ടെൽ അവീവിൽനിന്ന് അരിയേൽ സീയോൻ ഗാസയിൽനിന്നുള്ള ഇസ്ലാമിക ഭീകര പ്രസ്ഥാനമായ ഹമാസ് 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിനെ ആക്രമിച്ചു. അതിനീചവും നിഷ്ഠുരവുമായിരുന്നു അവരുടെ യുദ്ധതന്ത്രങ്ങൾ. അനേകരെ ബന്ധികളാക്കി കൊണ്ടുപോയതിനുപുറമെ അവർ ആയിരക്കണക്കിനു നിരപരാധികളായ മനുഷ്യരെ […]
Author: സ്വന്തം ലേഖകൻ
നിലന്പൂരിൽ ഇന്ന് നിശബ്ദ പ്രചാരണം, നാളെ വോട്ടെടുപ്പ്
മലപ്പുറം: ചാറ്റൽ മഴയിൽ നിലന്പൂരിന്റെ ആവേശം ചോർന്നില്ല. നഗരത്തെ ഇളക്കിമറിച്ച് യുഡിഎഫും എൽഡിഎഫും എൻഡിഎയും കൊട്ടിക്കലാശം നടത്തി പിരിഞ്ഞു. ഇന്ന് നിശബ്ദ പ്രചാരണമാണ്. നാളെ നിലന്പൂരിലെ വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് നീങ്ങും.ഇരുപത് ദിവസത്തെ പ്രചാരണ […]
ഇറാൻ കീഴടങ്ങണമെന്ന് ട്രംപ്
ദുബായ്: തുടർച്ചയായ അഞ്ചാം ദിവസവും ഇറാനെതിരേ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേൽ. ഇറാന്റെ ഉന്നത സൈനിക മേധാവി ജനറൽ അലി ഷാദ്മാനിയെ ഇസ്രയേൽ വധിച്ചു. ടെഹ്റാനിൽ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടു തവണ സ്ഫോടനമുണ്ടായി. ഇന്നലെ രാവിലെ […]
ഇന്ത്യൻ വിദ്യാർഥികളെ ടെഹ്റാനിൽനിന്ന് ഒഴിപ്പിച്ചെന്ന് വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി: എംബസി മുഖേന ഇന്ത്യൻ വിദ്യാർഥികളെ ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽനിന്ന് ഒഴിപ്പിച്ചെന്നും ചില ഇന്ത്യൻ പൗരന്മാർക്ക് അർമേനിയൻ അതിർത്തിയിലൂടെ ഇറാൻ വിടാൻ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പശ്ചിമേഷ്യയിലെ യുദ്ധമുഖം കൂടുതൽ തീവ്രമാകുന്നതിനിടെ സ്വയംപര്യാപ്തരായ […]
ഇന്ത്യയും ചൈനയും ആണവായുധശേഖരം വർധിപ്പിച്ചെന്ന് റിപ്പോർട്ട്
സീനോ സാജു ന്യൂഡൽഹി: ഇന്ത്യയും ചൈനയും തങ്ങളുടെ ആണവായുധ ശേഖരം വർധിപ്പിച്ചെന്ന് സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (എസ്ഐപിആർഐ) റിപ്പോർട്ട്. ആണവായുധം കൈവശം വച്ചിരിക്കുന്ന ലോകത്തിലെ ഒൻപത് രാജ്യങ്ങളിൽ അയൽരാജ്യങ്ങളായ ഇന്ത്യയും ചൈനയും […]
ഇസ്രയേലിന് ജി 7 പിന്തുണ
ഒട്ടാവ: പശ്ചിമേഷ്യൻ മേഖലയിലെ ഭീകരതയുടെയും അസ്ഥിരതയുടെയും പ്രധാന ഉറവിടം ഇറാനാണെന്ന് ജി-7 ഉച്ചകോടി. കാനഡയില്‍ ചേര്‍ന്ന ജി-7 ഉച്ചകോടി ഇസ്രയേലിനു പിന്തുണ പ്രഖ്യാപിച്ചു. ഗാസയിലെ വെടിനിർത്തൽ നടപ്പാക്കണമെന്നും പശ്ചിമേഷ്യയിൽ സംഘർഷം ലഘൂകരിക്കണമെന്നും ഉച്ചകോടി ആവശ്യപ്പെട്ടെങ്കിലും […]
യുക്രെയ്നിൽ റഷ്യൻ ആക്രമണം; 14 മരണം
കീവ്: യുക്രെയ്ന്റെ തലസ്ഥാനമായ കീവിൽ റഷ്യൻ സേന നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്കു പരിക്കേറ്റു. രാത്രി വീടുകളിൽ ഉറങ്ങുകയായിരുന്നവരാണ് ആക്രമണത്തിനിരയായത്. ഒന്‍പതുനില പാർപ്പിടസമുച്ചയം തകർന്നുവീണു.
എയർ ഇന്ത്യയിൽ യാത്രാതടസം; ആറ് വിമാനങ്ങൾ റദ്ദാക്കി
മുംബൈ/കോൽക്കത്ത: മൂന്നരവർഷം മുന്‍പ് ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തശേഷമുള്ള ഏറ്റവും കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന എയർ ഇന്ത്യയിൽ യാത്രാതടസം തുടരുന്നു. വിവിധ കാരണങ്ങൾ മൂലം ആറ് രാജ്യാന്തര വിമാനങ്ങളാണ് ഇന്നലെ എയർ ഇന്ത്യ റദ്ദാക്കിയത്. ലണ്ടൻ-അമൃത്സർ, […]
അഞ്ച് ലിറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് കുപ്പികള്‍ നിരോധിച്ച് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിലും ആഘോഷ പരിപാടികളിലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ ഹൈക്കോടതി നിരോധിച്ചു. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടുമുതൽ നിരോധനം പ്രാബല്യത്തില്‍ വരും. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ക്കും കോടതി സര്‍ക്കാരിനു നിര്‍ദേശം […]
എം.വി. വാൻഹായ് 503; കോസ്റ്റൽ പോലീസ് കേസെടുത്തു
ഫോർട്ടുകൊച്ചി: കണ്ടെയ്നറുകൾക്ക് തീപിടിച്ച് കേരളതീരത്തെ ആശങ്കയിലാഴ്ത്തിയ സിംഗപ്പൂർ പതാകയെന്തിയ എം.വി. വാൻഹായ് 503 കപ്പലിനെതിരെ കോസ്റ്റൽ പോലീസ് കേസെടുത്തു. ബേപ്പുരിന് സമീപം ഈ മാസം ഒമ്പതിനാണ് അപകടമുണ്ടായത്. കപ്പലിനെതിരെ ഭാരതീയ ന്യായ സംഹിത 282 […]