ജറൂസലെം: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്യുടെ വിധി സദ്ദാം ഹുസൈന്റേതിനു തുല്യമായിരിക്കുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് മുന്നറിയിപ്പ് നൽകി.
“” യുദ്ധക്കുറ്റങ്ങൾ ചെയ്യുകയും മിസൈലുകൾ വിട്ട് ഇസ്രയേലിലെ സിവിലിയന്മാരെ കൊലപ്പെടുത്തുകയും ചെയ്യുന്പോൾ ഖമനയ് അയൽരാജ്യമായ ഇറാഖിലെ ഏകാധിപതിയുടെ അവസ്ഥയും ഓർമിക്കണം”, കാറ്റ്സ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഇറാന്റെ ദേശീയ ടെലിവിഷൻ ആസ്ഥാനം ആക്രമിച്ചതു പോലെയുള്ള നടപടി തുടരുമെന്ന സൂചനയും അദ്ദേഹം നൽകി.