ആഗോളതാപനമാണ് അതിതീവ്രമഴയ്ക്കും ഉരുൾപൊട്ടലിനും കാരണമെങ്കിൽ ആരാണ് ഉത്തരവാദി? ചില റിപ്പോർട്ടുകൾ പറപ്പിച്ചുവിട്ട് ഇരകളെ പ്രതിക്കൂട്ടിൽ കയറ്റുന്ന സാമൂഹികവിരുദ്ധരെ പ്രകൃതിസ്നേഹികളെന്നു വിളിക്കരുത്. ശ്രദ്ധിച്ചിട്ടുണ്ടോ; ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വന്യജീവി ആക്രമണങ്ങളിലും ജീവൻ നഷ്ടപ്പെടുന്നത് എപ്പോഴും മലയോരവാസികൾക്കാണ്. ആ […]
Category: കേരളം
തീരദേശ ഹൈവേ പദ്ധതിയില്‍ നിന്നു പിന്മാറണം: മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
തിരുവനന്തപുരം: നിർദിഷ്ട തീരദേശ ഹൈവേ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മുഖ്യമന്ത്രിക്ക് കത്ത് നല്കി. വികസനത്തെയല്ല, വികസനത്തിന്റെ പേരില്‍ പാവങ്ങളെ ചൂഷണം ചെയ്ത് ഉന്മൂലനം ചെയ്യാനുള്ള ഭരണകൂടത്തിന്റെ […]
കർഷകരുടെ നെഞ്ചത്തു കയറേണ്ട
എവിടെയെങ്കിലും എന്തെങ്കിലും പ്രകൃതിദുരന്തം ഉണ്ടാവുമ്പോഴൊക്കെ കുടിയേറ്റ കർഷകരെയും തോട്ടം ഉടമകളെയും പഴിചാരി യഥാർഥ കാരണത്തിലേക്ക് നോക്കാതിരിക്കുകയെന്നത് ഒരു സ്ഥിരം ക്ളീഷേ ആയിമാറിയിട്ടുണ്ട്. പഴയകാലത്തെ പോലീസുകാരെപ്പറ്റി, ‘കള്ളനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കുക’ എന്നു പറയുന്നതിന് തുല്യരാണ് […]
ഏതു ദുരന്തത്തിലും ഗാഡ്ഗിൽ റിപ്പോർട്ട് പ്രചരിപ്പിക്കുന്നതായി മുഖ്യമന്ത്രി
തിരുവനന്തപുരം: ഏതു ദുരന്തമുണ്ടായാലും ചിലർ ഗാഡ്ഗിൽ റിപ്പോർട്ടിന്റെ പേരിൽ പ്രചാരണം നടത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയമുണ്ടായപ്പോഴും ഗാഡ്ഗിൽ പറഞ്ഞിരുന്നതു പാലിച്ചെങ്കിൽ ദുരന്തം ഒഴിവാക്കാനാകുമെന്നായിരുന്നു പ്രചാരണമെന്നും ഇതു സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി […]
വയനാട് നഷ്ടപരിഹാരം വൈകാതെ
തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ പെട്ടവർക്കുള്ള നഷ്ടപരിഹാരം വൈകാതെ തീരുമാനിക്കും. ഇന്നലെ മന്ത്രിസഭാ യോഗം ഇക്കാര്യം ചർച്ച ചെയ്തെങ്കിലും രക്ഷാപ്രവർത്തനം പൂർത്തീകരിക്കാനാണ് ഇപ്പോഴത്തെ മുൻഗണന. പരമാവധി നഷ്ടപരിഹാരം വൈകാതെ നിശ്ചയിക്കാമെന്നുമാണ് ധാരണയായത്. കാണാതായവരെ കണ്ടെത്തേണ്ടതുമുണ്ട്. പ്രദേശത്തെ […]
ബെയ്ലി പാലത്തിന്റെ നിര്‍മാണം അവസാനഘട്ടത്തില്‍; ഉച്ചയ്ക്ക് മുമ്പ് പൂര്‍ത്തിയാകുമെന്ന് സൂചന
വയനാട്: ഉരുള്‍പൊട്ടല്‍ ഉണ്ടായ മുണ്ടക്കൈ പ്രദേശത്തെ ചൂരല്‍മലയുമായി ബന്ധിപ്പിക്കുന്നതിനായി സൈന്യം നിര്‍മിക്കുന്ന ബെയ്ലി പാലത്തിന്റെ നിര്‍മാണം അവസാനഘട്ടത്തില്‍. കരസേനയുടെ അംഗങ്ങളാണ് പാലം നിര്‍മ്മിക്കുന്നത്. രാത്രിയിലും പാലത്തിന്റെ നിര്‍മാണം തുടര്‍ന്നിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ മുണ്ടക്കൈ ഭാഗത്തുള്ള കരയില്‍ […]
വയനാട് ദുരന്തം; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് സർവകക്ഷി യോഗം ചേരും
വയനാട്: മുണ്ടക്കൈ ഉരുൾപ്പൊട്ടലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ വയനാട്ടിൽ ഇന്ന് സർവകക്ഷി യോഗം ചേരും. വയനാട് കളക്ടറേറ്റിലെ എപിജെ ഹാളിൽ രാവിലെ 11.30 ന് ആണ് യോഗം നടക്കുക. യോഗത്തിൽ വയനാട്ടിൽ […]
വയനാട് ദുരന്തം: മരണസംഖ്യ 264 ആയി
വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 264 ആയി. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം 200 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട്. രാവിലെ രക്ഷാപ്രവർത്തനം പുനരാരംഭിക്കും. രാവിലെയോടെ ബെയ്ലി പാലത്തിന്റെ നിർമാണം പൂർത്തിയാകുമെന്ന് സൈന്യം അറിയിച്ചു. […]
മെഡിക്കല്‍ കോളജില്‍ രോഗി ലിഫ്റ്റില്‍ കുടുങ്ങി; അകപ്പെട്ടത് 80കാരന്
മെഡിക്കല്‍ കോളജ്: പക്ഷാഘാതം സംഭവിച്ച് ആശുപത്രിയിലെത്തിയരോഗി ലിഫ്റ്റില്‍ കുടുങ്ങി. നെയ്യാറ്റിന്‍കര സ്വദേശി സെല്‍വരാജ് (80), ഇദ്ദേഹത്തിന്റെ സഹായി എന്നിവരാണ് ലിഫിറ്റില്‍ അകപ്പെട്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനു സമീപത്ത് പുതുതായി പണികഴിപ്പിച്ച […]
രണ്ടു ദിവസം ദുഃഖാചരണം
തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നലെയും ഇന്നുമാണു ദുഃഖാചരണം. ദേശീയപതാക താഴ്ത്തിക്കെട്ടി ദുഃഖാചരണത്തിന്റെ ഭാഗമാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.