ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ഇന്നലെ ഡൽഹി ശ്രീ ഗംഗാറാം ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കു വിധേയയായി.
ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. അമാൻ അറിയിച്ചു. രക്തസമ്മർദത്തെത്തുടർന്ന് മൂന്നുദിവസം മുന്പ് സോണിയ ഗാന്ധി സിംലയിലെ ഇന്ധിരാഗാന്ധി മെഡിക്കൽ കോളജിൽ ചികിത്സ തേടിയിരുന്നു.