ലാഹോർ: പാക്കിസ്ഥാനിലെ ഇസ്രയേൽവിരുദ്ധ റാലിയിൽ വൻ സംഘർഷം. ഒരു പോലീസുകാരനടക്കം അഞ്ചു പേർ കൊല്ലപ്പെട്ടു.
തീവ്രനിലപാടുകൾ പുലർത്തുന്ന തെഹ്രിക് ഇ ലബ്ബായിക് എന്ന പാർട്ടി വെള്ളിയാഴ്ച ലാഹോറിൽനിന്ന് ഇസ്ലാമാബാദിലേക്ക് ആരംഭിച്ച മാർച്ച് ഇന്നലെ പോലീസ് പിരിച്ചുവിടാൻ നോക്കിയതാണു സംഘർഷത്തിൽ കലാശിച്ചത്. പാർട്ടി നേതാവ് സാദ് റിസ്വിക്ക് മൂന്നു തവണ വെടിയേറ്റുവെന്നാണ് റിപ്പോർട്ട്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഈജിപ്തിൽ ഗാസാ സമാധാനക്കരാർ ഒപ്പിടുന്നതിനോട് അനുബന്ധിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്. ലാഹോറിൽനിന്ന് ഇസ്ലാമാബാദിലേക്കുള്ള ഗ്രാൻഡ് ട്രങ്ക് റോഡിലൂടെയാണ് മാർച്ച് നീങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിലും പലവട്ടം പോലീസുമായി സംഘർഷമുണ്ടായിരുന്നു.
ഇന്നലെ മുറിദ്കെ പട്ടണത്തിൽവച്ച് റാലി പിരിച്ചുവിടാൻ പോലീസ് നടത്തിയ നീക്കം വലിയ ഏറ്റമുട്ടലിൽ കലാശിക്കുകയായിരുന്നു. റാലിക്കാർ പോലീസിനു നേർക്ക് വെടിയുതിർത്തുവെന്നാണ് റിപ്പോർട്ട്. 40 വാഹനങ്ങളും അഗ്നിക്കിരയാക്കി. ഒരു പോലീസുകാരൻ, റാലയിൽ പങ്കെടുത്ത മൂന്നു പേർ, വഴിയോരത്തുണ്ടായിരുന്ന ഒരാൾ എന്നിവരാണ് മരിച്ചത്.
അനുബന്ധ വാർത്തകൾ
ആഥൻസ്: യെമനു സമീപം ചെങ്കടലിൽ രണ്ടു ചരക്കുകപ്പലുകൾ ആക്രമിക്കപ്പെട്ടു. ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരാണ് ആക്രമണത്തിനു പിന്നിലെന്നു കരുതുന്നു. ഗ്രീസിൽ രജിസ്റ്റർ ചെയ്ത സുനിയോൺ, പാനമയിൽ രജിസ്റ്റർ ചെയ്ത എസ്ഡബ്ല്യു നോർത്ത് വിൻഡ് വൺ […]
വാഷിംഗ്ടൺ ഡിസി: ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് സ്റ്റാര്‍ഷിപ്പിന്റെ ഒമ്പതാമത്തെ പരീക്ഷണ വിക്ഷേപണവും ലക്ഷ്യം കണ്ടില്ല. ഇന്ത്യന്‍ സമയം ഇന്നു പുലർച്ചെ അഞ്ചിന് സൗത്ത് ടെക്സസിലെ ബോക്കാ ചിക്കയിലുള്ള സ്റ്റാര്ബേസില്നിന്നു കുതിച്ചുയര്‍ന്ന സ്റ്റാര്‍ഷിപ്പ്, […]
കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യൻ സേന നടത്തിയ വ്യോമാക്രമണത്തിൽ ഏഴു പേർ കൊല്ലപ്പെടുകയും നാലു കുട്ടികളടക്കം 25 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച രാത്രി 352 ഡ്രോണുകളും 16 മിസൈലുകളാണു റഷ്യ പ്രയോഗിച്ചതെന്ന് യുക്രെയ്ൻ […]