ഷി​രൂ​രി​ല്‍ കാ​ണാ​താ​യ അ​ര്‍​ജു​ന്‍റെ ഭാ​ര്യ​ക്ക് സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ ജോ​ലി

കോ​​​ഴി​​​ക്കോ​​​ട്: ക​​​ര്‍​ണാ​​​ട​​​ക​​​ത്തി​​​ലെ ഷി​​​രൂ​​​രി​​​ല്‍ റോ​​​ഡി​​​ല്‍ മ​​​ണ്ണി​​​ടി​​​ഞ്ഞ് വീ​​​ണു കാ​​​ണാ​​​താ​​​യ കോ​​​ഴി​​​ക്കോ​​​ട് ക​​​ണ്ണാ​​​ടി​​​ക്ക​​​ല്‍ സ്വ​​​ദേ​​​ശി അ​​​ര്‍​ജു​​​ന്‍റെ ഭാ​​​ര്യ കൃ​​​ഷ്ണ​​​പ്രി​​​യ​​യ്​​​ക്കു സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കി​​​ല്‍ ജോ​​​ലി ന​​​ല്‍​കി.

വേ​​​ങ്ങേ​​​രി സ​​​ര്‍​വീ​​​സ് സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കി​​​ല്‍ ജൂ​​​ണി​​​യ​​​ര്‍ ക്‌​​​ള​​​ര്‍​ക്ക് ത​​​സ്തി​​​ക​​​യി​​​ല്‍ നി​​​യ​​​മ​​​നം ന​​​ല്‍​കാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം ബാ​​​ങ്ക് അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​ര്‍​ജു​​​ന്‍റെ വീ​​​ട്ടി​​​ലെ​​​ത്തി കു​​​ടും​​​ബ​​​ത്തെ ധ​​​രി​​​പ്പി​​​ച്ചു. ഇ​​​പ്പോ​​​ള്‍ താ​​​ത്കാ​​ലി​​​ക​​​മാ​​​യാ​​ണു നി​​​യ​​​മ​​​നം. പി​​​ന്നീ​​​ട് സ​​​ര്‍​ക്കാ​​​ര്‍ ച​​​ട്ട​​​ങ്ങ​​​ള്‍ അ​​​നു​​​സ​​​രി​​​ച്ച് സ​​​ര്‍​വീ​​​സി​​​ല്‍ സ്ഥി​​​ര​​​പ്പെ​​​ടു​​​ത്തും. അ​​​ര്‍​ജു​​​ന്‍റെ കു​​​ടും​​​ബ​​​ത്തി​​​ന് ആ​​​ശ്വാ​​​സ​​​മെ​​​ന്ന നി​​​ല​​​യ്ക്കാ​​ണു ജോ​​​ലി ന​​​ല്‍​കി​​​യ​​​ത്.

അ​​​തി​​​നി​​​ടെ, അ​​​ര്‍​ജു​​​ന്‍റെ കു​​​ടും​​​ബം ന​​​ല്‍​കി​​​യ നി​​​വേ​​​ദ​​​ന​​​ത്തി​​​നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ ഇ​​​ന്ന​​​ലെ രേ​​​ഖാ​​​മൂ​​​ലം മ​​​റു​​​പ​​​ടി ന​​​ല്‍​കി. ജി​​​ല്ലാ​​​ക​​​ള​​​ക്ട​​​ര്‍ സ്‌​​​നേ​​​ഹി​​​ല്‍​കു​​​മാ​​​ര്‍ സിം​​​ഗ് വീ​​​ട്ടി​​​ലെ​​​ത്തി​​​യാ​​​ണു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ മ​​​റു​​​പ​​​ടി കൈ​​​മാ​​​റി​​​യ​​​ത്.

കോ​​​ട​​​തി നി​​​ര്‍​ദേ​​​ശ​​​ത്ത​​​തു​​​ട​​​ര്‍​ന്ന് തെ​​​ര​​​ച്ചി​​​ല്‍ പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ക​​​ര്‍​ണാ​​​ട​​​ക സ​​​ര്‍​ക്കാ​​​ര്‍ അ​​​റി​​​യി​​​പ്പൊ​​​ന്നും ന​​​ല്‍​കി​​​യി​​​ട്ടി​​​ല്ലെ​​​ന്നും സ​​​ര്‍​ക്കാ​​​ര്‍ എ​​​ല്ലാ​​​വി​​​ധ സ​​​ഹാ​​​യ​​​വും ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ ക​​​ത്തി​​​ല്‍ പ​​​റ​​​യു​​​ന്നു. അ​​​ര്‍​ജു​​​നെ ക​​​ണ്ടെ​​​ത്താ​​​ന്‍ സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​നു ചെ​​​യ്യാ​​​ന്‍ ക​​​ഴി​​​യു​​​ന്ന എ​​​ല്ലാ കാ​​​ര്യ​​​വും ചെ​​​യ്യും.

സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ ഇ​​​തു​​​വ​​​രെ സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി​​​ക​​​ള്‍ ഔ​​​ദ്യോ​​​ഗി​​​ക രേ​​​ഖ​​​യാ​​​യാ​​​ണ് ക​​​ള​​​ക്ട​​​ര്‍ കു​​​ടും​​​ബ​​​ത്തി​​​നു കൈ​​​മാ​​​റി​​​യ​​​ത്. തെ​​​ര​​​ച്ചി​​​ലി​​​ന്‍റെ നി​​​ല​​​വി​​​ലെ അ​​​വ​​​സ്ഥ​​​യും മ​​​റ്റു കാ​​​ര്യ​​​ങ്ങ​​​ളും അ​​​ര്‍​ജു​​​ന്‍റെ അ​​​മ്മ ഷീ​​​ല ക​​​ള​​​ക്ട​​​റോ​​​ടു വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. അ​​​ച്ഛ​​​ന്‍ പ്രേ​​​മ​​​ന്‍, അ​​​ര്‍​ജു​​​ന്‍റെ ഭാ​​​ര്യ കൃ​​​ഷ്ണ​​​പ്രി​​​യ എ​​​ന്നി​​​വ​​​രു​​​മാ​​​യും സം​​​സാ​​​രി​​​ച്ചു. ഡെ​​​പ്യൂ​​​ട്ടി ക​​​ള​​​ക്ട​​​ര്‍ എ​​​സ്. സ​​​ജീ​​​ദും ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

അ​​​ര്‍​ജു​​​ന്‍റെ വീ​​​ട് സ​​​ന്ദ​​​ര്‍​ശി​​​ച്ച മു​​​ഖ്യ​​​മ​​​ന്ത്രി​​​യോ​​​ട് കു​​​ടും​​​ബം ആ​​​ശ​​​ങ്ക അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. അ​​​തി​​​ന്‍റെ മ​​​റു​​​പ​​​ടി​​​യാ​​​യാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ക​​​ത്ത് ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍ വീ​​​ട്ടി​​​ല്‍ എ​​​ത്തി​​​ച്ച​​​ത്.അ​​​തേ​​​സ​​​മ​​​യം, ഗം​​​ഗാ​​​വ​​​ലി പു​​​ഴ​​​യി​​​ല്‍ നി​​​ര്‍​ത്തി​​​വ​​​ച്ച തെ​​​ര​​​ച്ചി​​​ല്‍ എ​​​പ്പോ​​​ള്‍ പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന കാ​​​ര്യ​​​ത്തി​​​ല്‍ തീ​​​രു​​​മാ​​​ന​​​മാ​​​യി​​​ട്ടി​​​ല്ല. തെ​​​ര​​​ച്ചി​​​ല്‍ പു​​​ന​​​രാ​​​രം​​​ഭി​​​ക്കാ​​​ന്‍ ക​​​ര്‍​ണാ​​​ട​​​ക ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യി​​​രു​​​ന്നു.

തെ​​​ര​​​ച്ചി​​​ല്‍ അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും മോ​​​ശം കാ​​​ലാ​​​വ​​​സ്ഥ കാ​​​ര​​​ണം താ​​​ത്കാ​​​ലി​​​ക​​​മാ​​​യി നി​​​ര്‍​ത്തി​​​വ​​​ച്ച​​​താ​​​ണെ​​​ന്നു​​​മാ​​​ണ് ക​​​ര്‍​ണാ​​​ട​​​ക സ​​​ര്‍​ക്കാ​​​ര്‍ കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ച​​​ത്. എ​​​ന്നാ​​​ല്‍ ദൗ​​​ത്യം തു​​​ട​​​രാ​​​ന്‍ ചീ​​​ഫ് ജ​​​സ്റ്റീ​​സ് അ​​​ധ്യ​​​ക്ഷ​​​നാ​​​യ ബെ​​​ഞ്ച് നി​​​ര്‍​ദേ​​​ശം ന​​​ല്‍​കു​​​ക​​​യാ​​​യി​​​രു​​​ന്നു.