അഹമ്മദാബാദ്: അഹമ്മദാബാദിൽ തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിന്റെ അവശിഷ്ടങ്ങൾ വിമാനത്താവളത്തിലെ കെട്ടിടത്തിലേക്കു മാറ്റുന്നു. അഹമ്മദാബാദ് സർദാർ വല്ലഭ്ഭായി പട്ടേൽ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന് സെക്കൻഡുകൾക്കുള്ളിൽ മേഘാനിനഗറിലെ മെഡിക്കൽ കോളജ് ഹോസ്റ്റൽ കെട്ടിടത്തിനു മുകളിൽ വിമാനം തകർന്നുവീഴുകയായിരുന്നു. […]
Author: സ്വന്തം ലേഖകൻ
ബോംബ് ഭീഷണി: എയർ ഇന്ത്യ വിമാനം റിയാദിൽ ഇറക്കി
ന്യൂഡൽഹി: യുകെയിലെ ബെർമിംഗ്ഹാമിൽനിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം ബോംബ് ഭീഷണിയെത്തുടർന്ന് റിയാദിൽ അടിയന്തരമായി ഇറക്കി. വിമാനം സുരക്ഷിതമായി നിലത്തിറക്കിയെന്നും റിയാദിൽ നിന്ന് യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിന് ബദൽസംവിധാനം ഒരുക്കിയെന്നും എയർ ഇന്ത്യ അറിയിച്ചു. […]
പഹൽഗാം ഭീകരാക്രമണം: തീവ്രവാദികൾക്ക് അഭയം നൽകിയ രണ്ടു പേർ അറസ്റ്റിൽ
ന്യൂഡൽഹി: പഹൽഗാമിൽ 26 പേരെ കൊന്നൊടുക്കിയ ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച മൂന്നു പേർക്ക് അഭയം നൽകി എന്നാരോപിച്ച് രണ്ടു പേരെ ദേശീയ അന്വേഷണ ഏജൻസി (എൻഎഐ) അറസ്റ്റ് ചെയ്തു. പഹൽഗാം സ്വദേശികളായ പർവേസ് അഹമ്മദ് […]
ഇറാനിൽ അമേരിക്കയുടെ ‘ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ’; ആണവകേന്ദ്രങ്ങൾ തകർത്തു
ദുബായ്: ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങൾ ആക്രമിച്ചു തകർത്ത് അമേരിക്ക. ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ചായിരുന്നു ഫോർഡോ, ഇസ്ഫഹാൻ, നതാൻസ് എന്നീ ആണവകേന്ദ്രങ്ങളിൽ ശനിയാഴ്ച രാത്രി ആക്രമണം നടത്തിയത്. ഇറാനെതിരേയുള്ള സൈനികനടപടിയുടെ കാര്യത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കുമെന്നു […]
ഇസ്രേലി ബന്ദികളുടെ മൃതദേഹങ്ങൾ വീണ്ടെടുത്തു
ടെൽ അവീവ്: ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയ മൂന്നു ബന്ദികളുടെ മൃതദേഹങ്ങൾ ഇസ്രേലി സേന വീണ്ടെടുത്തു. ഓഫ്ര കെയ്ദർ, യോദനാദൻ സമരാനോ, സൈനികനായ ഷായി ലെവിൻസൺ എന്നിവരുടെ മൃതദേഹങ്ങളാണ് ഗാസയിൽനിന്നു കണ്ടെടുത്തത്. മൂന്നുപേരെയും ഹമാസ് ഭീകരർ […]
ഹോർമുസ് അടഞ്ഞാൽ! കണ്ണിൽ എണ്ണയൊഴിച്ച് ലോകം
ഇറാനെ ആക്രമിക്കാൻ അമേരിക്ക മുതിർന്നതോടെ ഹോർമുസ് കടലിടുക്കിൽ ആശങ്കയുടെ തിരയിളക്കം. വൻശക്തികളായ ഇസ്രയേലിനെയും അമേരിക്കയെയും പ്രതിരോധിക്കാൻ ദുർബലരായ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ച് അറ്റകൈ പ്രയോഗിക്കുമോയെന്നാണ് ലോകം ആശങ്കയോടെ ഉറ്റുനോക്കുന്നത്. പേർഷ്യൻ ഗൾഫിനെ ഗൾഫ് […]
അപ്രതീക്ഷിതം ട്രംപിന്റെ നീക്കം
വാഷിംഗ്ടൺ ഡിസി: അമേരിക്ക ഇറാനിൽ നടത്തിയ ആക്രമണം അപ്രതീക്ഷിതമായിരുന്നു. ഇറാനെ ആക്രമിക്കുന്നതു സംബന്ധിച്ച തീരുമാനം രണ്ടാഴ്ചയ്ക്കുശേഷമേ ഉണ്ടാകൂ എന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞത് ദിവസങ്ങൾക്കു മുന്പാണ്. ഇറാനെ നയതന്ത്രപാതയിലേക്കു തിരിച്ചുകൊണ്ടുവരാനുള്ള നീക്കങ്ങൾ യൂറോപ്യൻ ശക്തികളും […]
ഇറാനിൽ നാശം വിതച്ച് ബി-2 വിമാനവും ജിബിയു-57 ബോംബും
അമേരിക്കൻ വ്യോമസേനയുടെ ബി-2 സ്പിരിറ്റ് എന്ന ബോംബർ വിമാനമാണ് ആക്രമണത്തിനു നേതൃത്വം നല്കിയത്. അമേരിക്കയിൽനിന്ന് പറന്ന വിമാനം ഇറാനിൽ ബോംബിട്ടു മടങ്ങുകയായിരുന്നു. ജിബിയു-57 മാസീവ് ഓർഡനൻസ് പെനട്രേറ്റേഴ്സ് എന്നറിയിപ്പെടുന്ന പടുകൂറ്റൻ ബങ്കർ നശീകരണ ബോംബാണ് […]
ആണവകേന്ദ്രങ്ങളിലെ ആക്രമണം: പ്രതികരണവുമായി ലോകരാജ്യങ്ങൾ
ദുബായ്: ഇസ്രയേൽ-ഇറാൻ സംഘർഷം ആശങ്കയുടെ തലത്തിലേക്ക് വളർന്നതോടെ ലോകരാജ്യങ്ങൾ പ്രതികരണവുമായി രംഗത്തെത്തി. യുഎസ് ബോംബിംഗ് മേഖലയെ വലിയ സംഘർഷത്തിലേക്ക് എത്തിക്കുമെന്ന് ലബനൻ പ്രസിഡന്റ് ജോസഫ് ഔൺ പറഞ്ഞു. ഇരുവിഭാഗവും ചർച്ചകളിലേക്ക് മടങ്ങണമെന്നും ലബനൻ ആഹ്വാനം […]
ഉയർന്ന ശന്പളക്കാരിൽനിന്ന് അഞ്ചു ശതമാനം നികുതി ഈടാക്കാൻ ഒമാൻ
മസ്കറ്റ്: വ്യക്തിഗത വരുമാനനികുതി ഈടാക്കാനൊരുങ്ങി ഒമാൻ. 2028 മുതൽ വാർഷികവരുമാനം 42,000 ഒമാനി റിയാലിൽ കൂടുതൽ ഉള്ളവരിൽനിന്ന് അഞ്ചു ശതമാനം നികുതി ഈടാക്കാനാണു തീരുമാനം. ഇതോടെ വ്യക്തിഗത വരുമാനനികുതി ഏർപ്പെടുത്തുന്ന ആദ്യ ജിസിസി രാജ്യമാകുകയാണ് […]