സി​സ തോ​മ​സി​നോ​ടു​ള്ള പ​ക​പോ​ക്ക​ൽ അ​ന്യാ​യം

നെ​റി​കെ​ട്ട രാ​ഷ്‌​ട്രീ​യ​ക്കാ​രു​ടെ വ​ഴി​വി​ട്ട ഇ​ട​പാ​ടു​ക​ൾ​ക്കു കൊ​ടി​പി​ടി​ക്കാ​തി​രു​ന്ന​തി​ന്‍റെ പേ​രി​ൽ ന​വീ​ൻ ബാ​ബു എ​ന്ന ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ന് ജീ​വി​തം ​ത​ന്നെ അ​വ​സാ​നി​പ്പി​ക്കേ​ണ്ടി ​വ​ന്നു. ത​ന്റെ മേ​ല​ധി​കാ​രി​യു​ടെ ഉ​ത്ത​ര​വ് അ​നു​സ​രി​ക്കേ​ണ്ടി വ​ന്ന മ​റ്റൊ​രു ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​യ്ക്ക് ഭ​ര​ണ​കൂ​ട​വും രാ​ഷ്‌​ട്രീ​യ ദു​ർ​ന​ട​പ്പു​കാ​രും ചേ​ർ​ന്ന് കു​രു​ക്കു മു​റു​ക്കു​ക​യാ​ണ്.

സി​സ തോ​മ​സ് എ​ന്ന പ്ര​ഗ​ല്ഭ​യാ​യ അ​ധ‍്യാ​പി​ക​യാ​ണ് ഇ​പ്പോ​ൾ ച​ക്ര​വ‍്യൂ​ഹ​ത്തി​ൽ അ​ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റാ​യി​രു​ന്ന സി​സ തോ​മ​സി​നെ 2022 ന​വം​ബ​റി​ൽ ചാ​ൻ​സ​ല​ർ​കൂ​ടി​യാ​യ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ലാ വൈ​സ് ചാ​ൻ​സ​ല​ർ ആ​ക്കി​യ​തോ​ടെ​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ക​ണ്ണി​ലെ ക​ര​ടാ​യ​ത്.

ഗ​വ​ർ​ണ​റു​ടെ ഉ​ത്ത​ര​വ് അ​നു​സ​രി​ക്കാ​ൻ ബാ​ധ്യ​സ്ഥ​യാ​യ സി​സ തോ​മ​സ് ആ ​ചു​മ​ത​ല ഏ​റ്റെ​ടു​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന്‌ ഭ​ര​ണ​കൂ​ടം പ്ര​തി​കാ​ര​ദാ​ഹി​യാ​യി. സം​സ്ഥാ​ന സ​ർ​ക്കാ​രു​മാ​യി കൊ​ന്പു​കോ​ർ​ത്തു നി​ൽ​ക്കു​ന്ന ഗ​വ​ർ​ണ​റു​ടെ ഉ​ത്ത​ര​വ് അ​നു​സ​രി​ച്ച​താ​ണ് സി​സ തോ​മ​സ് ചെ​യ്ത ഏ​ക ‘കു​റ്റം’. ആ ​നി​മി​ഷം വ​രെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ പേ​രി​ൽ സ​ർ​ക്കാ​ർ​ത​ന്നെ പ​ല​വ​ട്ടം പ്ര​ശം​സി​ച്ച അധ്യാ​പി​ക​യാ​യി​രു​ന്നു സി​സ തോ​മ​സ്. നി​ര​വ​ധി ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ളും അ​ക്കാ​ദ​മി​ക നേ​ട്ട​ങ്ങ​ളും സ്വ​ന്തം പേ​രി​ൽ എ​ഴു​തി​യ പ്ര​ഗ​ല്ഭ. എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ളി​ലും പോ​ളി​ടെ​ക്നി​ക്കു​ക​ളും കെ ​ബേ​സ് പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കി​യ​തി​ന് 2010ൽ ​കേ​ര​ള സ​ർ​ക്കാ​ർ പ്ര​ശം​സി​ച്ച വ്യ​ക്തി. 2014ൽ ​മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ത്തി​ന് വീ​ണ്ടും പ്ര​ശം​സ നേ​ടി​യ ഉ​ദ്യോ​ഗ​സ്ഥ.

