തൃശൂർ: ലോഡ്ജിൽവച്ച് രണ്ടു പേരെ ആക്രമിച്ചു 42 ലക്ഷത്തിലധികം രൂപയുടെ വാക്സ് ഗോൾഡും പണവും കവർന്ന കേസിൽ ഒരാൾകൂടി അറസ്റ്റിൽ. പരപ്പനങ്ങാടി ചാപ്പടി ബീച്ച് സ്വദേശിയായ കൃഷ്ണപറന്പിൽ വീട്ടിൽ ഇഖ്ബാലിനെ(35)യാണ് ഈസ്റ്റ് പോലീസ് പിടികൂടിയത്.
കേസിലെ അഞ്ചു പ്രതികൾ നേരത്തേ അറസ്റ്റിലായി. മലപ്പുറം, പരപ്പനങ്ങാടി, എന്നീ സ്റ്റേഷനുകളിലായി അഞ്ചു കേസുകളിൽ പ്രതിയാണ് ഇഖ്ബാൽ. കത്തികൊണ്ട് കുത്തിയും ആക്രമിച്ചും പരിക്കേൽപിച്ച് ആലുവ സ്വദേശികളിൽനിന്നാണു പ്രതികൾ ഗോൾഡ് വാക്സും പണവും കവർന്നത്.
തൃശൂർ എസിപി സലീഷ് ശങ്കരന്റെ നേതൃത്വത്തിൽ ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.ജെ. ജെജോ, സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിലെ അസിസ്റ്റന്റ് എസ്ഐ മഹേഷ്കുമാർ, സീനിയർ സിപിഒ സൂരജ്, സിപിഒമാരായ ഹരീഷ്, ദീപക്, അജ്മൽ എന്നിവർ ചേർന്നാണു പ്രതിയെ പിടികൂടിയത്.