ചണ്ഡിഗഡ്: പാക് ചാരസംഘടനയായ ഐഎസ്ഐയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന രണ്ടുപേരെ ചണ്ഡിഗഡിൽനിന്നു പോലീസ് പിടികൂടി. ഗുർപ്രീത് സിംഗ് എന്ന ഗോപി ഫോജി, സഹിൽ മസിഹ് എന്ന ഷാലി എന്നിവരാണ് അറസ്റ്റിലായത്.
രാജ്യത്തെ തന്ത്രപ്രധാന ഭാഗങ്ങളുടെ വിവരങ്ങൾ പെൻഡ്രൈവിലാക്കി പാക് ചാരസംഘടനയ്ക്ക് ഇരുവരും കൈമാറിയതായും റാണ ജാവേദ് എന്ന പാക് ചാരസംഘനാംഗമാണ് ഇതിനു പിന്നിലെ ബുദ്ധികേന്ദ്രമെന്നും പ്രഥമവിവര റിപ്പോർട്ടിലുണ്ട്. ഐഎസ്ഐയുമായി ബന്ധപ്പെടാനുപയോഗിച്ച രണ്ടു മൊബൈൽഫോണുകൾ പോലീസ് പിടിച്ചെടുത്തു.