വ്യാ​ജ മ​ത​പ​രി​വ​ർ​ത്ത​ന കേ​സ് റ​ദ്ദാ​ക്കി യു​പി കോ​ട​തി, പോ​ലീ​സു​കാ​ർ​ക്കെ​തി​രേ ന​ട​പ​ടി​ക്കു നി​ർ​ദേ​ശം

ല​​ക്നോ: ഗ്രാ​​മ​​വാ​​സി​​ക​​ളെ ക്രി​​സ്തു​​മ​​ത​​ത്തി​​ലേ​​ക്ക് മ​​ത​​പ​​രി​​വ​​ർ​​ത്ത​​നം ന​​ട​​ത്തി​​യെ​​ന്നാ​​രോ​​പി​​ച്ച് ര​​ണ്ടു​​പേ​​രു​​ടെ മേ​​ൽ ചു​​മ​​ത്തി​​യ കേ​​സു​​ക​​ൾ ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ലെ ബ​​റെ​​യ്‌​​ലി കോ​​ട​​തി അ​​സാ​​ധു​​വാ​​ക്കി.

അ​​ഭി​​ഷേ​​ക് ഗു​​പ്ത, കു​​ന്ദ​​ൻ ലാ​​ൽ കോ​​റി എ​​ന്നി​​വ​​ർ​​ക്കെ​​തി​​രാ​​യ ന​​ട​​പ​​ടി​​ക​​ളാ​​ണ് ബ​​റെ​​യ്‌​​ലി അ​​ഡീ​​ഷ​​ണ​​ൽ സെ​​ഷ​​ൻ​​സ് ജ​​ഡ്ജി ജ്ഞാ​​നേ​​ന്ദ്ര ത്രി​​പാ​​ഠി അ​​സാ​​ധു​​വാ​​ക്കി​​യ​​ത്. ഹി​​ന്ദു ജാ​​ഗ​​ര​​ൺ മ​​ഞ്ച് യു​​വ വാ​​ഹി​​നി​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ക​​നെന്ന് സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ൽ സ്വ​​യം വി​​ശേ​​ഷി​​പ്പി​​ക്കു​​ന്ന ഹി​​മാ​​ൻ​​ഷു പ​​ട്ടേ​​ലി​​ന്‍റെ പ​​രാ​​തി​​പ്ര​​കാ​​ര​​മാ​​യി​​രു​​ന്നു പോ​​ലീ​​സ് കേ​​സെ​​ടു​​ത്ത​​ത്.

സ്വ​​യം​​പ്ര​​ഖ്യാ​​പി​​ത ഗോ​​ര​​ക്ഷാ പ്ര​​വ​​ർ​​ത്ത​​ക​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ര​​ഹി​​ത​​മാ​​യ പ​​രാ​​തി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഇ​​രു​​വ​​രെ​​യും പ്ര​​തി​​ചേ​​ർ​​ത്ത​​തി​​ന് അ​​ന്ന​​ത്തെ സ്റ്റേ​​ഷ​​ൻ ഹൗ​​സ് ഓ​​ഫീ​​സ​​ർ​​ക്കും ര​​ണ്ട് അ​​ന്വേ​​ഷ​​ണ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്കും, കെ​​ട്ടി​​ച്ച​​മ​​ച്ച പ​​രാ​​തി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ബാ​​ഹ്യ സ​​മ്മ​​ർ​​ദ​​ങ്ങ​​ളെ​​ത്തു​​ട​​ർ​​ന്ന് എ​​ഫ്ഐ​​ആ​​റി​​ന് അ​​നു​​മ​​തി ന​​ൽ​​കി​​യ സ​​ർ​​ക്കി​​ൾ ഓ​​ഫീ​​സ​​ർ​​ക്കും (ഡെ​​പ്യൂ​​ട്ടി പോ​​ലീ​​സ് സൂ​​പ്ര​​ണ്ട്) എതിരേ യു​​ക്ത​​മാ​​യ നി​​യ​​മ​​ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കാ​​ൻ കോ​​ട​​തി ജി​​ല്ലാ സീ​​നി​​യ​​ർ പോ​​ലീ​​സ് സൂ​​പ്ര​​ണ്ടി​​ന് കോ​​ട​​തി നി​​ർ​​ദേ​​ശം ന​​ൽ​​കു​​ക​​യും ചെ​​യ്തു.

ബാ​​ഹ്യ​​സ​​മ്മ​​ർ​​ദ​​ത്തെ​​ത്തു​​ട​​ർ​​ന്നാ​​ണ് ഇ​​രു​​വ​​ർ​​ക്കു​​മെ​​തി​​രേ പോ​​ലീ​​സ് എ​​ഫ്ഐ​​ആ​​ർ ര​​ജി​​സ്റ്റ​​ർ ചെ​​യ്ത​​തെ​​ന്നും ഇ​​തി​​ലൂ​​ടെ പ്ര​​ശ​​സ്തി നേ​​ടാ​​ൻ പ​​രാ​​തി​​ക്കാ​​ര​​ൻ ആ​​ഗ്ര​​ഹി​​ച്ചി​​രു​​ന്നു​​വെ​​ന്നും 27 പേ​​ജു​​ള്ള വി​​ധി​​ന്യാ​​യ​​ത്തി​​ൽ ജ​​ഡ്ജി ചൂ​​ണ്ടി​​ക്കാ​​ട്ടി.

