അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനദുരന്തത്തിൽ ഗുജറാത്തി സംവിധായകൻ മഹേഷ് ജിറാവാല (34) മരിച്ചതായി സ്ഥിരീകരിച്ചു.
ഡിഎൻഎ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്. വിമാനം മേഘാനിനഗറിലുള്ള ഹോസ്റ്റലിലേക്ക് ഇടിച്ചിറങ്ങുന്പോൾ മഹേഷ് അതുവഴി തന്റെ സ്കൂട്ടറിൽ സഞ്ചരിച്ചതായി സിസിടിവി ദൃശ്യങ്ങളിലുണ്ടായിരുന്നു.
അപകടത്തിനു പിന്നാലെ മഹേഷിന്റെ മൊബൈൽഫോൺ പ്രവർത്തനരഹിതമായിരുന്നു. കത്തിക്കരിഞ്ഞ സ്കൂട്ടർ തിരിച്ചറിഞ്ഞതിനു പിന്നാലെ വാഹനത്തിന്റെ രജിസ്ട്രേഷൻ നന്പറും മരണം ഉറപ്പിക്കുന്നതിനു സഹായിച്ചു.
മഹേഷ് ജിറാവാല പ്രൊഡക്ഷന്റെ ബാനറിൽ സംഗീത വീഡോയികളും ടെലിവിഷൻ പരസ്യങ്ങളും നിർമിച്ച ഇദ്ദേഹം “കോക്ടെയ്ൽ പ്രേമി പൗ ഓഫ് റിവഞ്ച് ‘എന്ന ചിത്രത്തിന്റെ സംവിധായകനാണ്.