പാലക്കാട് കോൺഗ്രസ് നേതാവ് സിപിഎമ്മിൽ ചേർന്നതിന് പിന്നാലെ പാർട്ടി ഓഫീസ് ചുവപ്പ് പെയിന്റടിക്കാൻ ശ്രമം,​ സംഘർഷം

പാ​ല​ക്കാ​ട്:​ ​ കോ​ട്ടാ​യി​യി​ൽ​ ​കോൺഗ്രസ് നേതാവ് സി.​പി.​എ​മ്മി​ൽ​ ​ചേ​ർ​ന്നതിന് പിന്നാലെ മണ്ഡലം കമ്മിറ്റി ഓഫീസിൽ ചുവപ്പ് പെയിന്റടിക്കാൻ നടത്തിയ ശ്രമം സംഘർഷത്തിനിടയാക്കി. ​കോ​ൺ​ഗ്ര​സ് ​മു​ൻ​ ​മ​ണ്ഡ​ലം​ ​പ്ര​സി​ഡ​ന്റ് ​കെ.​മോ​ഹ​ൻ​കു​മാ​റാണ് പാർട്ടി വിട്ടത്. തുടർന്ന് മോഹൻകുമാറിന്റെ നേ​തൃ​ത്വ​ത്തി​ൽ​ ​മ​ണ്ഡ​ലം​ ​ക​മ്മി​റ്റി​ ​ഓ​ഫീ​സി​ൽ​ ​ചു​വ​പ്പ് ​പെ​യി​ന്റ​ടി​ക്കാ​ൻ​ ​ന​ട​ത്തി​യ​ ​ശ്ര​മമാണ് ​ ​സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കിയത്.
മോ​ഹ​ൻ​കു​മാ​റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​നി​ര​വ​ധി​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ഇ​ന്ന് ​ ​രാ​വി​ലെ​യാ​ണ് ​കോ​ൺ​ഗ്ര​സ് ​വി​ട്ട് ​സി.​പി.​എ​മ്മി​ൽ​ ​ചേ​ർ​ന്ന​ത്.​ ​പാ​ർ​ട്ടി​ ​വി​രു​ദ്ധ​ ​പ്ര​വ​ർ​ത്ത​നം​ ​ന​ട​ത്തു​ന്ന​വ​രെ​ ​കോ​ൺ​ഗ്ര​സ് ​നേ​തൃ​ത്വം​ ​സം​ര​ക്ഷി​ക്കു​ന്നു​വെ​ന്ന് ​ആ​രോ​പി​ച്ചാ​ണി​ത്..​പി​ന്നാ​ലെ,​ ​കോ​ട്ടാ​യി​ ​കോ​ൺ​ഗ്ര​സ് ​മ​ണ്ഡ​ലം​ ​ക​മ്മി​റ്റി​ ​ഓ​ഫീ​സ് ​പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ ​കെ​ട്ടി​ടം​ ​ചു​വ​പ്പ് ​പെ​യി​ന്റ​ടി​ച്ച് ​സി.​പി.​എം​ ​ഓ​ഫീ​സാ​ക്കാ​ൻ​ ​അ​വ​ർ​ ​ന​ട​ത്തി​യ​ ​ശ്ര​മം​ ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​ർ​ ​ത​ട​ഞ്ഞ​തോ​ടെ​ ​ഇ​രു​വി​ഭാ​ഗ​വും​ ​ത​മ്മി​ൽ​ ​കൈ​യാ​ങ്ക​ളി​യാ​യി.
​പാ​ർ​ട്ടി​ ​ഓ​ഫീ​സ് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​വാ​ട​ക​ ​കെ​ട്ടി​ട​ത്തി​ന്റെ​ ​ക​രാ​ർ​ ​ത​ന്റെ​ ​പേ​രി​ലാ​ണെ​ന്നും​ ​താ​ൻ​ ​പി​ന്തു​ണ​യ്ക്കു​ന്ന​ ​പാ​ർ​ട്ടി​യു​ടെ​ ​ഓ​ഫീ​സാ​യി​ ​കെ​ട്ടി​ട​ത്തെ​ ​മാ​റ്റു​മെ​ന്നും​ ​മോ​ഹ​ൻ​കു​മാ​ർ​ ​പ​റ​ഞ്ഞു.​ ​എ​ന്നാ​ൽ,​ 72​ ​കൊ​ല്ല​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​പാ​ർ​ട്ടി​ ​ഓ​ഫീ​സ് ​സി.​പി.​എ​മ്മി​ന് ​വി​ട്ട് ​കൊ​ടു​ക്കി​ല്ലെ​ന്ന് ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​ർ​ ​വ്യ​ക്ത​മാ​ക്കി.സം​ഘ​ർ​ഷം​ ​ക​ന​ത്ത​ത്തോ​ടെ​ ​പൊ​ലീ​സ് ​ലാ​ത്തി​ ​വീ​ശി.​ ​പാ​ർ​ട്ടി​ ​വി​ട്ട​വ​ർ​ ​ഓ​ഫീ​സി​ൽ​ ​ബ​ല​മാ​യി​ ​ക​യ​റി​യ​തോ​ടെ​ ​പൊ​ലീ​സ് ​മു​ഴു​വ​ൻ​ ​പേ​രെ​യും​ ​നീ​ക്കി​ ​പാ​ർ​ട്ടി​ ​ഓ​ഫീ​സ് ​പൂ​ട്ടി.​ ​ഉ​ട​മ​സ്ഥാ​വ​കാ​ശം​ ​തെ​ളി​യി​ക്കു​ന്ന​ ​രേ​ഖ​ക​ൾ​ ​ഹാ​ജ​രാ​ക്കാ​ൻ​ ​ഇ​രു​ ​വി​ഭാ​ഗ​ത്തി​നും​ ​ആ​ല​ത്തൂ​ർ​ ​ഡി​വൈ.​എ​സ്.​പി​ ​നി​ർ​ദേ​ശം​ ​ന​ൽ​കി.​ ​രേ​ഖ​ക​ൾ​ ​പ​രി​ശോ​ധി​ച്ച് ​ആ​ർ.​ഡി.​ഒ​ ​തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് ​പൊ​ലീ​സ് ​അ​റി​യി​ച്ചു.