ബോം​ബ് ഭീ​ഷ​ണി; എ​യ​ർ ഇ​ന്ത്യ വി​മാ​നം താ​യ്‌​ല​ൻ​ഡി​ൽ അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി

ന്യൂ​ഡ​ൽ​ഹി: ബോം​ബ് ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് എ​യ​ർ ഇ​ന്ത്യ വി​മാ​നം താ​യ്‌​ല​ൻ​ഡി​ൽ അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി. താ​യ്‌​ല​ൻ​ഡി​ലെ ഫു​ക്ക​റ്റി​ൽ നി​ന്ന് ഡ​ൽ​ഹി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ർ ഇ​ന്ത്യ വി​മാ​ന​മാ​ണ് നി​ല​ത്തി​റ​ക്കി​യ​ത്.‌

എ​ഐ 379 എ​ന്ന വി​മാ​ന​ത്തി​നാ​ണ് ബോം​ബ് ഭീ​ഷ​ണി​യു​ണ്ടാ​യ​ത്. രാ​വി​ലെ 9:30 നാ​ണ് ഫു​ക്ക​റ്റ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് വി​മാ​നം പ​റ​ന്നു​യ​ർ​ന്ന​ത്.

വി​മാ​ന​ത്തി​ൽ 156 യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. നി​ല​വി​ൽ വി​മാ​ന​ത്തി​ൽ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ എ​യ​ർ ഇ​ന്ത്യ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.