തൃശൂർ: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് നിയമനത്തിൽ തർക്കമുണ്ടെങ്കിൽ പരിഹരിക്കേണ്ടതു പാർട്ടിയെന്നു പുതിയ അധ്യക്ഷൻ ഒ.ജെ. ജനീഷ്. കഴിഞ്ഞദിവസംതന്നെ എല്ലാ ഭാരവാഹികളുമായി സംസാരിച്ചിരുന്നു.
എന്തെങ്കിലും തരത്തിൽ ആർക്കെങ്കിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിൽ അതു പരിഹരിക്കേണ്ടതു നേതൃത്വമാണ്. അബിൻ വർക്കി മാധ്യമങ്ങളെ കണ്ടതിൽ അസ്വാഭാവികത തോന്നുന്നില്ലെന്നും ജനീഷ് പറഞ്ഞു. ധാർമികതയുടെ ഭാഗമായിട്ടാണു രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനം രാജിവച്ചത്.
അടുത്ത പ്രസിഡന്റിനായുള്ള തെരഞ്ഞെടുപ്പുചർച്ചകൾക്ക് അധികസമയം വേണ്ടിവന്നിരുന്നില്ല. അബിൻ സാധാരണ ഗതിയിൽ മാധ്യമങ്ങളെ കാണുന്ന ആളാണ്. അബിൻ വർക്കി പ്രോമിനന്റായ ചെറുപ്പക്കാരനാണ്. സഹപ്രവർത്തകരുടെ പാർട്ടിക്കൂറിൽ തനിക്ക് അവിശ്വാസമില്ലെന്നും സംഘടനാ കേന്ദ്രീകൃതമായ പ്രവർത്തനമായിരിക്കും നടത്തുകയെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.
അനുബന്ധ വാർത്തകൾ
കൊച്ചി: ക്രിസ്ത്യന്‍ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കെതിരേ സംസ്ഥാനത്ത് സമീപകാലങ്ങളില്‍ നടക്കുന്ന ആസൂത്രിതമായ മതവര്‍ഗീയ അധിനിവേശ ശ്രമങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് മൂവാറ്റുപുഴ നിര്‍മല കോളജില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളെന്ന് സീറോ മലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്. ഇവിടെ കഴിഞ്ഞദിവസങ്ങളില്‍ […]
വിഴിഞ്ഞം: നിയമലംഘനം നടത്തി മീൻ പിടിച്ച ട്രോളർ ബോട്ടിനു രണ്ടരലക്ഷം രൂപ പിഴയിട്ടു. ബോട്ടിൽനിന്നു കണ്ടുകെട്ടിയ മീൻ ലേലത്തിൽപോയ ഇനത്തിൽ ലഭിച്ചത് 1.10 ലക്ഷം. ഒരു ബോട്ടിൽനിന്നു സർക്കാരിനു ലഭിച്ചത് മൂന്നരലക്ഷത്തിൽപ്പരം രൂപ..! ഞായറാഴ്ച […]
തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് മാസത്തിൽ പെയ്തത് 167 ശതമാനം അധിക മഴ! 30 ദിവസം കൊണ്ട് 219.1 മില്ലിമീറ്റർ മഴ പെയ്യേണ്ട സ്ഥാനത്ത് പെയ്തത് 584.6 മില്ലിമീറ്റർ മഴയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. […]