ടെൽ അവീവ്: ഗാസയിലെ ഹമാസ് ഭീകരരെ എതിർക്കുന്ന ഗോത്രവിഭാഗത്തിന് ഇസ്രയേൽ ആയുധം നല്‍കുന്നതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്ഥിരീകരിച്ചു. ഇസ്രേലി സർക്കാർ ക്രിമിനലുകൾക്ക് ആയുധം നല്‍കുന്നതായി പ്രതിപക്ഷ നേതാവ് അവിഗ്ദോർ ലീബർമാൻ ആരോപിച്ചതിനു പിന്നാലെയാണിത്. […]
Author: സ്വന്തം ലേഖകൻ
നൈജീരിയയില്‍ വൈദികനെ തട്ടിക്കൊണ്ടുപോയി
അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ തീവ്രവാദികൾ കത്തോലിക്കാ വൈദികനെ തട്ടിക്കൊണ്ടുപോയി. ബോർണോ സംസ്ഥാനത്തെ മെയ്ദുഗുരി രൂപതാംഗമായ ഫാ. അൽഫോൺസസ് അഫീനയെയാണു ഇസ്ലാമിക ബൊക്കോഹറം തീവ്രവാദികൾ തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ ഒന്നിനു രാത്രി ഗ്വോസയ്ക്കു സമീപം വിശുദ്ധ […]
ഇറാനിൽ തടവിലാക്കപ്പെട്ട ക്രൈസ്തവ വനിതയ്ക്കു മോചനം
ടെഹ്റാന്: ഇറാനില്‍ രണ്ടു വർഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട ക്രൈസ്തവ വിശ്വാസിനിക്ക് ഒടുവില്‍ മോചനം. ലാലേ സാതി (46) എന്ന വനിതയെയാണു മോചിപ്പിച്ചത്. മോചനവ്യവസ്ഥകൾ പ്രകാരം മാധ്യമങ്ങളോടു സംസാരിക്കാനോ വിദേശരാജ്യങ്ങളിലുള്ളവരുമായി ബന്ധപ്പെടാനോ ഇവർക്ക് അനുവാദമില്ല. രണ്ടുവർഷത്തേക്ക് […]
നഷ്ടമായതു കോണ്‍ഗ്രസിലെ തറവാട്ട് കാരണവരെ: വി.ഡി. സതീശന്
കൊച്ചി: തെന്നല ബാലകൃഷ്ണ പിള്ളയുടെ വേര്‍പാടിലൂടെ കോണ്‍ഗ്രസിനു തറവാട്ട് കാരണവരെയാണു നഷ്ടമായതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. പാര്‍ട്ടിക്കു പ്രതിസന്ധിയുണ്ടായ ഘട്ടങ്ങളിലെല്ലാം അതു പരിഹരിക്കാന്‍ അദ്ദേഹത്തെയാണു നിയോഗിച്ചിരുന്നത്. ഏതു പ്രതിസന്ധിയെയും പരിഹരിക്കാന്‍ കഴിയുന്ന പക്വവും സ്നേഹപൂര്‍ണവുമായ […]
തെന്നല സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉടമയെന്ന് സുകുമാരൻ നായർ
ചങ്ങനാശേരി: മുന്‍ രാജ്യസഭാംഗവും സംശുദ്ധരാഷ്ട്രീയത്തിന്റെ ഉടമയും തന്റെ വ്യക്തിപ്രഭാവം കൊണ്ട് ജനമനസുകളില്‍ എന്നും നിറഞ്ഞുനില്‍ക്കുന്നതുമായ വ്യക്തിയായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ. മന്നത്തു പത്മനാഭന്റെ ആരാധകനും നായര്‍ സര്‍വീസ് സൊസൈറ്റിയുടെ […]
അല്മായ കമ്മീഷൻ സഭയ്ക്കും സമൂഹത്തിനും ദിശാബോധം നൽകണം: മാർ റാഫേൽ തട്ടിൽ
കൊച്ചി: സീറോമലബാർ സഭയുടെ കുടുംബങ്ങൾക്കും അല്മായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷൻ സമ്മേളനം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്നു. കത്തോലിക്ക കോൺഗ്രസ്, ഫാമിലി അപ്പൊസ്തലേറ്റ്, മാതൃവേദി, കുടുംബ കൂട്ടായ്മ, പ്രോ-ലൈഫ്, അല്മായ ഫോറങ്ങൾ […]
പിൻകോഡിന് വിട – പകരമായി ഡിജി പിൻ എന്ന ഡിജിറ്റൽ മേൽവിലാസം
രാജ്യത്ത് പോസ്റ്റൽ വിലാസങ്ങളുടെ പ്രധാന ആകർഷണമായിരുന്ന പിൻകോഡ് നമ്പരുകളുടെ (പോസ്റ്റൽ ഇൻഡക്സ് നമ്പർ) യുഗത്തിന് അന്ത്യമാകുന്നു. ഇന്ത്യൻ തപാൽ വകുപ്പ് പിൻകോഡുകൾക്ക് പകരമായി ഡിജി പിൻ എന്ന ഡിജിറ്റൽ മേൽവിലാസം അവതരിപ്പിച്ചു. ഡിജി പിൻ […]
ഇനിയില്ല, ഇങ്ങനെ ഒരാൾ
സാബു ജോണ്‍ തിരുവനന്തപുരം: കോണ്‍ഗ്രസ് തറവാട്ടിലെ ഐശ്വര്യവും പ്രൗഢിയും നിറഞ്ഞ കാരണവർ, കേരള രാഷ്ട്രീയത്തിലെ ലാളിത്യത്തിന്റെയും വിശുദ്ധിയുടെയും അടയാളം, സംശുദ്ധ പൊതുപ്രവർത്തനം ഇക്കാലത്തും സാധ്യമാണെന്നു തെളിയിച്ചയാൾ… ഇങ്ങനെ ഒരു നൂറു വിശേഷണങ്ങൾ തെന്നല ബാലകൃഷ്ണപിള്ളയ്ക്കു […]
ഗാന്ധിദര്‍ശന്‍ വേദി അനുശോചിച്ചു
കൊച്ചി: ഗാന്ധിയനും കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ വേദിയുടെ ഏക രക്ഷാധികാരിയുമായിരുന്ന തെന്നല ബാലകൃഷ്ണപിള്ളയുടെ വേര്‍പാടില്‍ ഗാന്ധിദര്‍ശന്‍വേദി സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. മൂന്നു ദിവസത്തെ ദുഃഖാചരണത്തിനുശേഷം എല്ലാ ജില്ലകളിലും അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കാനും സംസ്ഥാന കമ്മിറ്റി […]
ഗവര്‍ണര്‍ അനുശോചിച്ചു
തിരുവനന്തപുരം: തെന്നല ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ അനുശോചിച്ചു. ജനസേവനത്തിന്റെ എളിമയാര്‍ന്ന മുഖമായിരുന്നു തെന്നല യുടേതെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യമൂല്യങ്ങള്‍ അദ്ദേഹം എക്കാലത്തും ഉയര്‍ത്തിപ്പിടിച്ചതായും ഗവര്‍ണര്‍ പറഞ്ഞു.