മി​ക​വും പ്ര​വ​ർ​ത്ത​ന​പ​രി​ച​യ​വു​മൊ​ന്നു​മ​ല്ല, രാ​ഷ്‌​ട്രീ​യ ഏ​മാ​ൻ​മാ​രു​ടെ സ​ങ്കു​ചി​ത താ​ത്പ​ര്യ​ങ്ങ​ൾ​ക്ക് ഏ​റാ​ൻ മൂ​ളി നി​ൽ​ക്കു​ന്ന​താ​ണ് ഒ​രു ഉ​ദ്യോ​ഗ​സ്ഥ​യ്ക്കു വേ​ണ്ട അ​ടി​സ്ഥാ​ന യോ​ഗ്യ​ത​യെ​ന്ന് അ​ട​യാ​ള​പ്പെ​ടു​ത്തു​ക​യാ​ണ് സി​സ​യ്ക്കെ​തി​രേ​യു​ള്ള പ്ര​തി​കാ​ര ന​ട​പ​ടി​ക​ൾ. അ​വ​ർ വി​ര​മി​ച്ചി​ട്ടു​പോ​ലും വെ​റു​തെ വി​ടാ​തെ കു​രു​ക്കു മു​റു​ക്കു​ന്നു. സി​സ സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഫ​യ​ലു​ക​ൾ മോ​ഷ്ടി​ച്ചു എ​ന്ന​താ​ണ് ഒ​ടു​വി​ൽ ചു​മ​ത്തി​യി​രി​ക്കു​ന്ന കേ​സ്. യാ​തൊ​രു പേ​രു​ദോ​ഷ​വും കേ​ൾ​പ്പി​ക്കാ​ത്ത, ഈ ​സ​ർ​ക്കാ​ർ​ത​ന്നെ പ​ല​വ​ട്ടം പ്ര​ശം​സി​ച്ച ഉ​ദ്യോ​ഗ​സ്ഥ​യ്ക്കെ​തി​രേ​യു​ള്ള ഈ ​കു​റ്റം​ചാ​ർ​ത്ത​ൽ പ്ര​തി​കാ​ര​ന​ട​പ​ടി​യെ​ന്നു പ​ക​ൽ​പോ​ലെ വ്യ​ക്തം.

ഗ​വ​ർ​ണ​ർ എ​ല്പി​ച്ച നി​യ​മ​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്വം നി​റ​വേ​റ്റാ​ൻ എ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​യെ ഏ​റാ​ൻ​മൂ​ളി​ക​ളാ​യ സി​ൻ​ഡി​ക്ക​റ്റ്‌ അം​ഗ​ങ്ങ​ളെ ഉ​പ​യോ​ഗി​ച്ചു വ​രു​തി​യി​ലാ​ക്കാ​മെ​ന്നാ​ണ് ഭ​ര​ണ​കൂ​ടം ക​രു​തി​യ​ത്. എ​ന്നാ​ൽ, ഏ​റ്റെ​ടു​ക്കു​ന്ന ജോ​ലി ഭം​ഗി​യാ​യി ചെ​യ്യ​ണ​മെ​ന്നു നി​ർ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന സി​സ തോ​മ​സ് എ​തി​ർ​പ്പ് വ​ക​വ​യ്ക്കാ​തെ ദൗ​ത്യം ഏ​റ്റെ​ടു​ത്തു. ക​ലി​ക​യ​റി​യ ഭ​ര​ണ​കൂ​ടം, വി​ര​മി​ക്കു​ന്ന​തി​ന് ഒ​രു മാ​സം മു​മ്പ് സീ​നി​യ​ർ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റു​ടെ ചു​മ​ത​ല​യി​ൽ​നി​ന്ന് പ​ക​രം ചു​മ​ത​ല കൊ​ടു​ക്കാ​തെ നീ​ക്കി.

എ​ന്നാ​ൽ, ത​ല​സ്ഥാ​ന​ത്തു​ത​ന്നെ നി​യ​മ​നം ന​ൽ​കാ​നാ​യി​രു​ന്നു അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വ്. നി​വൃ​ത്തി​യി​ല്ലാ​തെ ബാ​ർ​ട്ട​ൺ​ഹി​ൽ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ലാ​ക്കി. തൊ​ട്ടു​പി​ന്നാ​ലെ, സ​ർ​ക്കാ​ർ അ​നു​മ​തി​യി​ല്ലാ​തെ വി​സി സ്ഥാ​നം ഏ​റ്റെ​ടു​ത്തെ​ന്നു മെ​മ്മോ. സി​സ​യു​ടെ വാ​ദം ട്രൈ​ബ്യൂ​ണ​ൽ അം​ഗീ​ക​രി​ച്ചെ​ങ്കി​ലും വി​ശ​ദീ​ക​ര​ണം ചോ​ദി​ക്കാ​ൻ സ​ർ​ക്കാ​രി​നെ അ​നു​വ​ദി​ച്ചു.