കെ​​ട്ടി​​ച്ച​​മ​​ച്ച ക​​ഥ​​യ്ക്ക് നി​​യ​​മ​​സ്വ​​ഭാ​​വം ന​​ൽ​​കാ​​നു​​ള്ള പ​​രാ​​ജി​​ത​​ശ്ര​​മം ന​​ട​​ത്തി​​യ​​തി​​ന് പോ​​ലീ​​സ് കു​​റ്റ​​ക്കാ​​രാ​​ണ്. നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​യ ഈ ​​കേ​​സി​​ലെ യ​​ഥാ​​ർ​​ഥ കു​​റ്റ​​വാ​​ളി​​ക​​ൾ പ​​രാ​​തി​​ക്കാ​​ര​​ൻ, അയാളുമായി ബ​​ന്ധ​​പ്പെ​​ട്ട സാ​​ക്ഷി​​ക​​ൾ, എ​​ഫ്ഐ​​ആ​​ർ അം​​ഗീ​​ക​​രി​​ച്ച സ്റ്റേ​​ഷ​​ൻ ഹൗ​​സ് ഓ​​ഫീ​​സ​​ർ, അ​​ന്വേ​​ഷ​​ണ ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ, കേ​​സി​​ൽ കു​​റ്റ​​പ​​ത്രം അം​​ഗീ​​ക​​രി​​ച്ച സ​​ർ​​ക്കി​​ൾ ഓ​​ഫീ​​സ​​ർ എ​​ന്നി​​വ​​രാ​​ണെ​​ന്നും ജ​​ഡ്ജി ചൂ​​ണ്ടി​​ക്കാ​​ട്ടി.

ജ​​ഡ്ജി​​യു​​ടെ ക്രോ​​സ് വി​​സ്താ​​ര​​ത്തി​​നി​​ടെ പ​​രാ​​തി​​ക്കാ​​ര​​നാ​​യ ഹി​​മാ​​ൻ​​ഷു പ​​ട്ടേ​​ൽ, താ​​ൻ ന​​ൽ​​കി​​യ​​തു വ്യാ​​ജ​​പ​​രാ​​തി​​യാ​​യി​​രു​​ന്നു​​വെ​​ന്ന് സ​​മ്മ​​തി​​ച്ചു. ക​​ഴി​​ഞ്ഞ ജൂ​​ലൈ 30ന് ​​പു​​റ​​പ്പെ​​ടു​​വി​​ച്ച വി​​ധി​​യെ​​ക്കു​​റി​​ച്ചു​​ള്ള വി​​വ​​ര​​ങ്ങ​​ൾ ഇ​​ന്ന​​ലെ​​യാ​​ണു പു​​റ​​ത്തു​​വ​​ന്ന​​ത്.

ഖൊ​​ര​​ക്പു​​ർ സ്വ​​ദേ​​ശി​​യും ബ​​റെ​​യ്‌​​ലി​​യി​​ലെ റൊ​​ഹി​​ൽ​​ഖാ​​ൻ​​ഡ് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ സി​​ടി സ്കാ​​ൻ ടെ​​ക്നീ​​ഷനു​​മാ​​യ അ​​ഭി​​ഷേ​​ക് ഗു​​പ്ത​​യും തി​​രി​​ച്ച​​റി​​യാ​​ത്ത എ​​ട്ടു​​പേ​​രും ചേ​​ർ​​ന്ന് ബി​​ച്ച​​പു​​ർ ഗ്രാ​​മ​​ത്തി​​ൽ മ​​ത​​പ​​രി​​വ​​ർ​​ത്ത​​നം ന​​ട​​ത്തി​​യെ​​ന്നും 2022 മേ​​യ് 29ന് ​​മ​​മ​​ത എ​​ന്ന​​യാ​​ളു​​ടെ വീ​​ട്ടി​​ൽ ഗു​​പ്ത​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ പ്രാ​​ർ​​ഥ​​നാ​​യോ​​ഗം ന​​ട​​ത്തി​​യെ​​ന്നും വാ​​ഗ്ദാ​​ന​​ങ്ങ​​ൾ ന​​ൽ​​കി പ്ര​​ലോ​​ഭി​​പ്പി​​ച്ച് 40 പേ​​രെ അ​​വി​​ടെ​​വ​​ച്ച് മ​​ത​​പ​​രി​​വ​​ർ​​ത്ത​​നം ന​​ട​​ത്തി​​യെ​​ന്നു​​മാ​​യി​​രു​​ന്നു പ​​ട്ടേ​​ലി​​ന്‍റെ പ​​രാ​​തി​​യി​​ൽ പ​​റ​​ഞ്ഞി​​രു​​ന്ന​​ത്.