തിരുവനന്തപുരം: ഭിന്നശേഷി അധ്യാപക നിയമനത്തിലെ സർക്കാർ തീരുമാനത്തിനു പിന്നാലെ മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയെ സന്ദർശിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
ഭിന്നശേഷി നിയമനത്തിൽ എൻഎസ്എസ് മാനേജ്മെന്റിന് അനുകൂലമായ സുപ്രീംകോടതി വിധി മറ്റു മാനേജ്മെന്റുകൾക്കും ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാൻ ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനമെടുത്തിരുന്നു.
ഈ യോഗത്തിൽ എടുത്ത തീരുമാനങ്ങൾ വിദ്യാഭ്യാസ മന്ത്രി കൂടിക്കാഴ്ചയിൽ കർദിനാളിനെ അറിയിച്ചു. പട്ടം ബിഷപ് ഹൗസിലെത്തിയാണ് മന്ത്രി അദ്ദേഹത്തെ കണ്ടത്.
സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത കർദിനാൾ, സർക്കാർ നൽകിയ ഉറപ്പ് 16000 ത്തോളം അധ്യാപകർക്കുൾപ്പെടെ ആശ്വാസം പകരുന്ന നടപടിയാണിതെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു.
അനുബന്ധ വാർത്തകൾ
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാളെ കാണാതായി. അഞ്ചുതെങ്ങ് സ്വദേശി ബെനഡിക്ടിനെയാണ് കാണാതായത്. ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഇന്ന് രാവിലെയാണ് സംഭവം. നാല് പേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. വള്ളം മറിഞ്ഞു […]
ന്യൂഡൽഹി: കേന്ദ്രസർക്കാരിനു കീഴിലുള്ള അഞ്ച് ബോർഡുകളിൽ മെംബർമാരായി എംപിമാരെ തെരഞ്ഞെടുത്തു. ആന്റോ ആന്റണി, ക്യാപ്റ്റൻ ബ്രിജേഷ് ചൗത എന്നിവരാണ് റബർ ബോർഡ് മെംബർമാർ. കോഫി ബോർഡ് മെംബർമാരായി ഡീൻ കുര്യാക്കോസ്, കോട്ട ശ്രീനിവാസ പൂജാരി […]
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണത്തിന് ഏകീകൃത മെനുവായി. ഉച്ചഭക്ഷണ മെനു പരിഷ്ക്കരിക്കാനായി നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പ്രകാരമാണ് പുതിയ മെനു തയാറാക്കിയിട്ടുള്ളതെന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ആഴ്ചയിൽ ഒരു ദിവസം ഫോർട്ടിഫൈഡ് […]