ന്യൂഡൽഹി: വ്യോമയാനരംഗത്തെ സുരക്ഷാവീഴ്ചകളും ജീവനക്കാരുടെ കുറവും വിലയിരുത്താനൊരുങ്ങി ഗതാഗതത്തിനായുള്ള പാർലമെന്ററി സമിതി. അഹമ്മദാബാദ് വിമാനദുരന്തത്തിന്റെയും ഉത്തരാഖണ്ഡിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിന്റെയും പശ്ചാത്തലത്തിൽ വ്യോമയാന സുരക്ഷയ്ക്ക് മുഖ്യ പരിഗണന നൽകി സമഗ്രമായ വിലയിരുത്തലിനാണ് ജെഡിയു എംപി സഞ്ജയ് […]
Author: സ്വന്തം ലേഖകൻ
ഗാസയിൽ 45 പലസ്തീൻകാർ വെടിവയ്പിൽ കൊല്ലപ്പെട്ടു
ഗാസ: ഗാസ മുനന്പിൽ യുഎൻ സഹായ ട്രക്കുകളും വാണിജ്യട്രക്കുകളും കാത്തുനിന്ന പലസ്തീൻകാർക്കുനേർക്ക് ഇസ്രേലി സേന നടത്തിയ വെടിവയ്പിൽ 45 പേർ കൊല്ലപ്പെട്ടെന്ന് ആരോഗ്യമന്ത്രാലയം. അമേരിക്കയിലെയും ഇസ്രയേലിലെയും സർക്കാരിതര സംഘടനകളുടെ ഭക്ഷണ വിതരണ കൗണ്ടറിനുമുന്നിൽനിന്നവരാണു കൊല്ലപ്പെട്ടത്. […]
യുക്രെയ്നിൽ റഷ്യൻ ആക്രമണം; 14 മരണം
കീവ്: യുക്രെയ്ന്റെ തലസ്ഥാനമായ കീവിൽ റഷ്യൻ സേന നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്കു പരിക്കേറ്റു. രാത്രി വീടുകളിൽ ഉറങ്ങുകയായിരുന്നവരാണ് ആക്രമണത്തിനിരയായത്. ഒന്‍പതുനില പാർപ്പിടസമുച്ചയം തകർന്നുവീണു.
തലയെണ്ണി; ഒന്നാം ക്ലാസിൽ 2,34,476 വിദ്യാർഥികൾ
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ (സർക്കാർ, എയ്ഡഡ് സ്കൂളുകൾ) ഈ അധ്യയന വർഷം ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത് 2,34,476 വിദ്യാർഥികൾ. കഴിഞ്ഞ വർഷത്തേക്കാൾ 16,510 വിദ്യാർഥികളുടെ കുറവാണ് ഇത്തവണ. ആറാം പ്രവൃത്തിദിനത്തിലെ തലയെണ്ണലിന്റെ അടിസ്ഥാനത്തിലാണ് […]
ഇറാൻ കീഴടങ്ങണമെന്ന് ട്രംപ്
ദുബായ്: തുടർച്ചയായ അഞ്ചാം ദിവസവും ഇറാനെതിരേ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേൽ. ഇറാന്റെ ഉന്നത സൈനിക മേധാവി ജനറൽ അലി ഷാദ്മാനിയെ ഇസ്രയേൽ വധിച്ചു. ടെഹ്റാനിൽ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടു തവണ സ്ഫോടനമുണ്ടായി. ഇന്നലെ രാവിലെ […]
ഖമനയ്ക്കും സദ്ദാമിന്റെ വിധിയെന്ന് ഇസ്രയേൽ മന്ത്രി
ജറൂസലെം: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്യുടെ വിധി സദ്ദാം ഹുസൈന്റേതിനു തുല്യമായിരിക്കുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് മുന്നറിയിപ്പ് നൽകി. “” യുദ്ധക്കുറ്റങ്ങൾ ചെയ്യുകയും മിസൈലുകൾ വിട്ട് ഇസ്രയേലിലെ സിവിലിയന്മാരെ […]
ഇന്ത്യൻ വിദ്യാർഥികളെ ടെഹ്റാനിൽനിന്ന് ഒഴിപ്പിച്ചെന്ന് വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി: എംബസി മുഖേന ഇന്ത്യൻ വിദ്യാർഥികളെ ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽനിന്ന് ഒഴിപ്പിച്ചെന്നും ചില ഇന്ത്യൻ പൗരന്മാർക്ക് അർമേനിയൻ അതിർത്തിയിലൂടെ ഇറാൻ വിടാൻ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പശ്ചിമേഷ്യയിലെ യുദ്ധമുഖം കൂടുതൽ തീവ്രമാകുന്നതിനിടെ സ്വയംപര്യാപ്തരായ […]
അഞ്ച് ലിറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് കുപ്പികള്‍ നിരോധിച്ച് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിലും ആഘോഷ പരിപാടികളിലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ ഹൈക്കോടതി നിരോധിച്ചു. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടുമുതൽ നിരോധനം പ്രാബല്യത്തില്‍ വരും. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ക്കും കോടതി സര്‍ക്കാരിനു നിര്‍ദേശം […]
ഇത് ഇസ്രയേലിന്റെ നിലനില്പിനായുള്ള യുദ്ധം
ടെൽ അവീവിൽനിന്ന് അരിയേൽ സീയോൻ ഗാസയിൽനിന്നുള്ള ഇസ്ലാമിക ഭീകര പ്രസ്ഥാനമായ ഹമാസ് 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിനെ ആക്രമിച്ചു. അതിനീചവും നിഷ്ഠുരവുമായിരുന്നു അവരുടെ യുദ്ധതന്ത്രങ്ങൾ. അനേകരെ ബന്ധികളാക്കി കൊണ്ടുപോയതിനുപുറമെ അവർ ആയിരക്കണക്കിനു നിരപരാധികളായ മനുഷ്യരെ […]
വലുത് വരും: കാത്തിരിക്കൂവെന്ന് ട്രംപ്
ഒട്ടാവ: ഇറാനിൽ വെടിനിറുത്തലിനല്ല, അതിനേക്കാൾ വലുതിനായി കാത്തിരിക്കൂ എന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എയർ ഫോഴ്സ് വണ്ണിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ കാനഡയിൽ നടന്ന ജി7 ഉച്ചകോടിയിൽ ട്രംപ് പങ്കെടുത്തെങ്കിലും അദ്ദേഹം […]