ടെൽ അവീവ്: ലബനീസ് ജനതയോടല്ല, ഹിസ്ബുള്ളയോടാണ് യുദ്ധം ചെയ്യുന്നതെന്ന് ഇസ്രേലി സൈനിക വക്താവ് ഡാനിയേൽ ഹാഗാരി. ഇസ്രയേലിന്റെ ഏറ്റവും വലിയ ശത്രുക്കളിലൊരാളായിരുന്നു നസറുള്ള. ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളിൽ ഇസ്രേലി സേന ആക്രമണം തുടരുകയാണ്.
Author: സ്വന്തം ലേഖകൻ
ഖമനയിയെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി
ടെഹ്റാൻ: ഇസ്രേലി ആക്രമണത്തിൽ ഹിസ്ബുള്ള മേധാവി ഹസൻ നസറുള്ള കൊല്ലപ്പെട്ടതിനു പിന്നാലെ ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയിയെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റിയതായി റിപ്പോർട്ട്. ഇസ്രയേലിന്റെ അടുത്ത ലക്ഷ്യം ഖമനയിയായിരിക്കുമെന്ന നിഗമനത്തിലാണ് ഇറാന്റെ […]
ഇസ്രയേലിനെ പേടിച്ച് വെളിച്ചത്തുവരാത്ത നേതാവ്
ലബനനിലെ ഹിസ്ബുള്ള ഭീകരസംഘടനയെ വർഷങ്ങൾ നയിച്ച ഷെയ്ഖ് ഹസൻ നസറുള്ള എന്ന ഷിയാ പുരോഹിതൻ പശ്ചിമേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിലൊരാളായിരുന്നു. ഇസ്രയേൽ ജീവനെടുക്കുമെന്ന ഭീതിയിൽ അദ്ദേഹം വർഷങ്ങളായി പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറില്ലായിരുന്നു. ഇസ്രേലി സേന വെള്ളിയാഴ്ച […]
ആക്രമണം അവസാനിപ്പിക്കില്ല: ഹിസ്ബുള്ള
ബെയ്റൂട്ട്: ഇസ്രേലി അറിയിപ്പിയുണ്ടായി മണിക്കൂറുകൾ കഴിഞ്ഞാണ് ഹിസ്ബുള്ള നസറുള്ളയുടെ മരണം സ്ഥിരീകരിച്ചത്. പലസ്തീനുള്ള പിന്തുണയും ഇസ്രയേലിനെതിരായ യുദ്ധവും തുടരുമെന്ന് ടെലഗ്രാം ചാനലിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ ഹിസ്ബുള്ള അറിയിച്ചു. നസറുള്ളയുടെ മരണത്തിൽ വിലപിക്കുന്നതായി ഗാസയിലെ […]
ഇറേനിയൻ വിമാനത്തിന് അനുമതി നിഷേധിച്ചു
ബെയ്റൂട്ട്: ലബനനിലേക്കു വന്ന ഇറേനിയൻ വിമാനത്തിന് അനുമതി നിഷേധിച്ചു. ലബനന്റെ ആകാശത്ത് വിമാനം പ്രവേശിക്കരുതെന്ന് ലബനീസ് ഗതാഗത മന്ത്രാലയം നിർദേശിച്ചു. വിമാനം ലബനനിൽ ഇറങ്ങിയാൽ ബലം പ്രയോഗിക്കേണ്ടിവരുമെന്ന് ഇസ്രയേൽ ഭീഷണിപ്പെടുത്തിയിരുന്നു. വിമാനത്തിനുള്ളിൽ എന്തായിരുന്നു എന്നറിയില്ല.
ചൈനയുടെ അന്തർവാഹിനി നിർമാണത്തിനിടെ മുങ്ങി
വാഷിംഗ്ടൺ ഡിസി: ചൈനയുടെ അത്യാധുനിക അന്തർവാഹിനി നിർമാണത്തിലിരിക്കേ മുങ്ങിയതായി യുഎസ് പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉപഗ്രഹചിത്രങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ നിഗമനം. മേയ്- ജൂൺ മാസങ്ങളിൽ നടന്ന സംഭവം നാണക്കേടുമൂലം […]
യുഎൻ പൊതുസഭയിൽ വെടിനിർത്തൽ പരാമർശിക്കാതെ നെതന്യാഹു
ന്യൂയോർക്ക്: ഹിസ്ബുള്ള ഭീകരരുടെ ആക്രമണത്തെത്തുടർന്ന് വടക്കൻ ഇസ്രയേലിൽനിന്ന് ഒഴിപ്പിച്ചുമാറ്റിയ പൗരന്മാരെ തിരിച്ചെത്തിക്കുന്നതുവരെ വിശ്രമമില്ലെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎൻ പൊതുസഭയിൽ വ്യക്തമാക്കി. ഇസ്രയേൽ വിജയിക്കുകയാണെന്ന് പ്രഖ്യാപിച്ച അദ്ദേഹം ഇറാന് ശക്തമായ മുന്നറിയിപ്പു നല്കി. […]
മൂന്നാഴ്ച വെടി നിർത്താൻ യുഎസ്-ഫ്രഞ്ച് നിർദേശം: പ്രതികരിക്കാതെ നെതന്യാഹു
ന്യൂയോർക്ക്: ഹിസ്ബുള്ള-ഇസ്രയേൽ സംഘർഷം നയതന്ത്രമാർഗത്തിൽ പരിഹരിക്കാനായി യുഎസിന്റെയും ഫ്രാൻസിന്റെയും നേതൃത്വത്തിലുള്ള രാജ്യങ്ങൾ മുന്നോട്ടുവച്ച മൂന്നാഴ്ചത്തെ താത്കാലിക വെടിനിർത്തൽ നിർദേശത്തോട് പ്രതികരിക്കാതെ ഇസ്രയേൽ. ലബനനിൽ കരയാക്രമണത്തിന് ഒരുങ്ങുന്നുവെന്ന സൂചന ഇസ്രേലി സൈനിക മേധാവി ജനറൽ ഹെർസി […]
പാക്കിസ്ഥാനിൽ ഗോത്രങ്ങൾ തമ്മിൽ സംഘർഷം; 36 മരണം
പെഷവാർ: പാക്കിസ്ഥാനിൽ രണ്ടു ഗോത്രങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 36 പേർ കൊല്ലപ്പെടുകയും 80 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഖൈബർ പക്തൂൺഖ്വാ പ്രവിശ്യയിൽ അഫ്ഗാൻ അതിർത്തിയോടു ചേർന്ന മലയോര മേഖലയായ ഖുറമിൽ ബൊഷെഹ്ര, മഖ്ബാൽ ഗോത്രവിഭാഗങ്ങളാണു […]
അണ്വായുധ നിയമങ്ങൾ തിരുത്തുമെന്ന് പുടിൻ
മോസ്കോ: അണ്വായുധം പ്രയോഗിക്കാനുള്ള നിബന്ധനകൾ മാറ്റുന്നതിനെക്കുറിച്ച് റഷ്യ ആലോചിക്കുന്നതായി പ്രസിഡന്റ് വ്ലാദിമിർ പുടിൻ. അണ്വായുധശേഷി ഇല്ലാത്ത രാജ്യം അണ്വായുധശേഷിയുള്ള രാജ്യത്തിന്റെ സഹായത്തോടെ റഷ്യയെ ആക്രമിച്ചാൽ അതൊരു സംയുക്ത ആക്രമണമായി പരിഗണിക്കുമെന്നു പുടിൻ പറഞ്ഞു. ഇത്തരം സാഹചര്യത്തിൽ […]