അഹമ്മദാബാദ്: എയർഇന്ത്യ വിമാനം ഇടിച്ചിറങ്ങിയ ബിജെ മെഡിക്കൽ കോളജ് ഹോസ്റ്റലിലുണ്ടായിരുന്ന അഞ്ച് വിദ്യാർഥികൾ മരിച്ചു. 50ഓളം പേർക്ക് പരിക്കേറ്റു. വിദ്യാർഥികൾ ഉച്ചഭക്ഷണം കഴിക്കുന്ന സമയത്താണ് അപകടമുണ്ടായത്.
മരിച്ചവരിൽ നാല് എംബിബിഎസ് വിദ്യാർഥികളും ഒരു ബിരുദാനന്തര ബിരുദ വിദ്യാർഥിയും ഉൾപ്പെടുന്നു. അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയർഇന്ത്യ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. 232 യാത്രക്കാരും 10 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു.