കോട്ടയം: മുനന്പത്തെ ഭൂമി വഖഫ് അല്ലെന്നു ഹൈക്കോടതി സുപ്രധാന വിധി പുറപ്പെടുവിച്ച സാഹചര്യത്തിൽ അവിടത്തെ ഭൂമിയുടെ റവന്യു അവകാശങ്ങൾ താമസക്കാർക്കു പുനഃസ്ഥാപിച്ചു നൽകണമെന്ന് കോട്ടയം അതിരൂപത ജാഗ്രതാ സമിതി.
മുമ്പത്തേത് വഖഫ് ഭൂമി അല്ലെന്നും 1950ലെ ആധാര പ്രകാരം മുഹമ്മദ് സിദ്ദിഖ് സയ്ദ് എന്നയാള്‍ ഈ ഭൂമി കോഴിക്കോട് ഫാറൂഖ് കോളജിന് ഇഷ്ടദാനം നല്‍കിയതാണെന്നും അതിനെ വഖഫായി പ്രഖ്യാപിച്ച കേരള വഖഫ് ബോര്‍ഡിന്റെ നടപടി തെറ്റാണെന്നുമാണ് ഡിവിഷന് ബെഞ്ച് വിധിച്ചത്.