അ​ച്ഛ​നു​മാ​യി പി​ണ​ങ്ങി; കാ​യ​ലി​ൽ ചാ​ടി​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: ആ​ക്കു​ളം പാ​ല​ത്തി​ൽ നി​ന്ന് കാ​യ​ലി​ലേ​ക്ക് ചാ​ടി​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി. പെ​ൺ​കു​ട്ടി കാ​യ​ലി​ലേ​ക്ക് ചാ​ടു​ന്ന​ത് ക​ണ്ട ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ പി​ന്നാ​ലെ ചാ​ടു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്‌​സ് സം​ഘ​മെ​ത്തി ഇ​രു​വ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് ക​ഴ​ക്കൂ​ട്ടം പോ​ലീ​സി​ൽ കു​ടും​ബം പ​രാ​തി ന​ൽ​കാ​നി​രി​ക്കെ​യാ​ണ് സം​ഭ​വം.

വി​ദ്യാ​ർ​ഥി​നി അ​ച്ഛ​നു​മാ​യി പി​ണ​ങ്ങി വീ​ടു​വി​ട്ടി​റ​ങ്ങി​യ​താ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ന്നും ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.