ഇസ്ലാമബാദ്: ഇന്ത്യയോട് വെടിനിർത്തൽ നടപ്പാക്കണമെന്ന് അഭ്യർഥിക്കാൻ പാക്കിസ്ഥാൻ നിർബന്ധിതരാകുകയായിരുന്നുവെന്നു വെളിപ്പെടുത്തി പാക് ഉപപ്രധാനമന്ത്രി ഇഷാക് ദർ.
ഒരു ടെലിവിഷൻ പരിപാടിയിലായിരുന്നു ദറിന്റെ വാക്കുകൾ. “ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി റാവൽപിണ്ടിയിലെ നൂർ ഖാൻ, പഞ്ചാബിലെ ഷോർകോത് വ്യോമതാവളങ്ങൾ ഇന്ത്യ ആക്രമിച്ചു.
പുലർച്ചെ 2.30നായിരുന്നു മിസൈൽ ആക്രമണം. 45 മിനിറ്റിനുശേഷം സൗദി രാജകുമാരൻ ഫൈസൽ എന്നെ വിളിച്ചു. ഞാൻ മാർക്കോ റൂബിയോയുമായി നടത്തിയ സംഭാഷണത്തെക്കുറിച്ച് അറിഞ്ഞെന്നു പറഞ്ഞു.
ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ജയശങ്കറുമായി സംസാരിക്കാൻ തനിക്ക് അനുവാദമുണ്ടോയെന്നും ഇന്ത്യ നിർത്തിയാൽ നമ്മളും തയാറാണെന്ന് പറയാമോയെന്നും ചോദിച്ചു.
പറഞ്ഞോളൂ സഹോദരാ, എന്നു ഞാൻ മറുപടി നൽകി. അല്പസമയത്തിനകം തിരികെവിളിച്ച അദ്ദേഹം ജയശങ്കറോട് സംസാരിച്ചെന്ന് അറിയിച്ചു…”വീഡിയോയിൽ ദർ പറയുന്നു. വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.