ജറുസലെം: ഇസ്രയേലിൽനിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതു തുടരുന്നു. ഇന്നലെ 443 ഇന്ത്യൻപൗരന്മാർ ജോർഡാനും ഈജിപ്തുമായി അതിർത്തി പങ്കിടുന്ന ഇസ്രയേൽ മേഖലയിലൂടെ ഇന്ത്യയിലേക്കു യാത്രതിരിച്ചു.
175 പേരടങ്ങുന്ന ഒരു സംഘവും 268 പേരുടെ രണ്ടാംസംഘവുമാണ് ജന്മനാട്ടിലേക്കു മടങ്ങിയത്. ഇതോടെ ഇസ്രയേലിൽനിന്ന് മടങ്ങിയ ഇന്ത്യക്കാരുടെ എണ്ണം 603 ആയി.
ജോർദാൻ, ഈജിപ്റ്റ് എന്നിവിടങ്ങളിൽനിന്ന് വിദേശകാര്യമന്ത്രാലയം അയച്ച രണ്ടു വിമാനങ്ങളിലാണ് ഇന്ത്യക്കാർ നാട്ടിലെത്തുക.