിരോധനമാണ് അർധരാത്രിയോടെ നിലവിൽ വന്നത്. യന്ത്രവൽകൃത ബോട്ടുകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിന് സമ്പൂർണ വിലക്കാണ്. എന്നാൽ പരമ്പരാഗത യാനങ്ങൾക്ക് കടലിൽ […]
കപ്പൽ അപകടം: രണ്ട് പേരുടെ നില ഗുരുതരം; കാണാതായവർക്കായി തെരച്ചിൽ തുടരുന്നു
തിരുവനന്തപുരം: കേരള തീരത്തിനടുത്ത് ചരക്കുകപ്പലിന് തീപിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. ഇവരുടെ ശ്വാസകോശത്തിനടക്കം സാരമായി പൊള്ളലേറ്റിട്ടുണ്ട്. മംഗളൂരു എസ്ജെ ആശുപത്രിയിൽ ചികിത്സയിലുള്ള ലൂ എൻലി(ചൈന), സോണിറ്റൂർ എസൈനി(തായ്വാൻ) […]
കോയിപ്രം കസ്റ്റഡി മർദന കേസ്: സംസ്ഥാന ക്രൈം ബ്രാഞ്ച് അന്വേഷിക്കും
പത്തനംതിട്ട: കോയിപ്രം കസ്റ്റഡി മർദന കേസിന്റെ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ടു. ആദ്യം ജില്ലാ ക്രൈംബ്രാഞ്ചിനാണ് അന്വേഷണ ചുമതല നൽകിയത്. എന്നാൽ ഉന്നത ഉദ്യോഗസ്ഥർ അടക്കം ആരോപണ നിഴലിൽ നിൽക്കുന്ന കേസിന്റെ ഗൗരവം പരിഗണിച്ച് […]
പാലക്കാട്ട് പോലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്: പോലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് മുട്ടികുളങ്ങര കെഎപി സെക്കന്റ് ബറ്റാലിയൻ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസറായ അഭിജിത്ത് കെ.ആറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ വിയ്യൂർ സ്വദേശിയാണ് അഭിജിത്ത്. […]
കേരള തീരത്തെ തുടര്‍ച്ചയായ കപ്പല്‍ അപകടങ്ങളില്‍ ദുരൂഹതയുണ്ട്, കോൺഗ്രസ് പ്രതിഷേധം ജൂണ്‍ 11ന്
തിരുവനന്തപുരം: കേരള തീരത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന കപ്പല്‍ അപകടങ്ങളില്‍ ദുരൂഹതയുണ്ടെന്നും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന കപ്പല്‍ അപകടങ്ങളെ സര്‍ക്കാര്‍ ഗൗരവമായി കാണത്തതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. കപ്പല്‍ അപകടവുമായി […]
അൻവറിനായി നിലന്പൂരിലെ ക്രീസിൽ യൂസഫ് പഠാൻ ഇറങ്ങുന്നു
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി.വി. അൻവറിന്റെ പ്രചാരണത്തിനായി ക്രിക്കറ്റ് താരവും തൃണമൂൽ കോൺഗ്രസ് നേതാവുമായ യൂസഫ് പഠാൻ എത്തുന്നു. ജൂൺ 15 ഞായറാഴ്ച യൂസുഫ് പഠാൻ എത്തുമെന്നാണ് തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വം സംസ്ഥാന […]
സ്കൂളുകളിലെ പുതിയ സമയക്രമം അടുത്തയാഴ്ച മുതൽ
തിരുവനന്തപുരം: പുതിയ അക്കാദമിക കലണ്ടർ അനുസരിച്ച് ഹൈസ്കൂൾ ക്ലാസുകളിലെ അധ്യയനസമയം അര മണിക്കൂർ വർധിപ്പിച്ച തീരുമാനം അടുത്തയാഴ്ച മുതൽ. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 15 മിനിറ്റും ഉച്ചയ്ക്കു ശേഷം 15 മിനിറ്റും അധികമായി […]
രക്ഷാദൗത്യത്തിൽ അഞ്ചു കപ്പലുകളും മൂന്നു വിമാനങ്ങളും
കോഴിക്കോട്: അറബിക്കടലിൽ ചരക്കുകപ്പലിനു തീപിടിച്ചുണ്ടായ അപകടത്തിൽ രക്ഷാദൗത്യത്തിനു കോസ്റ്റ് ഗാര്‍ഡിന്റെ അഞ്ചു കപ്പലുകളും മൂന്നു വിമാനങ്ങളുമാണ് പങ്കെടുക്കുന്നത്. രക്ഷാദൗത്യത്തിനാണ് പ്രഥമ പരിഗണനയെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. പ്രദേശത്ത് നിലയുറപ്പിച്ചിരുന്ന ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പല്‍ […]