ടെഹ്റാന്: കഴിഞ്ഞ 13 മുതൽ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇറാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 950 ആയി.
3,450 പേര്‍ക്കു പരിക്കേറ്റതായും മനുഷ്യാവകാശ സംഘടന വ്യക്തമാക്കി. ആക്രമണങ്ങളില്‍ മരിച്ചവരില്‍ 380 സാധാരണക്കാരെയും 253 സുരക്ഷാസേനാംഗങ്ങളെയും തിരിച്ചറിഞ്ഞതായി വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള ഹ്യൂമന്‍ റൈറ്റ്സ് ആക്ടിവിസ്റ്റ് എന്ന സംഘടന അറിയിച്ചു.
ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ 400 പേര് കൊല്ലപ്പെടുകയും 3,056 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് ഇറാന് ആരോഗ്യ മന്ത്രാലയം ശനിയാഴ്ച വ്യക്തമാക്കിയിരുന്നത്.