കാ​ത്തി​രു​ന്ന സ​ർ​ക്കാ​ർ വി​ര​മി​ക്കു​ന്ന ദി​വ​സം​ത​ന്നെ 2023 മാ​ർ​ച്ച് 31ന് ​അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി​യു​ടെ മു​ന്നി​ൽ ഹി​യ​റിം​ഗി​നു ഹാ​ജ​രാ​ക​ണ​മെ​ന്ന് ക​ത്തു കൊ​ടു​ത്തു, അ​തും ഓ​ഫീ​സ് സ​മ​യ​ശേ​ഷം ഇ ​മെ​യി​ൽ വ​ഴി. എ​ന്നാ​ൽ, വി​ര​മി​ക്കു​ന്ന ദി​ന​മാ​ണെ​ന്നും മാ​ർ​ച്ച് 31ന് ​ബി​ൽ മാ​റു​ന്ന ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി അ​വ​ർ അ​സൗ​ക​ര്യം അ​റി​യി​ച്ചു. അ​ച്ച​ട​ക്ക​ന​ട​പ​ടി​യു​ടെ പേ​രി​ൽ പെ​ൻ​ഷ​നും ആ​നു​കൂ​ല്യ​ങ്ങ​ളും ത​ട​ഞ്ഞു​വ​ച്ചാ​യി​രു​ന്നു അ​ടു​ത്ത നീ​ക്കം. പ്ര​തി​കാ​ര​ന​ട​പ​ടി പാ​ടി​ല്ലെ​ന്നു സു​പ്രീം​കോ​ട​തി പോ​ലും പ​റ​ഞ്ഞ​തു വ​ക​വ​യ്ക്കാ​തെ​യാ​ണ് ഒ​ടു​വി​ൽ മോ​ഷ​ണ​ക്കേ​സു​കൂ​ടി ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

എ​ത്ര ക​ടു​ത്ത പ​ക​യോ​ടെ​യാ​ണ് ഇ​വ​ർ നി​ഷ്പ​ക്ഷ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ പി​ന്തു​ട​ർ​ന്നു വേ​ട്ട​യാ​ടു​ന്ന​തെ​ന്നു നോ​ക്കു​ക. ഞ​ങ്ങ​ൾ വ​ര​ച്ച വ​ര​യി​ൽ മു​ട്ടു​കു​ത്തി നി​ൽ​ക്കാ​ത്ത​വ​രു​ടെ അ​നു​ഭ​വം ഇ​താ​യി​രി​ക്കു​മെ​ന്ന് മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള മു​ന്ന​റി​യി​പ്പും ഭീ​ഷ​ണി​യും​കൂ​ടി​യാ​ണി​ത്. ഇ​താ​ണോ തൊ​ഴി​ലാ​ളി​സ്നേ​ഹ​ത്തെ​ക്കു​റി​ച്ചു മേ​നി പ​റ​യു​ന്ന ഒ​രു സ​ർ​ക്കാ​രും പാ​ർ​ട്ടി​യും ചെ​യ്യേ​ണ്ട​ത്.

മ​റ്റു സ്ഥാ​പ​ന​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യി കൊ​ടി പി​ടി​ക്കു​ന്ന​വ​ർ സ്വ​ന്തം സ​ർ​ക്കാ​രി​നു​വേ​ണ്ടി പ​ണി​യെ​ടു​ക്കു​ന്ന​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ​കൂ​ടി മാ​നി​ക്കാ​നു​ള്ള മ​ര്യാ​ദ കാ​ണി​ക്കേ​ണ്ടേ. ഗ​വ​ർ​ണ​റും സ​ർ​ക്കാ​രും ത​മ്മി​ലു​ള്ള ഗു​സ്തി​യി​ൽ മേ​ല​ധി​കാ​രി​യു​ടെ ഉ​ത്ത​ര​വ് പാ​ലി​ക്കാ​ൻ ബാ​ധ്യ​സ്ഥ​യാ​യ ഒ​രു ഉ​ദ്യോ​ഗ​സ്ഥ എ​ന്തു പി​ഴ​ച്ചു? സി​സ​യു​ടെ​മേ​ൽ ചു​മ​ത്തി​യി​രി​ക്കു​ന്ന അ​ന‍്യാ​യ​മാ​യ കു​റ്റ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച് അ​ർ​ഹ​ത​പ്പെ​ട്ട ആ​നു​കൂല്യ​ങ്ങ​ൾ ന​ൽ​കി അ​വ​രു​ടെ വി​ശ്ര​മ​ജീ​വി​തം വ്യ​വ​ഹാ​രര​ഹി​ത​മാ​ക്കാ​ൻ സ​ർ​ക്കാ​ർ അ​മാ​ന്തി​ക്ക​രു​ത്.